Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര തടസ്സപ്പെടുത്തിയത് വിഷ്ണു: വിഷമം ഉണ്ട്, എന്തിനാണ് മറ്റുള്ളവരോട് ഇങ്ങനെ ചെയ്യുന്നത്: ശ്രുതി

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ഒരു കൂട്ടില്‍ നിന്നും പുറത്ത് വന്നത് പോലെയാണെന്ന് ബിഗ് ബോസ് മലയളാം സീസണ്‍ 5 മത്സരാർത്ഥിയും സീരിയല്‍ നടിയുമായ ശ്രുതി ലക്ഷ്മി. നേരത്തേയും ബിഗ് ബോസിലേക്ക് വിളിച്ചിരുന്നെങ്കിലും വർക്കുകളുമായി തിരക്കിലായതിനാല്‍ പോവാന്‍ സാധിച്ചിരുന്നില്ല. ഇപ്രാവശ്യം വിളിച്ചപ്പോള്‍ ഒരു സീരിയില്‍ കഴിഞ്ഞ് ഫ്രീയായി നില്‍ക്കുന്ന സമയം കൂടിയായിരുന്നു. അങ്ങനെയാണ് ഒന്ന് ബിഗ് ബോസില്‍ പോയി നോക്കാം എന്ന് വിചാരിക്കുന്നതെന്നും താരം പറയുന്നു.

ബിഗ് ബോസിനുള്ളിലെ അനുഭവം എന്ന് പറയുന്നത് പല രീതിയിലാണ്. ഫിസിക്കലി ഞാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ഒരു സ്ഥലം ബിഗ് ബോസാണ്. എന്റെ ഒരു വിശ്വാസം ടോപ്പ് ഫൈവില്‍ വരും എന്നായിരുന്നു. അത്രയും ജനുവിനായിട്ട് തന്നെയാണ് ഞാന്‍ അവിടെ നിന്നത് എന്നതാണ് അതിന്റെ കാരണമെന്നും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

sruthi BIGG BOSS

ഒർജിനല്‍സ് എന്നാണ് ഇപ്രാവശ്യത്തെ ബിഗ് ബോസ് ടൈറ്റില്‍. ആ സാഹചര്യത്തില്‍ അവിടെയുള്ള മറ്റുള്ള പല ഫേക്കുകളേക്കാള്‍ എന്റെ അഭിപ്രായം പറയുന്നതിലും പ്രവർത്തികളിലുമൊക്കെ ഞാന്‍ ഒർജിനലായും സത്യസന്ധമായിട്ടുമാണ് നിന്നിട്ടുള്ളത്. അതുകൊണ്ട് എന്റെ പുറത്താകലിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല. അവിടെ ഉള്ളവരെ വെച്ച് നോക്കുമ്പോള്‍ ഞാന്‍ ടോപ്പ് ഫൈവില്‍ വരാന്‍ അർഹതയുള്ള ഒരു മത്സരാർത്ഥിയാണ് എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

കറക്ക് കമ്പനി, പാവ എന്നീ രണ്ട് ടാസ്കുകളിലും എന്റെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്തിയത് വിഷ്ണുവാണ്. അതില്‍ എനിക്ക് വിഷമം ഉണ്ട്. ജീവിതത്തില്‍ മറ്റൊരാളുടെ അവസരം അറിഞ്ഞുകൊണ്ട് പിടിച്ച് മാറ്റിക്കളയാത്ത ഒരാളാണ് ഞാന്‍. പരമാവധി മറ്റുള്ളവരെ സഹായിക്കണം. വിഷ്ണു കാണിച്ചത് സ്മാർട്ട് ഗെയിം ആണെന്നൊക്കെ പറയും. പക്ഷെ അതിന് വേണ്ടിയിട്ട് എനിക്ക് എന്റെ വ്യക്തിത്വം മാറ്റാന്‍ സാധിക്കില്ലെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

sruthi-

അവന്‍ മുന്നോട്ട് പോയാല്‍ പോരെ, എന്തിനാണ് മറ്റുള്ളവരുടെ അവസരം കൂടി കളയുന്നതെന്നാണ് ഞാന്‍ അപ്പോഴും ചിന്തിച്ചത്. ബിഗ് ബോസ് അങ്ങനെയുള്ള സ്ഥലമല്ലെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. മനസാക്ഷി പാടില്ല. അതുണ്ടെങ്കില്‍ മനസാക്ഷിക്കുത്ത് ഉണ്ടാവും. അങ്ങനെയാവുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. 56 ദിവസവും ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്. ഫ്രണ്ട്ഷിപ്പിനെ തന്നെ യൂസ് ചെയ്യാമായിരുന്നെങ്കിലും അതൊന്നും നോക്കാതെ സത്യസന്ധമായിട്ടാണ് അവിടെ നിന്നത്.

ശാരീരികമായുള്ള ഗെയിം വരുമ്പോള്‍ പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു ആർട്ടിസ്റ്റാണ് എന്നതിനാല്‍എന്റെ മുഖത്തിനോ മറ്റോ എന്തെങ്കിലും തരത്തിലുള്ള പരിക്ക് വരാന്‍ സാധ്യതയുള്ള ഗെയിം ആണെങ്കില്‍ ഞാന്‍ മാറി നില്‍ക്കാറുണ്ട്. അത് എന്റെ ഗെയിം തന്നെയാണ്. ബിഗ് ബോസ് എന്ന് പറയുന്ന നൂറ് ദിവസം മാത്രമല്ലാലോ, അതിന് അപ്പുറത്തും ഒരു ലോകം ഉണ്ടല്ലോ. അതോടൊപ്പം അഭിപ്രായം തുറന്ന് പറയാന്‍ ആരുടേയും മുഖം നോക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍.

അടുത്ത സുഹൃത്തുക്കളായ റിനോഷ്, മിഥുന്‍, അഖില്‍ എന്നിവരോടൊക്കെ പറയേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി തന്നെ പറയും. അഖിലേട്ടനോടൊക്കെ എന്തൊക്കെ കാര്യങ്ങള്‍ മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു സേഫ് ഗെയിം കളിച്ചതായി എനിക്ക് തോന്നിയിട്ടില്ലെന്നും അഭിമുഖത്തില്‍ ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

vishnu

മിഥുന്റെ കാര്യം എന്തായാലും പുറത്ത് തെറ്റിദ്ധരിക്കപ്പെടും എന്ന് എനിക്ക് അവിടെ ഉള്ളപ്പോള്‍ തന്നെ തോന്നിയിരുന്നു. ഞങ്ങള്‍ രണ്ടുപേരും വളരെ അടുത്ത ബന്ധമായിരുന്നു. അത്രയും ജനുവിനായിട്ടുള്ള, പച്ചയായിട്ടുള്ള ഒരു മനുഷ്യനാണ് മിഥുന്‍. ആ ബിഗ് ബോസ് വീടിനുള്ളില്‍ ഒരു പ്രൊഫഷന്‍ വെച്ച് നോക്കുകയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് അനിയന്‍ മിഥുന്‍. അങ്ങനെയുള്ള അവനൊക്കെ അവിടെ ഏറ്റവും ചെറിയവനില്‍ ചെറിയവനായിട്ട് നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

വിഷ്ണുവിനേക്കാളും കൂടുതലൊക്കെ ഫിസിക്കലായി ആക്രമിക്കാനുള്ള ശക്തിയൊക്കെ അവനുണ്ട്. എന്നാല്‍ പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതെ മുന്നോട്ട് പോവാനാണ് മിഥുന്‍ ശ്രമിച്ചത്. മിഥുനുമായുള്ള ബന്ധം പുറത്ത് വേറെ തരത്തില്‍ ചർച്ചയാവുമെന്നൊക്കെ ഞാന്‍ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ റിനോഷുമായുള്ള ഈ തരത്തില്‍ വളച്ചൊടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+