അഖില്‍ ശോഭയുടെ മുഖത്ത് തുപ്പാന്‍ നോക്കിയോ: ഇറങ്ങിപ്പോ എന്ന് അഖില്‍, അതിന് താനാരാണെന്ന് ശോഭ
ബിഗ് ബോസ് സീസണ്‍ ഫൈവില്‍ മത്സരാർത്ഥികള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബിബി ഹോട്ടല്‍ ടാസ്കിലെ കഴിഞ്ഞ മാനേജർ ജുനൈസിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്നതിനിടയിലായിരുന്നു ഇത്തവണത്തെ ഏറ്റുമുട്ടല്‍ പതിവുപോലെ വിഷ്ണു-ഷിജു-അഖില്‍ മാരാർ ഗ്യാങ്ങും ശോഭയും സാഗറുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍. ജുനൈസ് തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടായിരുന്നു ഈ ഭാഗം തുടങ്ങിയത്.
ആദ്യത്തെ ദിവസം തന്നെ വിഷ്ണുവിന് നല്ല രീതിയിലുള്ള ജോലി കൊടുത്തിരുന്നെങ്കിലും ചിലർ ചുമതല വഹിച്ചില്ല. ഷെഫ് ആയ വിഷ്ണവിനോട് ബിഗ് ബോസ് പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അദ്ദേഹം അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് വിഷ്ണുവിന് ചുമതല മാറ്റി നല്‍കിയെങ്കിലും അതൊന്നും അംഗീകരിക്കാനോ വീട്ടിലെ ജോലികള്‍ ചെയ്യാനോ തയ്യാറായില്ലെന്നും ജുനൈസ് പറഞ്ഞു.
പണിയെടുക്കാത്ത് നേരത്തെയും ഇവിടെ നോമിനേഷന് കാരണമായിട്ടുണ്ട്. അന്ന് നോമിനേറ്റ് ചെയ്തവർ തന്നെയാണ് ഇന്ന് പണിടെയുക്കാതെയിരിക്കുന്നത്. കാര്യങ്ങള്‍ പറയുമ്പോള്‍ വിഷ്ണു വ്യക്തിപരമായി കളിയാക്കിക്കൊണ്ടിരിക്കുകയാണ്. സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് ബിഗ് ബോസ് പറഞ്ഞത് പ്രകാരം വിഷ്ണുവിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും ആരും അവനുമായി മിണ്ടരുതെന്നും പറഞ്ഞു.

എന്നാല്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. അങ്ങനെയാണ് മറ്റുള്ള ചിലരോട് വിഷ്ണുവുമായി സംസാരിക്കാന്‍ പറയുന്നത്. മിഥുന്‍ പോയി സംസാരിച്ചപ്പോള്‍ അത് അവന് ശരിയായില്ല. അപ്പോഴത്തെ ഈ വിഷമമൊക്കെ വെറും ക്യാമറ സ്പെയിസ് കിട്ടാനുള്ള തന്ത്രമായിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പണിയും ചെയ്യാതെ ഗസ്റ്റിനുള്ള ഫുഡും എടുത്ത് കഴിച്ചു.
അടുക്കളയിലേക്ക് വിളിച്ചപ്പോള്‍ ബിഗ് ബോസ് പറയണമെന്ന് പറഞ്ഞു. എന്നാല്‍ ബിഗ് ബോസ് പറയുന്ന മറ്റൊരു കാര്യവും ചേർക്കുന്നില്ല. മറ്റുള്ളവരെല്ലാം വലിയ രീതിയില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് രാത്രി ഞാന്‍ പോയി അവനോട് വീണ്ടും ജോലിക്ക് കയറാമോയെന്ന് ചോദിക്കുന്നു. എന്നാല്‍ പറ്റില്ലെന്ന പറഞ്ഞത്. ഈ ടാസ്കിനെ കുളമാക്കിയത് വിഷ്ണുവും അഖില്‍ മാരാറുമാണെന്നും ജുനൈസ് പറഞ്ഞു.
ജുനൈസിനെ ഒരു മാനേജാരായി കാണാന്‍ പലരും തയ്യാറായില്ലെന്നായിരുന്നു ശ്രുത പറഞ്ഞത്. മാനേജരുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ക്ക് ഇവിടുത്തെ സ്റ്റാഫും കാരണമായിരുന്നു. ജുനൈസ് വലിയ രീതിയില്‍ ഹേർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയൊരു തമാശയുടെ രീതിയില്‍ വലിയ രീതീയില്‍ വിഷമിച്ച ആളാണ് ഞാന്‍. മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കുന്ന ഒരു ആളാണ് ജുനൈസ്. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ മനേജർ എന്ന രീതിയില്‍ ജുനൈസ് തയ്യാറാവണമെന്നും ശ്രുതി പറഞ്ഞു.

പിന്നീട് സാഗർ സംസാരിക്കാന്‍ വന്നപ്പോള്‍ ഷിജു ഇടക്ക് കയറി. ഇതോടെ നിങ്ങള്‍ ഗ്രൂപ്പായി കളിക്കാനാണെങ്കില്‍ വല്ല സംഘ നൃത്തത്തിനും പോയിക്കൂടെയെന്ന് അഖിലിനും വിഷ്ണുവിനും ഷിജുവിനോടുമായി സാഗർ പറഞ്ഞു. ഇതിന് മറുപടിയുമായി മൂവർ സംഘം എഴുന്നേറ്റു. ഇതോടെ മാനേജർ ഇടപെട്ട് മനേജരുടെ പോസിറ്റീവും നെഗറ്റീവും മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു.
എന്നാല്‍ പിന്നീട് അഖില്‍ മാരാർ വന്ന് മറ്റ് വിഷയങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ സാഗറും ശോഭയും അനുവുമൊക്കെ ഇതിനെ എതിർത്ത് രംഗത്ത് വന്നു. ഇതോടെ താല്‍പര്യമില്ലാത്തവർ ഇറങ്ങിപ്പോയെന്നായിരുന്നു. എന്നാല്‍ താന്‍ പറയുമ്പോള്‍ പോകാനുള്ളവരല്ല ഞങ്ങളെന്നായിരുന്നു ശോഭയുടെ മറുപടി. മുഖത്ത് നോക്കി തുപ്പാന്‍ നോക്കിയത് ശരിയല്ലെന്നും ശോഭ വ്യക്തമാക്കി.
അതേസമയം ഉച്ചവരെ പണിയെടുക്കാത്തതില്‍ എനിക്ക് വ്യക്തമായ കാരണമുണ്ടെന്നും അഖില്‍ പറഞ്ഞു. ഗസ്റ്റുമായി ബന്ധപ്പെട്ട വിഷയമായിരുന്നു അത്. ഗസ്റ്റുമായി സംസാരിച്ച ശേഷം ഞാന്‍ വീണ്ടും ഡ്യൂട്ടിക്ക് കയറി. പിന്നെ ഈ മാനേജറാല്‍ പിരിച്ച് വിടപ്പെടേണ്ട ആളാണ്‍ ഞാനെന്ന് തോന്നിയ്യില്ല. മാനേജിങ് സ്കില്‍ തീരെയില്ല. സ്വന്തം ജീവനക്കാരെ സംരക്ഷിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. അതേസമയം, വിഷ്ണു വലിയ രീതിയില്‍ വിഷമിപ്പിച്ചപ്പോള്‍ അതിനെല്ലാം കൃത്യമായ രീതിയില്‍ മറുപടി കൊടുത്തുവെന്നതാണ് പോസിറ്റീവയ കാര്യമെന്നും അഖില്‍ മാരാർ പറഞ്ഞു.












Click it and Unblock the Notifications