• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷ്മ പർവ്വത്തിലെ ജെയിംസ് കോൺഗ്രസ് നേതാവ് കെവി തോമസാണോ? മകന്റെ കുറിപ്പ് വൈറൽ

Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം തീയറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചാണ് മുന്നേറുന്നത്. 15 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രം സിനിമാ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. അതിനിടെ സിനിമയിലെ ഒരു കഥാപാത്രത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ മകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

1

ഭീഷ്മ പര്‍വ്വത്തില്‍ ദിലീപ് പോത്തന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ടിവി ജെയിംസ് എന്ന രാഷ്ട്രീയ നേതാവിന്റെതാണ്. ഈ കഥാപാത്രത്തിന് തന്റെ അച്ഛന്‍ കെവി തോമസുമായി സാമ്യമുണ്ടെന്നാണ് മകന്‍ ബിജു തോമസ് പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെവി തോമസ് മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ്. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല കെവി തോമസ് എന്നും സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നും ബിജു തോമസ് പറയുന്നു.

2

ബിജു തോമസിന്റെ കുറിപ്പ് വായിക്കാം: '' ഭീഷ്മ പര്‍വ്വആം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. Dileesh പോത്തന്‍ അഭിനയിച്ച TV ജയിംസ്. എണ്‍പത്കളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റ്ഇല്‍ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക്‌ ആയി കുമ്പളങ്ങിയില്‍ നിന്നു ഡെല്‍ഹിയില്‍ കൊണ്ട്‌ കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.

3

Amal Neeradന്, കഥാപാത്രത്തിന് K. V. തോമസ് എന്ന് പേര്‌ കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്. ചാര കേസില്‍ തുടങ്ങി hawala കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത്കൊണ്ടുള്ള സഹായങ്ങള്‍. ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം new genകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല.

4

സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പ്കള്‍ - കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന്‌ വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു. അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ jeansഉം T-shirtഉം ഇട്ട്, ബസ് സ്റ്റോപ്പ്ഉം, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമർത്ഥ്യം.

5

ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്ക്ഉം എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാലിഭനല്ല. ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും K.V. തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല''.

6

ഭീഷ്മപർവ്വത്തിന് ആശംസ അറിയിച്ച് കെവി തോമസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മകൻ ബിജു തോമസിന്റെ പോസ്റ്റും കെവി തോമസ് ഷെയർ ചെയ്തിട്ടുണ്ട്. കുറിപ്പ് വായിക്കാം: '' ഞാനും കുടുംബവും സിനിമാ സ്നേഹിക്ലാണ്. പണ്ടൊക്കെ ഒരുമിച്ച് theaterഇല്‍ പോയി മിക്കവാറും എല്ലാ സിനിമയും കാണും. ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി, ഇപ്പോൾ ടിവിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്.

7

എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും theaterഇല്‍ പോയി ഇന്നും കാണാറുണ്ട്. അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്. മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, Dileesh പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുംമാണ്. Amal നീരദിന്റെ ഭീഷ്മ പരവത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു''!

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

English summary
Congress leader KV Thomas' son says Dileesh Pothan's charecter in Bheeshma Parvam is like his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X