'ഉണ്ണി മുകുന്ദനെ കൂവാൻ പണം; അഖിൽ മാരാരോട് വെളിപ്പെടുത്തിയത് ഞാൻ'; ശാലു പേയാട്
അഖിൽ മാരോരോട് താൻ പണം നൽകിയെന്ന് വെളിപ്പെടുത്തിയ സിനിമാക്കാരൻ ആരെന്ന് തുറന്ന് പറയാൻ റോബിൻ വെല്ലുവിളിച്ചിരുന്നു'

കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ ചെയ്തതുമായി ബന്ധപ്പെട്ട് യുട്യൂബ് വ്ലോഗർ ആയ സായ് കൃഷ്ണയും ഉണ്ണി മുകുനന്ദനും തമ്മിലുള്ള വിവാദം കത്തി നിൽക്കുന്നിതിനിടെയായിരുന്നു ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണനെതിരെ സംവിധായകൻ അഖിൽ മാരാർ രംഗത്തെത്തിയത്. ചാനൽ ചർച്ചയിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ച് സംസാരിച്ചതിനിടയിൽ ഉണ്ണിയെ കൂവാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്ന് അഖിൽ ആരോപിക്കുകയായിരുന്നു. സിനിമ മേഖാലയിൽ നിന്നുള്ള ആളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു അഖിൽ പറഞ്ഞത്.
എന്നാൽ ഇക്കാര്യം തള്ളി റോബിൻ രംഗത്തെത്തി. ആ സിനിമാക്കാരന്റെ പേര് പറയണമെന്നായിരുന്നു റോബിൻ വെല്ലുവിളിച്ചത്. ഇപ്പോഴിതാ അഖിലിനോട് അക്കാര്യം അറിയിച്ചത് താനാണെന്ന് പറയുകയാണ് സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്. റോബിന്റെ അടുത്ത കൂട്ടുകാരനായ ശാലു പിന്നീട് റോബിനുമായി പിരിഞ്ഞിരുന്നു. ഫസ്റ്റ് റിപ്പോർട്ട് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ ഇപ്പോഴത്തെ തുറന്ന് പറച്ചിൽ. ശാലു പേയാടിന്റെ വാക്കുകളിലേക്ക്

കോഴിക്കോട് ഉണ്ണി മുകുന്ദന്റെ പരിപാടിയിൽ
കോഴിക്കോട് ഉണ്ണി മുകുന്ദൻ പങ്കെടുത്ത പരിപാടിയിൽ നമ്മൾ ചെല്ലുകയാണ്. റോബിൻ കയറുമ്പോൾ വൻ കൈയ്യടിയായിരുന്നു ലഭിച്ചത്. എന്നാൽ ഉണ്ണി മുകുന്ദൻ എഴുന്നേറ്റപ്പോൾ വൻ കൂവലും.എനിക്ക് ഇതെന്താണെന്ന് മനസിലായുമില്ല. ഞാൻ കരുതിയത് ഇവന് വലിയ ഫാൻ ബേസ് ഉള്ളത് കൊണ്ടായിരിക്കുമെന്നാണ്. ഇവന് വേണ്ടി തിരുവനന്തപുരത്ത് നിന്ന് അഞ്ചാറ് പിള്ളേര് വരികയും ചെയ്തിരുന്നു.

അത് പക്ഷേ ചവിട്ടി താഴ്ത്തി കൊണ്ടാകരുത്
എല്ലാം കഴിഞ്ഞ് റൂമിൽ വന്നപ്പോൾ ആണ് പിള്ളേർക്ക് പൈസ കൊടുക്കുന്നതിനെ കുറിച്ച് പറയുന്നത്. അപ്പോൾ ചോദിച്ചപ്പോഴാണ് പറഞ്ഞത് ഒരു ഓളം സൃഷ്ടിക്കാൻ വേണ്ടിയാണ് പൈസ കൊടുത്തതെന്ന്. ഇത് മോശം പരിപാടിയായി പോയി എന്ന് പറഞ്ഞ് അപ്പോൾ തന്നെ ഞാനിറങ്ങി. അന്നത്തോടെ ഞാൻ അവനെ വെറുത്തു. നിങ്ങൾ വളർന്നോളൂ. അത് പക്ഷേ ചവിട്ടി താഴ്ത്തി കൊണ്ടാകരുത്.റോബിൻ പണം കൊടുത്തെന്ന് അഖിലിനോട് വെളിപ്പെടുത്തിയത് ഞാനാണ്.

വൃത്തികെട്ട മനസുള്ള ഒരാളാണ് റോബിൻ
20,000 രൂപയാണ് കൊടുത്തത്, അവൻ എഴുന്നേൽക്കുമ്പോൾ ഓളമുണ്ടാക്കാൻ. മറ്റ് പരിപാടികളിലും റോബിന് വേണ്ടി ഓളമുണ്ടാക്കാൻ പൈസ കൊടുത്ത് തന്നെയാണ് ചെയ്യിക്കുന്നത്. ഇതൊക്കെ സ്ഥിരം ഉള്ളതാണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട മനസുള്ള ഒരാളാണ് റോബിൻ. ഒരിക്കലും കാണല്ലേ എന്ന് ആഗ്രഹിക്കുന്ന ആൾ.കാരണം ചേട്ടാന്ന് വിളിച്ചിട്ട് എന്നെ കൊണ്ട് വീഡിയോ ചെയ്യിച്ച് അത് അവന്റെ സ്റ്റോറിയാക്കി നൻമമരം കളിക്കുന്ന അവനെ പോലുള്ള ഉഡായിപ്പുകളെ കാണാതിരിക്കുന്നതല്ലേ നല്ലത്.ഉഡായിപ്പിന്റെ അങ്ങേയറ്റമാണ് റോബിൻ. ഒരാളുടേയും അടുത്ത് സെന്റിമെൻസ് ഇല്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന ഇതുപോലൊരാളെ വേറെ കണ്ടിട്ടില്ല', ശാലു പേയാട് പറഞ്ഞു.

ആടലോടകം സ്പൂഫ് വീഡിയോ
റോബിൻ-ആരതി വിവാഹ നിശ്ചയ വീഡിയോയെ കുറിച്ചുള്ള സ്പൂഫ് വീഡിയോയും അതിനെ തുടർന്നുയർന്ന ആരോപണങ്ങളിലും ശാലു പ്രതികരിച്ചു. ആടലോടകം എന്ന ടീമായിരുന്നു ആ വീഡിയോ ചെയ്തത്. എന്നാൽ തങ്ങൾക്കെതിരായ സ്പൂഫ് വീഡിയോയ്ക്ക് പിന്നിൽ ശാലു പേയാടാണെന്നായിരുന്നു ആരതിയും റോബിനും ആരോപിച്ചത്. ആടലോടകം ടീമിന്റെ കൂടെ ശാലു പേയാട് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആരതിയുടെ വിമർശനം.

വിവാദമാകാൻ തന്നെയാണ് താൻ
എന്നാൽ അത്തരത്തിലൊരു ഫോട്ടോ വിവാദമാകാൻ തന്നെയാണ് താൻ പങ്കുവെച്ചതെന്ന് ശാലു പറയുന്നു. 'എന്നെ സഹോദരൻ എന്ന് പറഞ്ഞ് വന്നവർ എനിക്ക് എതിരെ തിരിയാൻ തുടങ്ങിയതോടെയാണ് അവർക്കും മറുപടി നൽകാൻ താൻ തീരുമാനിച്ചത്. മനപ്പൂർവ്വം തന്നെയാണ്. ഡ്രസിന്റെ ആ സ്പൂഫ് വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. കർ്മ്മ എന്നതൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ'

ആർക്കും സത്യമൊന്നും അറിയേണ്ടല്ലോ
സൂപ്പർ എന്ന് മെസേജ് അയച്ചാണ് ആടലോടകം ടീമിനെ പരിചയപ്പെടുന്നത്. പടത്തിന്റെ പൂജയുണ്ടെന്ന് പറഞ്ഞ് അവരെ വിളിച്ച് വരുത്തി ജ്യൂസ് കുടിച്ച് കൊണ്ടിരിക്കുമ്പോൾ ഫോട്ടോ എടുത്തു. ആ ഫോട്ടോ വന്നാൽ ആ വീഡിയോയ്ക്ക് പിന്നിൽ ഞാനാണെന്ന് ആരോപണം ഉയരും. ഇതിന് വേണ്ടി തന്നെയാണ് ഞാൻ അത് പങ്കിട്ടത്.ആർക്കും സത്യമൊന്നും അറിയേണ്ടല്ലോ. ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു. പിറ്റേന്ന് മുതൽ വലിയ സൈബര് അറ്റാക്കും നേരിടും'












Click it and Unblock the Notifications