കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയ്ക്കുള്ള കോടിയേരിയുടെ പിറന്നാളാശംസ വിവാദമാക്കി ഒരു കൂട്ടർ; ചൊടിപ്പിച്ചത് 'മതനിരപേക്ഷത' എന്ന വാക്ക്

Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എഴുപത് വയസ്സിൽ എത്തിനിൽക്കുകയാണ്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ അദ്ദേഹത്തിന് ആശംസകളും അർപിച്ചുകൊണ്ടേയിരിക്കുന്നു. ഇക്കൂട്ടത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനനും മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംകൾ നേർന്നിരുന്നു. എന്നാലിപ്പോൾ അതിനെ വിവാദമാക്കി മാറ്റുകയാണ് ഒരു വിഭാഗം.

നരേന്ദ്ര മോദിയേക്കാൾ ഒരു വയസ്സിന്റെ കുറവേയുള്ളു! രജനികാന്തിനേക്കാൾ 9 മാസം ഇളപ്പ്... എന്നിട്ടും എന്തൊരു ലുക്ക്!നരേന്ദ്ര മോദിയേക്കാൾ ഒരു വയസ്സിന്റെ കുറവേയുള്ളു! രജനികാന്തിനേക്കാൾ 9 മാസം ഇളപ്പ്... എന്നിട്ടും എന്തൊരു ലുക്ക്!

സിആർ 7 നും മുമ്പേ കൊക്കകോളയെ തള്ളിയ മമ്മൂട്ടി! 17 വർഷം മുമ്പ് നഷ്ടം 2 കോടി!! 70-ാം പിറന്നാളിൽ ഓർക്കാൻ ഒരു കഥസിആർ 7 നും മുമ്പേ കൊക്കകോളയെ തള്ളിയ മമ്മൂട്ടി! 17 വർഷം മുമ്പ് നഷ്ടം 2 കോടി!! 70-ാം പിറന്നാളിൽ ഓർക്കാൻ ഒരു കഥ

'മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്' എന്ന വാചകമാണ് ചിലരെ പ്രകോപിതരാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചകളും തർക്കങ്ങളും ആണ് ഇപ്പോൾ നടക്കുന്നത്.

1

'പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിന്റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു.

അഭ്രപാളികളിൽ അഭിനയ മികവിന്റെ കൈയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിന്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു.
മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്.
സഹോദരതുല്യമായ സ്‌നേഹവായ്‌പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതൽ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു. '

ഇങ്ങനെ ആയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആശംസ.

2

മമ്മൂട്ടി ഒരു മുസ്ലീം മതവിശ്വാസി ആയതുകൊണ്ടാണ് അദ്ദേഹത്തിന്റെ 'മതനിരപേക്ഷതയെ' കുറിച്ച് കോടിയേരി പ്രത്യേകം പരാമർശിച്ചതാണ് എന്നാണ് വിമർശനങ്ങളുടെ അന്ത:സത്ത. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണം ആണെന്നാണ് പലരും വിമർശിക്കുന്നത്. മുസ്ലീങ്ങളുടെ കാര്യത്തിൽ മാത്രമാണ് മതനിരപേക്ഷതയും മതേതരത്വവും എല്ലാം പ്രത്യേകം പരാമർശിക്കപ്പെടുന്നത് എന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ ഇത്തരത്തിലുള്ള കമന്റുകൾ ഒരുപാട് പ്രത്യക്ഷപ്പെടുന്നുണ്ട്.

3

'ഒരു 'മുസ്ലിം' ആയിട്ടും
'സെക്യുലർ' ആയി എന്നതാണ് എഴുപതാം വയസ്സിലും മമ്മൂട്ടിയെ 'സൂപ്പർ സ്റ്റാർ' ആക്കുന്നത്.
മോഹൻലാലിന് നൽകുന്ന പിറന്നാളാശംസകളിലൊന്നും ഇന്നേ വരെ 'മതനിരപേക്ഷത' എന്ന ടാഗ് ഉണ്ടായിട്ടില്ല.
അത് ആവശ്യവുമില്ല.
എഴുപത് വർഷം മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് ശക്തി തെളിയിച്ച മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ' എന്നാണ് ജമീൽ അഹമ്മദ് എന്ന ആൾ എഴുതിയിരിക്കുന്നത്. ഇതേ കുറിപ്പ് പലയിടത്തും പലരും ആവർത്തിച്ച് ഷെയർ ചെയ്യുന്നും ഉണ്ട്. കോടിയേരിയുടെ പോസ്റ്റിനോടുള്ള പ്രതികരണം ആയിരുന്നു ഇത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

കോടിയേരി ബാലൃഷ്ണന്റെ ജന്മദിന ആശംകൾ ബഹുഭൂരിപക്ഷത്തിനും ഒരു സാധാരണ ജന്മദിന ആശംസ ആയിട്ടാണ് ബോധ്യപ്പെട്ടത്. എന്നാൽ ചിലർക്കിത് നമ്പ്യാർ ആയ ബാലകൃഷ്ണൻ മുസ്ലീം ആയ മമ്മൂട്ടിയ്ക്ക് നൽകിയ ആശംസയായിട്ടാണ് വായിക്കാൻ താത്പര്യം എന്നൊരു വിമർശനവും ഉയർന്നിട്ടുണ്ട്. ബാക്കിയെല്ലാവർക്കും ജന്മദിനം ആശംസിക്കുമ്പോൾ കോടിയേരി ഇത്തരത്തിൽ ഒരു മതേതര സർട്ടിഫിക്കറ്റ് കൊടുക്കാറുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

5

ജമാ അത്തെ ഇസ്ലാമി കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരമൊരു വിമർശനം ഉയർന്നുവന്നത് എന്നാണ് ഇടതുപക്ഷ നിരീക്ഷകർ വിലയിരുത്തുന്നത്. എല്ലാ വിഷയങ്ങളേയും ഇത്തരത്തിൽ വിലയിരുത്തുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക എന്ന വിലയിരുത്തലും ഉണ്ട്. എന്നാൽ, മറ്റ് മതസ്തരുടെ കാര്യത്തിൽ ഇല്ലാത്ത ഇത്തരം പരാമർശങ്ങൾ മുസ്ലീം മതവിശ്വാസികളുടെ കാര്യത്തിൽ കടന്നുവരുന്നത് സ്വാഭാവികമല്ലെന്ന വിലയിരുത്തൽ ചില ഇടതുപക്ഷ അനുഭാവികളും പ്രകടിപ്പിക്കുന്നുണ്ട്.

6

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ കൃത്യമായ ഇടത് രാഷ്ട്രീയ അടിത്തറയുള്ള ആൾ എന്ന നിലയിലാണ് മമ്മൂട്ടിയെ പലരും വിലയിരുത്താറുള്ളത്. അദ്ദേഹം എന്നും മതനിരപേക്ഷ നിലപാടുകൾക്കൊപ്പം മാത്രമാണ് നിലകൊണ്ടിട്ടുള്ളത് എന്നതും യാഥാർത്ഥ്യമാണ്. മറ്റ് രണ്ട് സൂപ്പർ താരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനുമാണ് ഇക്കാര്യത്തിൽ മമ്മൂട്ടി. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്. അതുകൊണ്ട് തന്നെ കോടിയേരിയുടെ പരാമർശത്തിൽ, വിമർശിക്കപ്പെടുന്ന തരത്തിലുള്ള ഒരു അർത്ഥതലം ഇല്ലെന്ന് വിലയിരുത്താവുന്നതാണ്.

7

കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ് കാലത്തും മമ്മൂട്ടി ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടും എന്ന് പ്രതീക്ഷിക്കപ്പെടുയും അത്തരത്തിൽ വാർത്തകൾ വരികയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉള്ള മമ്മൂട്ടിയെ കുറിച്ച്, അദ്ദേഹം മുസ്ലീം മതവിഭാഗത്തിൽ പെടുന്ന ഒരു ആൾ എന്ന നിലയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണൻ പരാമർശം നടത്തില്ലെന്ന് ഇടതുപക്ഷം ഉറപ്പിച്ച് പറയുന്നു. ഇങ്ങനെ ഒരു വിമർശനം ഉയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ട് എന്നും അവർ വ്യക്തമാക്കുന്നുണ്ട്.

8

സിപിഎം നിയന്ത്രണത്തിലുള്ള എന്ന് തന്നെ പറയാവുന്ന കൈരളി ടിവിയുടെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. ഡിവൈഎഫ്‌ഐ സമ്മളനങ്ങൾ ഉദ്ഘാടനം ചെയ്ത ചരിത്രവും മമ്മൂട്ടിയ്ക്കുണ്ട്. കൈരളി ടിവിയുടെ തുടക്കത്തിൽ മമ്മൂട്ടിയെ പോലെ തന്നെ മോഹൻലാലും അതിന്റെ ഡയറക്ടർ ബോർഡിൽ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മോഹൻലാൽ പിന്നീട് അതിൽ നിന്ന് പിൻമാറി. അതിന് പിന്നിൽ മറ്റ് ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു എന്നൊരു ആക്ഷേപവും ഉണ്ട്.

9

കോടിയേരിയുടെ 'മതനിരപേക്ഷ' പരാമർശത്തെ മറ്റൊരു വിധത്തിൽ വായിക്കാമെന്ന വിലയിരുത്തലും ഉണ്ട്. മറ്റ് രണ്ട് സൂപ്പർ താരങ്ങളിൽ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മറ്റ് രണ്ടുപേർക്കും എതിരെയുള്ള ഒരു സൂക്ഷ്മ വിമർശനമായി കോടിയേരിയുടെ പരാമർശത്തെ കാണാം എന്നാണ് എഴുത്തുകാരനായ ജയറാം ജനാർദ്ദനൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. എന്നാൽ ഒരു വിഭാഗത്തിന് അത് സാധ്യമാകുന്നില്ല എന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

10

എന്തായാലും മമ്മൂട്ടി മതേതര കേരളത്തിന്റെ അഭിമാന ചിഹ്നമാണ് എന്നതിൽ ഒരു തർക്കവും ഇല്ല. ഇടത് രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കുമ്പോൾ അർഹിക്കപ്പെടുന്ന പല അംഗീകാരങ്ങളും അദ്ദേഹത്തിൽ നിന്ന് അകന്നു പോകുന്നു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ കൂടി പുറത്ത് വരുന്ന ഒരു കാലഘട്ടമാണിത്. എന്നിട്ടും തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാനോ വിട്ടുവീഴ്ചകൾക്കോ തയ്യാറല്ലാതെ തലയുയർത്തി നിൽക്കുക തന്നെയാണ് മമ്മൂട്ടിയെന്ന മലയാളത്തിന്റെ അഭിമാനസ്തംഭം. അങ്ങനെയുള്ള മമ്മൂട്ടിയെ തങ്ങളുടെ ആലയിൽ കൊണ്ടുവന്നു കെട്ടാനുള്ള ചിലരുടെ ഗൂഢനീക്കങ്ങളാണ് ഇത്തരം ആരോപണങ്ങൾ എന്നും വിമർശനാത്മകമായി കാണാവുന്നതാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഇത്തരമൊരു വിവാദം ഒഴിവാക്കപ്പെടേണ്ട ഒന്ന് തന്നെ ആയിരുന്നു.

Recommended Video

cmsvideo
എല്ലാവരെയും പറ്റിച്ച് മൂന്നാറിലേക്ക് മുങ്ങിയ ഇക്കയുടെ പ്രതികരണം ഇതാ

English summary
Kodiyeri Balakrishnan's birthday with to Mammootty is criticised by some for using the word secularism. Left followers allege that Jamaat e Islami is behind this allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X