Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺസുന്നത്തിൽ മുറിച്ചുമാറ്റുന്നത് ക്ലിറ്റോറിസോ കോഴിപ്പൂവോ? സൗന്ദര്യം കൂടുമോ, വേറെയുമുണ്ടോ ഗുണങ്ങൾ??

പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം വ്യാജ ചികിത്സയുടേയും കടുത്ത അന്ധവിശ്വാസത്തിന്റേയും പരിധിയില്‍ വരുന്ന കാര്യമാണ് എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അഭിപ്രായം. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ചേലകര്‍മ്മം എന്ന ക്രൂരമായ ആചാരം കേരളത്തിലും നടക്കുന്നുണ്ട് എന്ന വാർത്തകൾ വ്യാപകമായതോടെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയത്.

സ്ത്രീത്വത്തിന് മേലുള്ള കടന്നാക്രമണം എന്ന നിലയിലാണ് ചിലർ ഈ കാര്യത്തെ കാണുന്നത്. അതിക്രൂരവും പൈശാചികവുമാണ് ഈ നടപടിയെന്നും പ്രതികരണങ്ങൾ വരുന്നു. എന്നാൽ വിശ്വാസവുമായി കൂട്ടിക്കെട്ടി ഇതിനെ ന്യായീകരിക്കുന്നവരും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന സ്വാലിഹ് നിസാമി പുതുപ്പൊന്നാനിയുടെ ഒരു പോസ്റ്റ് നോക്കൂ..

പെൺസുന്നത്തിൽ എന്താണ് ചെയ്യുന്നത്?

പെൺസുന്നത്തിൽ എന്താണ് ചെയ്യുന്നത്?

സുന്നത്തില്‍ ക്ളിറ്റൊരിസ് മുറിച്ചു മാറ്റുന്നില്ലെന്നു എത്രപേര്‍ക്കറിയാം? മുറിച്ചു മാറ്റുന്ന ‘കോഴിപ്പൂവിലെ പേരിനു മാത്രം അല്‍പ' ഭാഗം സ്ത്രീയുടെ സൗന്ദര്യം കൂട്ടുന്നുവെന്ന്, സ്ത്രീ പുരുഷ ലൈംഗിക സംതൃപ്തിയെ വര്‍ദ്ധിപ്പിന്നുവെന്ന്, അതിനാല്‍ അവള്‍ ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടുന്നുവെന്നു എത്രപേര്‍ക്കറിയാം? സ്ത്രീകളിലെ സുന്നത്ത് : പ്രവാചക നിര്‍ദ്ദേശത്തിലെ വൈദ്യശാസ്ത്രം, ലൈംഗിക ശാസ്ത്രം, കാരുണ്യം, ജാഗ്രത, കര്‍മ്മ ശാസ്ത്രത്തെ കുറിച്ച് ഒരു ഹ്രസ്വ വിവരണം.- ഇതാണ് ഈ വൈറൽ പോസ്റ്റിന്റെ ആമുഖം.

പെണ്‍കുട്ടികളോടുള്ള കാരുണ്യമോ?

പെണ്‍കുട്ടികളോടുള്ള കാരുണ്യമോ?

പെണ്‍കുട്ടികളുടെ സുന്നത്ത് ചെയ്തുകൊടുക്കുന്ന സ്ത്രീകള്‍ തിരുനബിയുടെ ആഗമനത്തിനു മുമ്പേ മദീനയില്‍ ഉണ്ടായിരുന്നു. അവരില്‍ ഉമ്മു അത്വിയ്യ, ഉമ്മു ഹബീബ എന്നീ പേരുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ ‘സ്ത്രീ പരിഛേദന' ആഫ്രിക്കന്‍ നാടുകളില്‍ മാത്രമല്ല ആസ്ത്രേലിയയിലും ദക്ഷിണ അമേരിക്കയിലും നടപ്പിലുള്ളതായിരുന്നു (ബ്രിട്ടാനിക). അത് വളരെ ക്രൂരവും മനുഷ്യത്വ രഹിതവുമായിരുന്നു. നബി സ്വ മദീനയില്‍ എത്തിയപ്പോള്‍ അതിനെ മാനുഷികമായ പരിഗണനകള്‍ കല്പിച്ച് നിയന്ത്രിക്കുകയായിരുന്നു. അവരുടെ നടപടി മനസ്സിലാക്കിയ തിരു ദൂതര്‍ ‘മുറിക്കുമ്പോള്‍ വളരെ ചെറിയൊരു കഷ്ണമേ മുറിക്കാവൂ' എന്ന് ഉമ്മു ഹബീബയോടു നിര്‍ദ്ദേശിച്ചത് പെണ്‍കുട്ടികളോടുള്ള കാരുണ്യത്തെ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസികൾ കരുതുന്നത്

വിശ്വാസികൾ കരുതുന്നത്

അങ്ങനെ കുറച്ചു മാത്രം മുറിക്കുന്നതിന്റെ ശാരീരിക, ലൈംഗിക ഗുണവും തിരുനബി വ്യക്തമാക്കുകയുണ്ടായി. "അത് അവളുടെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കും; മുഖത്ത് തിളക്കം കൂട്ടും. ഭര്‍ത്താവിന് അവളോടുള്ള ഇഷ്ടം കൂട്ടും". ഈ പ്രസ്താവന വളരെ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. "സ്ത്രീകള്‍ക്ക് അത് ഒരാദരവാണ്" എന്ന പ്രസ്താവനയിലും ഏറെ സംഗതികള്‍ ആലോചിക്കാന്‍ ഉണ്ട്. സുന്നത്ത് എങ്ങനെ അവള്‍ക്ക് മുഖ സൗന്ദര്യം സമ്മാനിക്കും? അവളുടെ ഭര്‍ത്താവിനെ തൃപ്ത്തിപ്പെടുത്തും? അവള്‍ക്ക് ഭര്‍ത്താവിങ്കല്‍ ഒരു ബഹുമാനം ഉണ്ടാകും? ഇവിടെയാണ്‌ ശാസ്ത്രീയ പരീക്ഷണങ്ങള്‍ സത്യസന്ധമായി നടക്കേണ്ടത്..

എന്താണ് സ്ത്രീയുടെ സൗന്ദര്യ വര്‍ദ്ധിനി?

എന്താണ് സ്ത്രീയുടെ സൗന്ദര്യ വര്‍ദ്ധിനി?

ലൈംഗിക സംതൃപ്തിയാണ് സ്ത്രീയുടെ ഏറ്റവും ഉദാത്തമായ സൗന്ദര്യ വര്‍ദ്ധിനി. അവളില്‍ നിന്നും അനുഭവിക്കാന്‍ കഴിയുന്ന സൌന്ദര്യാത്മകവും ലൈംഗികവുമായ അനുഭൂതിയാണ് അവളോട്‌ ഭര്‍ത്താവില്‍ സ്നേഹം വര്‍ദ്ധിപ്പിക്കുന്ന പരമ പ്രധാന ഘടകം. അപ്പോള്‍, സ്ത്രീക്കും പുരുഷനും ലൈംഗിക സംതൃപ്തി ഉറപ്പു വരുത്താനുള്ള ഉദ്ദേശ്യമാണ് സ്ത്രീ സുന്നത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് വ്യക്തം. സ്ത്രീ പുരുഷന്മാരുടെ ഭാവി ജീവിത സൗഭാഗ്യം/ സന്തോഷം മുന്നില്‍ക്കണ്ടുള്ള ഒരു മുന്നൊരുക്കമാണ് കുട്ടി പ്രായത്തില്‍ തന്നെ ചെയ്തുവരുന്ന ആണ്‍ പെൺ സുന്നത്ത്. ലൈംഗികാവയവ വൃത്തി, ശുദ്ധി എന്നീ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് പുറമെയാണിത്.

ഇപ്പോഴും സുന്നത്ത് നടക്കുന്നുണ്ടോ?

ഇപ്പോഴും സുന്നത്ത് നടക്കുന്നുണ്ടോ?

ചില കണക്കുകള്‍ പ്രകാരം, മിക്ക മുസ്‌ലിം നാടുകളില്‍ ഇവ്വിധം സുന്നത്ത് നടക്കുന്നുണ്ട്. പ്രതിവര്‍ഷം ദശലക്ഷം , ദിനേന 5340, ഓരോ മണിക്കൂറില്‍ 228 പേരെങ്കിലും ഇത് ചെയ്യുന്നുവത്രെ. അശ്രദ്ധകാരണം, അത്യാവശ്യമായ ശുശ്രൂഷ ലഭികാതെ ശിശുക്കള്‍ മരണപ്പെടുന്നത് അത്യപൂര്‍വം മാത്രം. മുകളില്‍ പറഞ്ഞ ഉമ്മു അത്വിയ്യ യുടെ അനുഭവത്തില്‍ ഖലീഫ ഉമര്‍ റ ന്‍റെ കാലത്ത് അത്തരമൊരു സംഭവം ഉണ്ടായി. ‘വൈദ്യരുടെ കൈപ്പിഴവ്' എന്ന രീതിയില്‍ അത് സംബന്ധമായി ഖലീഫ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ലാതെ , ‘സുന്നത്ത്' നിരോധിച്ചില്ല. (അല്‍ ബഹ്രു റാഇഖ്/ ഇബ്നു നജീം) മഹതി ആഇഷ യുടെ സഹോദര പുത്രിമാരെ ‘സുന്നത്ത്' ചെയ്യുന്ന വേളയില്‍, ആ കുട്ടികള്‍ക്ക് വേദനയറിയാതെ ശ്രദ്ധ തിരിച്ചുവിടാന്‍ കളിപ്പാട്ടം നല്‍കുവാന്‍ മഹതി നിര്‍ദ്ദേശിച്ചത് ഇമാം ബുഖാരി ‘അദബുല്‍ മുഫ്രദി'( നമ്പര്‍/1247)ലും ഇമാം ബൈഹഖി ‘സുനനി'ലും ഉദ്ധരിക്കുന്നുണ്ട്.

സുന്നത്ത് നിർബന്ധമാണോ?

സുന്നത്ത് നിർബന്ധമാണോ?

സ്ത്രീ സുന്നത്തിനെ ഒരു പകര്‍ച്ച വ്യാധി പോലെ കാണേണ്ട യാതൊരു സാമൂഹ്യ പ്രശ്നവും ഇത് ചെയ്യുന്നവര്‍ക്കിടയില്‍ ഇല്ലതന്നെ. സ്ത്രീയുടെ ക്ളിറ്റൊരിസ് മുറിച്ചു നീക്കാന്‍ തിരുനബി കല്പിച്ചിട്ടില്ല; അതപ്പാടെ മുറിച്ചു നീക്കുന്ന ക്രൂര നടപടിയെ തടയുകയായിരുന്നു നബി. ഇസ്‌ലാം അനുവദിക്കാത്ത ഏഴു വിധത്തില്‍ പലരും ഇത് ചെയ്യാറുണ്ട്. കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ പറഞ്ഞത്, മുറിച്ചു കഴിഞ്ഞാല്‍ ‘ഈത്തപ്പഴക്കുരു പോലെ ബാക്കി അവിടെ അവശേഷിക്കുന്ന' വിധത്തില്‍ "പേരിനുമാത്രം ഒരല്‍പം തൊലി " മുറിച്ചാല്‍ മതിയെന്നത്രേ. മൂത്രനാളത്തിന് മുകളിലേക്ക് തൂങ്ങിക്കിടക്കുന്ന അതിന്‍റെ ‘തൊപ്പിക്കുട' മാത്രം. അതായത്, ക്ളിറ്റൊരിസിനെ പൊതിഞ്ഞു നില്‍ക്കുന്ന ആവരണം' നീക്കി, ‘ഈത്തപ്പഴക്കുരു പോലുള്ള' അതവിടെ നിലനിര്‍ത്തണം എന്നത്രേ.

ആരാണ് സുന്നത്ത് ചെയ്തത്?

ആരാണ് സുന്നത്ത് ചെയ്തത്?

കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാരുടെ മറ്റൊരു ഭാഷ, "യോനിയുടെ മുകളിലുള്ള ഇരു ചുണ്ടുകള്‍ക്കിടയിലായി കാണുന്ന തൊലിയില്‍ നിന്നും അല്പം". അതായത്, സ്ത്രീകളുടെ ക്ളിറ്റൊരിസ് അല്ല മുറിക്കുന്നത് എന്നര്‍ത്ഥം. എല്ലാ സ്ത്രീകളിലും ഇപ്പറഞ്ഞ ‘കോഴിപ്പൂവ്" ഒരുപോലെ ആകണമെന്നില്ലെന്ന കാര്യം ഫുഖഹാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ പൂവില്ലാതെ ജനിക്കുന്ന പെണ്‍കുട്ടിയെ പിന്നെ സുന്നത്ത് ചെയ്യേണ്ടതില്ല എന്നാണ് ‘ഔനുല്‍ മഅബൂദ്' തരുന്ന സൂചന. മാതൃഭൂമിയില്‍ ദുരനുഭവം എഴുതിയ ഷാനിയെ ഏത് ‘വിവരമില്ലാത്തവള്‍' ആണാവോ സുന്നത്ത് കഴിച്ചത്?!!

സുന്നത്ത് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

സുന്നത്ത് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

മുറിക്കപ്പെടുന്ന ആ തൊലിയിലല്ല പറയപെടുന്ന സ്ഫോടനാത്മകമായ വികാരോദ്ധീപന സംവിധാനം ഉള്ളത്. എടുത്തു നീക്കുന്ന കോഴിപ്പൂവിന്റെ ബാക്കി ‘കുറ്റി'യായി അവശേഷിക്കുന്നിടത്താണ് ‘വികാരോദ്ധീപനി' പ്രവര്‍ത്തിക്കുന്നത്. ക്ളിറ്റൊരിസ് ഒരു തൊലിയല്ല. ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ പുരുഷ ലിംഗം പോലുള്ള ഒരു ‘കമ്പ്' ആണ്. മുലക്കണ്ണില്‍ സ്പര്‍ശിക്കുമ്പോളെന്ന പോലെ കൃത്യമായ സ്പര്‍ശന സുഖം ലഭിക്കുക അവിടം ഇവ്വിധം ഷേപ്പ് ചെയ്യുമ്പോഴാണ്. ഒരുവേള മുറിക്കാതെ നിര്‍ത്തുകയാണെങ്കില്‍ ‘മര്‍മ്മം' കണ്ടെത്താന്‍ ഒരല്പം സമയമെടുക്കും. മാത്രമല്ല, അതല്പം കൂടി വളരുവാനും ലിംഗ സംഗമ വേളയില്‍ മടങ്ങിക്കിടക്കുവാനും, അതിനാല്‍ പരസ്പര ഘര്‍ഷണസുഖം കുറയുവാനുമാണ് സാധ്യത.

ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ...

ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ...

സ്ത്രീയെയും പുരുഷനെയും ലൈംഗികമായി നിരാശരാക്കുന്ന ഘട്ടമാണിത്. നേരാം വണ്ണം സുന്നത്ത് ചെയ്യാത്ത സ്ത്രീകള്‍ക്കാണ് സംഭോഗ വേളയില്‍ ‘സംതൃപ്തി ‘ കുറയുക. ‘പൂവ്' ശരീര ലവലില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍, അടിവസ്ത്രത്തില്‍ ഉരസിയും തുടകള്‍ അടുപ്പിച്ചു വെക്കുമ്പോഴും , നിരന്തരമായി ഉണരുന്ന ലൈംഗിക ഉദ്ധീപനങ്ങള്‍ സ്ത്രീയുടെ സാധാരണ ജീവിതത്തെ ശല്യപ്പെടുത്തുകയും ചെയ്യും. അവളെ ഒരു മുഴുസമയ ‘വികാരജീവി' യാക്കി തയ്യാറാക്കി നിര്‍ത്തുകയാണ് ഇതിന്‍റെ ഫലം. ‘സുന്നത്തി'ലൂടെ ഇപ്പ്പറയുന്ന മുഴുസമയ ലൈംഗികവികാര നിയന്ത്രണം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

സ്ത്രീ സുന്നത്ത് വ്യാപകമാക്കണോ?

സ്ത്രീ സുന്നത്ത് വ്യാപകമാക്കണോ?

ചുരുക്കത്തില്‍, സ്ത്രീ- പുരുഷ സംതൃപ്തിയുടെയും സ്ത്രീ സൗന്ദര്യത്തിന്റെയും ഒരു വിദ്യയെന്ന നിലയില്‍ ‘സ്ത്രീ സുന്നത്ത്' വ്യാപകമാക്കുകയാണ് വേണ്ടത്. സ്ത്രീവാദികള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ‘ആദരവ്' ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ‘സുന്നത്ത് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്‍, സമര്‍ത്ഥരായ സ്ത്രീകളാണ് ചെയ്യേണ്ടത്, സ്ത്രീകളുടെ ദൌര്‍ലഭ്യം ഉണ്ടെങ്കില്‍ സുരക്ഷിതാവസ്ഥയില്‍ പുരുഷന് ചെയ്യാം. രണ്ട്, ഉപകരണങ്ങള്‍ അപകട രഹിതമായിരിക്കണം. മൂന്ന്, "കോഴിപ്പൂവ്" "പേരിനു മാത്രം ഒരല്പം" മുറിച്ച് "ഈത്തപ്പഴക്കുരുപോലെ " അവിടെ അവശേഷിക്കണം. നാല്, ശാരീരികമായ ‘അണ്‍ഫിറ്റ്നെസ്' പരിശോധിച്ചുറപ്പുവരുത്തണം. ഇവ പാലിക്കുന്ന സുന്നത്തില്‍ അപകടകരമായ യാതൊരു പാര്‍ശ്വ ഫലവും ഇല്ല.

വൈദ്യ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ടോ?

വൈദ്യ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ടോ?

സ്ത്രീകളിലെ സുന്നത്ത് അവരുടെ ലൈംഗിക സംതൃപ്തിയെ വര്‍ദ്ധിപ്പിക്കകയെ ഉള്ളൂവെന്ന തിരുപാഠം, ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കേണ്ടി വരുന്നു. ഗര്‍ഭാശയ കാന്‍സര്‍ തടുക്കാന്‍, യോനീ മുഖ ത്തെ വൃത്തി സംരക്ഷിക്കാന്‍, മൂത്രച്ചൂട് നിയന്ത്രിക്കാന്‍ സ്ത്രീ സുന്നത്ത് സഹായകമാണ്. പൂര്‍ണ്ണ ഛേദമാണ് സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ശാരീരിക ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, അത്തരം പ്രശ്നങ്ങള്‍ സുന്നത്ത് ചെയ്യുന്ന സ്ത്രീകളില്‍ കാണുന്നില്ലെന്ന്, സുന്നത്ത് നടപ്പുള്ള നാടുകളിലെ ഭിഷഗ്വരന്മാര്‍ വെളിപ്പെടുത്തിയതാണ്. 1986 ല്‍ കൈറോവില്‍ വെച്ചു നടന്ന ലോക മുസ്‌ലിം മെഡിക്കല്‍ കോണ്‍ഫറന്‍സ് സ്ത്രീ സുന്നത്തിന്‍റെ വൈദ്യ ശാസ്ത്രം ഗൌരപൂര്‍വ്വം ചര്‍ച്ചചെയ്തു പോയതാണ്.

ലൈംഗിക മരവിപ്പിൽ സത്യമുണ്ടോ?

ലൈംഗിക മരവിപ്പിൽ സത്യമുണ്ടോ?

സ്ത്രീകള്‍ക്ക് സുന്നത്ത് കാരണം ലൈംഗിക മരവിപ്പ് ഉണ്ടാകുന്നുവെന്ന കണ്ടെത്തല്‍ തീര്‍ത്തും അസത്യവും അശാസ്ത്രീയവുമാണ്. അത് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുകൊണ്ടാണ്, 1931 ലെ ജനീവ ഉച്ചകോടി മുതല്‍ ഐക്യരാഷ്രസഭയില്‍ ‘സുന്നത്ത് നിരോധന ശബ്ദം' ഉയര്‍ന്നു വന്നിട്ടും, ‘ഫറോവിയന്‍' യോനീ ഛേദവും തുന്നിക്കെട്ടും 1976 ല്‍ നിരോധിച്ചിട്ടും മുസ്ലിംകളിലെ സ്ത്രീ സുന്നത്ത് പരാമര്‍ശിക്കാതെ പോയത്. ഈജിപ്തില്‍ ‘നബവി സുന്നത്' സമര്‍ത്ഥരായ ഡോക്ടര്‍മാര്‍ മാത്രമേ ചെയ്യാവൂ എന്ന നിയമം 1959 മുതലുണ്ട്.

സുന്നത്തിനിടെ അപകടങ്ങൾ?

സുന്നത്തിനിടെ അപകടങ്ങൾ?

ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. സുന്നത്ത് ചെയ്യുമ്പോള്‍ ചില കുട്ടികള്‍ മരണപ്പെടുന്നതായി വാര്‍ത്തയുണ്ടല്ലോ. ഇസ്ലാമിലെ സുന്നത്ത് ചെയ്യുമ്പോള്‍ മരണം സംഭവിക്കുന്നത് അത്യപൂര്‍വ്വമാണ്. ഏതൊരു ചികിത്സ പോലെയും ശ്രദ്ധ വേണം എന്ന് മാത്രം. നബി സ്വ പറഞ്ഞു: വൈദ്യം അറിയാതെ ആരെങ്കിലും വൈദ്യവേഷം കെട്ടിയാല്‍ , ചികിത്സയില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ഉത്തരവാദിയകുന്നതാണ്".

ആരാണ് എതിർക്കുന്നത്?

ആരാണ് എതിർക്കുന്നത്?

ചില ഭിഷഗ്വരന്മാരെങ്കിലും ഇതിനെ വൈദ്യ ശാസ്ത്രപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ടല്ലോ എന്നതാണ്. നല്ലൊരു പക്ഷം ഭിഷഗ്വരന്മാര്‍ സുന്നത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന കാര്യവും മറന്നുകൂടാ. കാലങ്ങളായി മുസ്ലിം സമുദായം മിക്കയിടത്തും ചെയ്തുവരുന്നതും, പ്രവാചകന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതുമായ ഒരു സംഗതിയെ നല്ലൊരു പക്ഷം വൈദ്യന്മാര്‍ അംഗീകരിക്കുന്നു എന്നു വരികില്‍ പിന്നെ, അത് ബോധ്യപ്പെടാത്ത വൈദ്യന്മാരെ പരിഗണിക്കേണ്ടതില്ല എന്ന നിലപാട് തീര്‍ത്തും യുക്തി സഹമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+