'കല്യാണം കഴിഞ്ഞ്, ആദ്യരാത്രി തന്നെ ഞാൻ അക്കാര്യം മനസ്സിലാക്കി'; വിവാഹജീവിതത്തെക്കുറിച്ച് ശോഭ
ജീവിത്തിലെ കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവം പങ്കുവെയ്ക്കാനുള്ള ടാസ്ക് ബിഗ്ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നു, ഇന്നത്തെ എപ്പോസോഡിൽ എന്റെ കഥ ടാസ്കിന്റെ തുടർച്ചയായിരുന്നു. ഇന്ന് ശോഭയായിരുന്നു തന്റെ ജീവിതാനുഭവം പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ സംഭവിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ശോഭ തുറന്നുപറയുന്നുണ്ട്.
തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ച തകർച്ചയെക്കുറിച്ചും ഭർത്താവിൽ നിന്ന് അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും ശോഭ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിലെ നല്ല ദിനങ്ങളെക്കുറിച്ച് സംസാരിച്ചാണ് ശോഭ അനുഭവം പറയാൻ തുടങ്ങുന്നത്. താൻ വിഷമം ഒന്നും അറിയാതെ വളർന്ന ഒരു കുട്ടിയായിരുന്നു, താൻ ടോംബോയ് സ്റ്റൈലിലാണ് വളർന്നിരുന്നതെന്നും ജീവിതം വളരെ ആസ്വദിച്ചാണ് വളർന്നതെന്നും ശോഭ പറയുന്നു.

കല്യാണം ആയിരുന്നു തന്റെ ജീവിത്തതിലെ മറ്റൊരു വഴിത്തിരിവ് എന്നുപറഞ്ഞുകൊണ്ടാണ് വിവാഹ ജീവിതത്തിൽ താൻ അനുഭവിച്ച പ്രയാസങ്ങൾ ശോഭ തുറന്നുപറയുന്നത്. കല്യാണം, ഓ മൈ ഡോഡ്, എന്റെ ജീവിതത്തിലെ അടുത്ത ടേണിംഗ് പോയിന്റ്, ടേണിംഗ് പോയിന്റ് എന്ന് പറയാൻ കാരണം, എല്ലാവരുടേയും ലൈഫിൽ അത് വരും. പക്ഷേ കല്യാണത്തിന് ഞാൻ മാനസികമായി തയ്യാറായിരുന്നില്ല.
പക്ഷേ ഞാൻ വീട്ടിൽ ഏറ്റവും ചെറുതായത് കൊണ്ടുതന്നെ ആ ഒറ്റൊരു കാര്യം എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിടാനായിരുന്നു ഞാൻ തീരുമാനിച്ചത്.ബാക്കി എല്ലാം എന്റെ ആഗ്രഹത്തിനാണ് ചെയ്തിട്ടുള്ളത്. എന്റെ എല്ലാത്തിനും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ജാതകം എന്നൊരു സംഭവം ഉണ്ടല്ലോ..ആ ജ്യോത്സ്യനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ ഉണ്ടല്ലോ...ശോഭ പറയുന്നു. അതിന് ശേഷമാണ് എന്താണ് ജീവിതത്തിൽ ഉണ്ടായതെന്ന് ശോഭ പറയുന്നത്.
ജാതകം നോക്കിയപ്പോൾ പെട്ടെന്ന് കല്യാണം കഴിപ്പിച്ചില്ലെങ്കിൽ പിന്നെ 32 വയസ്സാകുമെന്നായിരുന്നു പറഞ്ഞത്, വലിയ സമ്മർദ്ദത്തിലായിരുന്നു താനെന്നും ശോഭ പറഞ്ഞു. ഒരു ഓണത്തിന് വീട്ടിലേക്ക് തന്നെ സ്നേഹത്തോടെ വിളിച്ചപ്പോൾ തന്നെ അത് കുരുക്കാകുമെന്ന് തോന്നിയിരുന്നെന്നും ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശോഭ പറയുന്നു. കല്യാണ കഴിഞ്ഞ ആദ്യരാത്രി തന്നെ തന്നെ തന്റെ ഭാർത്താവ് മുഴുമദ്യപാനിയാണെന്ന് തനിക്ക് മനസ്സിലായെന്ന് ശോഭ പറയുന്നു.
പിന്നീട് ഭയങ്കര മദ്യപാനിയാണെന്ന് മനസ്സിലാക്കിത്തുടങ്ങി. പുള്ളിക്കാരന്റെ അച്ഛന്റെ സുഹൃത്തുക്കൾ പറഞ്ഞുതുടങ്ങി മോൾ പഠിച്ചതല്ലേ മെല്ലേ ബിസിനസ്സിലേക്ക് ഇറങ്ങണമെന്ന്..അവർ തന്നെ പറഞ്ഞു അവന് ഇങ്ങനെയൊരു പ്രശ്നമുണ്ട് അപ്പോൾ നീ തന്നെ നോക്കിത്തുടങ്ങണമെന്ന്.
ഗാർഹീക പീഡനം ചെറുതൊന്നുമല്ല ഞാൻ അനുഭവിച്ചത്, രണ്ട് പ്രാവശ്യമാണ് ഞാൻ മാരിറ്റൽ റേപ്പ് ചെയ്യപ്പെട്ടത്. മാരിറ്റൽ റേപ്പ് എന്നുപറയുന്നത് റേപ്പ് അല്ല എന്നാണ് പറയുന്നത്.
താലികെട്ട് എന്നുപറയുന്നത് ഒരു ഭാര്യയെ, സ്ത്രീയെ ഉപദ്രവിക്കാനുള്ള ലൈസൻസ് ആണെന്ന് കരുതുന്നത്. ഫിസിക്കലി വീക്ക് ആയിരിക്കും പക്ഷേ മെന്റലി അല്ല, പുരുഷന്മാരേക്കാൾ സ്ട്രോങാണ് അതിനുള്ള ഉദാഹരണമാണ് ഞാൻ ഇവിടെ. മൂന്നര വർഷം ഞാൻ ആ ഉപദ്രവം ഞാൻ സഹിച്ചു, ഒരു ദിവസം ഞാൻ ബ്രദറിനെ വിളിച്ചുകിട്ടിയില്ല അങ്ങനെയാണ് പോലീസിനെ വിളിച്ചത്. അങ്ങനെയാണ് അതിൽ നിന്ന് പുറത്തുനരുന്നത്, എത്രയോ ദിവസം ഞാൻ ടോയ്ലറ്റിൽ ഇരുന്ന് ഉറങ്ങിയിട്ടുണ്ട്. അതിന് ശേഷം അതിൽ നിന്ന് പുറക്കുവന്നു പൊരുതി, ശോഭ പറഞ്ഞു.












Click it and Unblock the Notifications