'ഫോൺ കണ്ടപ്പോൾ ഞെട്ടി, മടിയിൽ കിടക്കുന്നതായടക്കം പല വീഡിയോകൾ', മഞ്ജു പത്രോസ്
കൊച്ചി: ബിഗ് ബോസിൽ പോയതിന് പിന്നാലെയുണ്ടായ വിമർശനങ്ങൾ സിനിമ കരിയറിനെ അടക്കം ബാധിച്ചെന്ന് നടി മഞ്ജു പത്രോസ്. തനിക്കെതിരെ പുറത്ത് ഇത്രയും വിമർശനങ്ങൾ നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു. ഫുക്രുവിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ. ബിഗ് ബോസിലേക്ക് പോകേണ്ട സാഹചര്യം വന്നത് കൊണ്ടാണ് താൻ ഷോയിലേക്ക് പോയതെന്നും മഞ്ജു പറഞ്ഞു. ഫ്ലവേഴ്സ് ചാനലിലെ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കവെയായിരുന്നു ബിഗ് ബോസിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്. ഫുക്രുവിഷയത്തിൽ ഭർത്താവ് സുനിച്ചൻ എങ്ങനെയാണ് പ്രതികരിച്ചതെന്നതിനെ കുറിച്ചും മഞ്ജു ഷോയിൽ പറയുന്നുണ്ട്. വായിക്കാം

'ബിഗ് ബോസിൽ പോയതിന് ശേഷമാണ് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത്.എന്നെ ബാധിച്ചിരുന്നു. ആളുകൾ ഇത് എടുത്ത രീതി തെറ്റാണ്.താത്പര്യത്തോടെയാണ് ബിഗ് ബോസിൽ പോയത്. ഭയങ്കരമായ കടബാധ്യതയിൽ നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് അവസരം വന്നത്. അതുകൊണ്ട് തന്നെ എനിക്ക് ആ ഷോയിലേക്ക് പോകേണ്ടി വരികയായിരുന്നു.

സുനിച്ചൻ സ്ഥിരം വരുമാനമില്ലാത്തയാളാണ്. സീരിയലിലെ അഭിനയം കൊണ്ടൊന്നും വലിയ കടകങ്ങളൊന്നും വീട്ടാൻ പറ്റുമായിരുന്നില്ല. അത്രയും വലുതായിരുന്നു ബാധ്യതകൾ.49 ദിവസമാണ് ബിഗ് ബോസിൽ നിന്നത്. ഇത്രയും ദിവസം നിൽക്കാമെന്ന് ഓർത്ത് പോയതല്ല. കൊറച്ച് പൈസ കിട്ടി കഴിഞ്ഞ് പോരാമെന്ന ധാരണയിലാണ് പോയത്. 2 ആഴ്ച പ്രതീക്ഷിച്ചാണ് പോയത്. തലേടെ സ്കൂ അഴിഞ്ഞ് തുടങ്ങിയപ്പോഴാണ് പുറത്തായത്. എത്ര സ്ട്രോങ്ങായി പോയാലും അവിടെ നിന്ന് അത് സംഭവിക്കും.

സോഷ്യൽ മീഡിയ വിമർശനങ്ങൾ ഭയങ്കരമായി ദോഷം ചെയ്തു. എനിക്ക് സിനിമയിൽ അവസരങ്ങളെ ബാധിച്ചു. അത് വരെ മാസത്തിൽ കുറഞ്ഞത് രണ്ട് സിനിമകൾ എങ്കിലും കിട്ടുമായിരുന്നു. കൊവിഡ് വിഷയങ്ങളും പ്രശ്നമായിരുന്നു. സീരിയലുകളൊക്കെ തുടർന്നും ലഭിച്ചത് കൊണ്ട് പിന്നെ ജോലിയെ വലിയ രീതിയിൽ ബാധിച്ചില്ല.

ഫുക്രുവിനെ ചൊല്ലിയായിരുന്നു പ്രശ്നങ്ങളൊക്കെ ഉണ്ടായത്. ഫുക്രുവിനെ അവിടെ വെച്ചാണ് കണ്ടത്. നല്ല കുട്ടിയാണ്, അവൻ യുട്യൂബറാണ്. വളരെ നന്നായിട്ടേ നമ്മളോടൊക്കെ പെരുമാറിയിട്ടുള്ളൂ. സ്നേഹത്തിലെ നിന്നിട്ടുള്ളൂ. മനുഷ്യനാണല്ലോ, സ്വാഭാവിക ദേഷ്യം വരും. ദേഷ്യം വരുമ്പോൾ അവനെ പോലെ എല്ലാവർക്കും ഉണ്ടവിടെ. എന്തെങ്കിലുമൊക്കെ പറയും.

ഒരു പരിധി കഴിയുമ്പോ കാമറയൊക്കെ നമ്മൾ മറന്ന് പോകും. എവിടേക്കെങ്കിലും പുറത്ത് വിടണ്ടേ, നമ്മുക്ക് സ്പേസ് ഇല്ല. കരച്ചില് വന്ന് മാറി നിന്ന് കരയാൻ പറ്റില്ല. അപ്പോഴേക്കും എല്ലാവരും ഇടപെടും. ബാത്തറൂമിലടക്കം മൈക്കാണ്. അങ്ങനെ ഒരു സ്പേസിൽ നമ്മുടെ കിളി പോയാൽ എന്ത് ചെയ്യും? പിന്നെ ഈ ഷോ കണ്ട് പഠിച്ചിട്ട് പോയൊരാൾ അല്ല ഞാൻ. അതുകൊണ്ട് തന്നെ രീതികളൊന്നുമറിയില്ല.

എന്റെ വിചാരം ഞാൻ ജനുവിനായി നിൽക്കുക, എനിക്ക് ഇഷ്ടപെടാത്ത കാര്യം എന്റെ മുന്നിൽ കണ്ടാൽ ഞാൻ ചോദിക്കും. എനിക്കെതിരെ പുറത്ത് ഇത്രയും വിമർശനങ്ങൾ നടക്കുന്നുണ്ടെന്നൊന്നും അറിയില്ല. പുറത്തിറങ്ങിയപ്പോൾ ആദ്യം വിളിക്കുന്നത് മകൻ ബെർണാച്ചനേയാണ്. അമ്മ കുറച്ച് നാളത്തേക്ക് യുട്യൂബൊന്നും നോക്കേണ്ടെന്നാണ് അവൻ പറഞ്ഞത്. അപ്പോഴും എന്റെ കൈയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. എനിക്കൊപ്പം ഉണ്ടായിരുന്ന ഒരു തമിഴ് കുട്ടിയുടെ ഫോൺ എടുത്താണ് വിളിച്ചത്. അവർ പറയുകയാണ് സാരില്ല, എല്ലാം വിധിയാണെന്നൊക്കെ, എനിക്ക് കാര്യമെന്താണെന്ന് മനസിലായില്ല.

ഫോൺ കൈയ്യിൽ കിട്ടയപ്പോഴേക്കും ഞാൻ ഞെട്ടിപ്പോയി,ഞാൻ പല ആങ്കിളിൽ ഫുക്രുവിന് ഉമ്മ കൊടുക്കുന്ന് , അവനെ മടിയിൽ കിടക്കുന്നു. എന്റെ മടിയിൽ അവനാണോ അവന്റെ മടിയിൽ ഞാനോ എന്നൊന്നും അറിയില്ല, എഡിറ്റ് ചെയ്ത് അങ്ങനെയൊക്കെ ആക്കി വെച്ചു. ഞാൻ അവിടെ പോയി മത്സരിച്ചതും ദേഷ്യം പ്രകടിപ്പിച്ചതുമെല്ലാം ഷോയുടെ ഭാഗമാണ്', മഞ്ജു പറഞ്ഞു.

മഞ്ജുവിനെ കുറിച്ച് കേൾക്കുന്നില്ലെ യുട്യൂബിലെക്കെ എന്ത് നാണക്കേടാണ്, നിങ്ങൾ കാണുന്നില്ലേയെന്ന് ഞങ്ങളോട് പലരും ചോദിച്ചിരുന്നുവെന്ന് ഷോയിൽ മഞ്ജുവിന്റെ അമ്മ പറഞ്ഞു. ഞങ്ങളും മകളും സഹിച്ചോളാം എന്ന മറുപടിയാണ് അത്തരക്കാർക്ക് കൊടുത്തത്. ഫുക്രുവിന് അത്ര പ്രായമൊന്നും ഇല്ല, അവൾ എല്ലാവരേയും സ്നേഹിക്കുന്ന പോലെയാണ് സ്നേഹിച്ചത്. എവിടെ പോയാലും മഞ്ജു എന്താ ചെയ്തത് ബിഗ് ബോസിൽ കെട്ടിപിടിച്ചിട്ട് വിടണില്ലെന്നൊക്കെയാണ് പറഞ്ഞത്. വിഷമായിരുന്നു കേൾക്കുമ്പോൾ.

സുനിച്ചൻ ഭർത്താവെന്ന നിലയിൽ ആശങ്ക പങ്കുവെച്ചിരുന്നു. അത് വേണ്ടിയിരുന്നില്ല, അവൾ എന്തൊക്കെയാണ് ചെയ്യുന്നതെന്നൊക്കെ പറഞ്ഞിരുന്നുവെന്ന് ഷോയിൽ മഞ്ജുവിനൊപ്പെ പങ്കെടുത്ത സുഹൃത്ത് ബിൻസി പറഞ്ഞു. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലല്ലോ. കാണുന്നത് മാത്രമല്ലേ അറിയുള്ളൂ. ചിലത് കണ്ടാൽ തന്നെ അറിയാം ഭയങ്കര എഡിറ്റഡാണ്', ബിൻസി പറഞ്ഞു.












Click it and Unblock the Notifications