Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസും ജുനൈസും ആ ഉറപ്പ് തരാമോ? എങ്കില്‍ ഞങ്ങള്‍ ഏത് പാതിരാത്രിക്കും ഒറ്റക്കിറങ്ങി നടക്കാം'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ കഴിഞ്ഞ ദിവസം നടന്ന കോടതി ടാസ്‌കില്‍ തന്നെ മോഡേണ്‍ കുലസ്ത്രീ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞ് റെനീഷ കേസ് കൊടുത്തിരുന്നു. ജുനൈസിന് എതിരെ ആയിരുന്നു റെനീഷ കേസ് കൊടുത്തത്. സമൂഹത്തില്‍ തെറ്റായ ചിന്താഗതി പരത്തുന്നു, തെറ്റായ പ്രവണതയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെ നിരന്തരം ജുനൈസ് തന്നെ കുറ്റപ്പെടുത്തുന്നു എന്നാണ് റെനീഷ പറഞ്ഞത്.

റെനീഷ എല്ലാ കാര്യത്തിലും മാതാപിതാക്കളുടെ അഭിപ്രായം തേടാറുണ്ട്. പുറത്ത് പോകുമ്പോള്‍ മാതാപിതാക്കള്‍ കൂടെയുണ്ടാകാറുണ്ട് എന്നും ജുനൈസ് പറഞ്ഞിരുന്നു. ഇതിനെയാണ് ജുനൈസ് മോഡേണ്‍ കുലസ്ത്രീ എന്ന് പറഞ്ഞ് കളിയാക്കിയത്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദര്‍ശന കൊയിലോത്ത് എന്ന പ്രേക്ഷക. ബിഗ് ബോസ് സംബന്ധിയായ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ദര്‍ശന ഇക്കാര്യം പറഞ്ഞിരിക്കുന്നത്..

RENEESHA

ദര്‍ശന പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ചെറിയ വയസ് മുതല്‍ കഠിനാധ്വാനം ചെയ്ത് കുടുംബം നോക്കുന്ന ആള്‍ ആണ് റെനിഷ. ഒരു മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു മുന്നോട്ടു വന്ന് ഇപ്പോള്‍ ബിഗ് ബോസില്‍ വരെ വന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അവരുടെ കുടുംബത്തിന്റെ സപ്പോര്‍ട്ട് കൂടി ഉള്ളതു കൊണ്ട് ആണ്. ആകെ ഉള്ള വ്യത്യാസം അവള്‍ രക്ഷിതാക്കളുടെ അഭിപ്രായം തേടാറുണ്ട്. അതില്‍ എന്താണ് തെറ്റ്.

അത് കൊണ്ട് റെനിഷ പഴഞ്ചന്‍ ചിന്താഗതിക്കാരി ആകുമോ. അങ്ങനെ ആണെങ്കില്‍ അച്ഛനോടും അമ്മയോടും, ഭര്‍ത്താവിനോടും അഭിപ്രായം ചോദിക്കുകയും അവരുടെ കൂടി സമ്മതത്തോടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളും പഴഞ്ചന്‍ ചിന്താഗതിക്കാര്‍ ആണ്. നാട്ടില്‍ ഒരു സമയത്തിന് ശേഷം തനിയെ ഇറങ്ങി നടന്നാല്‍ ഏതെങ്കിലും രീതിയില്‍ പ്രയാസങ്ങള്‍ നേരിടാത്ത എത്ര സ്ത്രീകള്‍ കാണും.

ഒന്നുകില്‍ ചൂളം വിളി, അല്ലെങ്കില്‍ റേറ്റ് ചോദിക്കല്‍, അല്ലെങ്കില്‍ ഡ്രോപ്പ് ചെയ്യാം എന്ന ഓഫര്‍. ഇതൊന്നും അല്ലെങ്കില്‍ തുറിച്ചു നോട്ടം, കമന്റ് അടി. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്ത സ്ത്രീകള്‍/അമ്മമാര്‍ സ്വന്തം പെണ്‍കുട്ടികളെ തനിയെ അയക്കാന്‍ ഭയക്കും. അവര്‍ പരമാവധി അതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉപദേശിക്കും, അല്ലെങ്കില്‍ കൂട്ട് പോകും.

റെനിഷ ഇതൊക്കെ പേടിച്ചു വീട്ടില്‍ ഇരിക്കുന്ന ആള്‍ ആണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ പോകാന്‍ സമ്മതിക്കാതെ ഇരുന്നെങ്കില്‍ ഈ പറയുന്നതില്‍ കാര്യം ഉണ്ട്. ഇങ്ങനെ ഉള്ള പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും രാത്രിയില്‍ ജോലിക്ക് പോവുകയും വരികയും അവര്‍ ചെയ്യുന്നുണ്ട്. ആകെ വ്യത്യാസം അവരുടെ രക്ഷിതാക്കള്‍ ആരെങ്കിലും കൂടെ ഉണ്ടാവാറുണ്ട് എന്നതാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആണ്.

അല്ലാതെ ജുനൈസും റിയാസും ഒക്കെ പറയുന്ന പോലെ 6 മണിക്ക് ശേഷം ഇറങ്ങാന്‍ അനുവാദം വേണോ, സഹോദരന്‍ പുറത്തു പോവില്ലേ എന്നൊക്കെ ചോദിച്ചാല്‍ അവരോടു പറയാന്‍ ഉള്ളതു ആദ്യം നാട്ടില്‍ ഏത് നേരത്തും സേഫ് ആയി ഇറങ്ങി നടക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കി താ എന്നാണ്. ആ ഒരു ഉറപ്പു വന്നാല്‍ ഞങ്ങള്‍ ഏത് പാതിരാക്കും തനിയെ ഇറങ്ങി നടക്കാം.

വേറെ രാജ്യത്ത് ഒക്കെ ഞങ്ങള്‍ക്ക് ഒരു ഭയവും ഇല്ലാതെ ഇറങ്ങി നടക്കാന്‍ പറ്റുന്നുണ്ട്. മക്കളെയും തനിയെ വിടാറുണ്ട്. വ്യാജ പുരോഗമനം പറയുന്നവര്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ദര്‍ശന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+