'ബിഗ് ബോസിലേക്ക് വീണ്ടുമൊരു വൈൽഡ് കാർഡ് എൻട്രി എത്തുമോ? ഈ ആഴ്ച ആരും പുറത്താകില്ല?'..
ബിഗ് ബോസ് സീസൺ 5 ൽ നിന്നും ഇത്തവണ ആര് പുറത്താകും? 7 പേരാണ് നോമിനേഷിൽ ഉള്ളത്. സെറീന, ജുനൈസ്, ഒമർ ലുലു, ശ്രുതി ലക്ഷ്മി തുടങ്ങിയവരാണ് നിലവിൽ വോട്ടിംഗ് നിലയിൽ ഏറ്റവും താഴെയുള്ളതെന്ന നിലയ്ക്കുള്ള അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇത്തവണ ബിഗ് ബോസിൽ നിന്നും ആരും പുറത്താകാനുള്ള സാധ്യത ഇല്ലെന്നാണ് ബിഗ് ബോസ് അനലിസ്റ്റ് രേവതി പറയുന്നത്. അതിന് കാരണവും തന്റെ യുട്യൂബ് ചാനലായ മല്ലു ടോക്സിലൂടെയാണ് രേവതി വിശദീകരിക്കുന്നുണ്ട്. മത്സരാർത്ഥികൾ തനിച്ച് മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ തിരിച്ചടി നേരിട്ടേക്കുമെന്നും രേവതി വീഡിയോയിൽ പറയുന്നു. വായിക്കാം
ബിഗ് ബോസിലേക്ക് പുതിയ വൈൽഡ് കാർഡ് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിൽ ഒമർ, ശ്രുതി, ജുനൈസ്, സെറീന എന്നിവരെ കുറിച്ച് ഒരു പോൾ പങ്കുവെച്ചപ്പോൾ ഒമറിന് വോട്ട് ലഭിച്ചിട്ടുണ്ട്. 40 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. ജുനൈസിന് 23 , ശ്രുതിക്ക് 22, സെറീന 15 ശതമാനം എന്നിങ്ങനെയാണ് കാണിച്ചത്.

ബിഗ് ബോസിൽ ഇവരൊക്കെ ഏതെങ്കിലും നിലയിൽ കണ്ടന്റ് കൊടുക്കുന്നുണ്ട്. ഒമറിനെ പോലുള്ളവർ ഇങ്ങനെ ഓണും ഓഫുമായി കണ്ടന്റ് കൊടുത്ത് കൊണ്ടിരിക്കും. ശ്രുതി വേറൊരു ഗെയിം സ്ട്രാറ്റജിയിലാണ് ഇപ്പോൾ കളിക്കുന്നത്. അതേസമയം സെറീനയുടെ ഗെയിം ഡൗൺ ആയി ഇരിക്കുകയാണ്. ജുനൈസിനെ സംബന്ധിച്ച് ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിൽക്കുകയാണ്.അതുകൊണ്ട് തന്നെ ഇവരിൽ ആര് പുറത്താകുമെന്ന് വ്യക്തമല്ല.
നിലവിൽ ശ്രുതിയും ജുനൈസും സെറീനയുമാണ് ഡെയ്ഞ്ചറസോണിൽ കിടക്കുന്നത്. അതേസമയം നോ എവിക്ഷനും സാധ്യത ഉണ്ട്. കാരണം ആരെയെങ്കിലും ഔട്ടാക്കിയാൽ ഉള്ള കണ്ടന്റ് തന്നെ പോകുന്നൊരു സാഹചര്യം ഉണ്ടാകും.
കളി മുറുകണമെങ്കിൽ മത്സരാർത്ഥികൾ പരസ്പരം കളിക്കണം. എല്ലാവരും ഒന്നിച്ച് കളിക്കാൻ നിന്നാൽ അത് തിരിച്ചടിയാകും.വ്യത്യസ്തമായ ഗെയിം പ്ലാനുകൾ നടപ്പാക്കിയാൽ മാത്രമേ മത്സരാർത്ഥികൾക്ക് പോലും ബിഗ് ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഒരു ഫ്യൂച്ചർ ഉണ്ടാകുകയുള്ളൂ.
റിനോഷ് എല്ലാവർക്കും എതിരാളി കളിക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്. അത് പക്ഷേ മത്സരാർത്ഥികൾ ആരും അറിയുന്നില്ല. അത് എല്ലാവരും അവസാനമായിരിക്കും ഇനി അറിഞ്ഞേക്കുക. അത് പൊട്ടിക്കാൻ ബിഗ് ബോസ് നോക്കിയാൽ മാത്രമേ ഗെയിം ചെയ്ഞ്ച് നടക്കൂ.
വിഷ്ണു മാരാർക്കൊപ്പം നിന്ന് കളിക്കുന്നതൊക്കെ മണ്ടത്തരമാണ്. എല്ലാവരും ചേർന്ന് നിന്ന് ഒരാളെ കളിയാക്കുന്നതിൽ എന്ത് ഗെയിമാണ് ഉള്ളത്. ശബ്ദം ഉയർത്തേണ്ടിടത്ത് ശബ്ദമുണ്ടാകണം.മാരാർ കഴിഞ്ഞ ദിവസം പറഞ്ഞത് എന്തുകൊണ്ട് കാപ്റ്റൻസിയിലേക്ക് തന്നെ നോമിനേറ്റ് ചെയ്തില്ലെന്നാണ്. എല്ലാവർക്കും ക്യാപ്റ്റനാകേണ്ടേ, നിങ്ങൾ പല തവണ വന്നതല്ലേയെന്ന് മറ്റ് മത്സരാർത്ഥികൾ ചോദിക്കേണ്ടതുണ്ട്.
അഖിൽ മാരാർ സ്ട്രോങ്ങ് പ്ലെയർ ആണ്. അയാളുടെ കീഴിൽ നിന്ന് കളിക്കുന്നത് മാരാർക്ക് മാത്രമാണ് ഗുണം ചെയ്യുക.
ബിഗ് ബോസ് പ്രവചനാതീതമാണ്. ഒറ്റയ്ക്ക് കളിക്കുന്നതാണ് പ്രക്ഷകർക്ക് ഇഷ്ടം. എല്ലാവർക്കും അതിനുള്ള കഴിവുണ്ട്. ഷിജു അടക്കം പലർക്കും ഗെയിം കളിക്കാൻ പേടിയുണ്ട്. എന്തെങ്കിലും സംസാരിച്ചാൽ അഖിലിനോട് പിടിച്ച് നിൽക്കാൻ പറ്റില്ലേയെന്ന തോന്നലാണ്.
ഷിജുവിനും വിഷ്ണുവിനുമെല്ലാം അഖിലിനോട് എതിർപ്പുണ്ട്. കാപ്റ്റൻസി നോമിനേഷനിൽ ഒരു വോട്ട് പോലും അഖിലിന് കൊടുത്തിട്ടില്ല ഇരുവരും. എല്ലാവരും ശക്തമായി കളിക്കണം. ഗ്രൂപ്പും സൗഹൃദവും റൊമാൻസുമൊക്കെ വേണമെങ്കിലും വ്യക്തിഗത മത്സരം കളിക്കണം', രേവതി വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications