'എൻ്റെ ഭാഗത്ത് ഉണ്ടായ വീഴ്ചയാണ്, പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുന്നു', വിശദീകരണവുമായി അയ്യപ്പദാസ്
കൊച്ചി: മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലെ തെറ്റായ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞ് അവതാരകനായ അയ്യപ്പദാസ്. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു വിവാദം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെയുളള വ്യാജ വീഡിയോ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന ഇടതുപക്ഷം തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ഇതുപോലുളള വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അശ്ലീല വീഡിയോയെ കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത്.
ഇതേക്കുറിച്ച് മനോരമ ന്യൂസ് കൗണ്ടറില്‍ സംസാരിച്ച ജെയ്ക് സി തോമസിനെ അയ്യപ്പദാസ് ഖണ്ഡിച്ചിരുന്നു. ജെയ്ക് പറയുന്നത് വസ്തുതാപരമല്ലെന്ന് പറഞ്ഞ അയ്യപ്പദാസ് വിഡി സതീശന്റെ മറ്റൊരു പ്രസ്താവനയാണ് ചര്‍ച്ചയ്ക്കിടെ സംപ്രേഷണം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഇടത് അണികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അയ്യപ്പദാസ് തെറ്റ് പറ്റിയതാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.

അയ്യപ്പദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ വിവാദത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം ഇന്നലെ Manorama news counter point il ഉപയോഗിച്ചത് കൃത്യമായല്ല. അങ്ങനെ ഒരു video കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്ന V D സതീശൻ്റെ പരാമർശമല്ല, പകരം അതേക്കുറിച്ച് പിന്നീട് സതീശൻ പറയുന്ന ഭാഗമാണ് ചർച്ചക്കിടെ കാണിച്ചത്. പ്രസ്തുത ദിവസം A K Antony, E P Jayarajan എന്നിവരുടെ ഇൻ്റർവ്യൂ, മണ്ഡലത്തിൽവെച്ചുള്ള vottukavala പരിപാടികളുടെ തിരക്കിലായതിനാൽ അന്ന് ഈ വിവാദ പരാമർശം നേരിൽ കേട്ടില്ല. രണ്ട് ദിവസത്തിന് ശേഷം Counter Point അവതരിപ്പിക്കുമ്പോൾ ആണ് ഇതാണ് പരാമർശം എന്ന് തെറ്റിദ്ധരിച്ച് ഈ ഭാഗം എടുക്കുന്നത്. ചർച്ച അവതാരകൻ എന്ന നിലയിൽ എൻ്റെ ഭാഗത്ത് ഉണ്ടായ വീഴ്ചയാണ് ഈ വീഡിയോ ഉപയോഗിക്കാനും അത് പ്രകാരമുള്ള ചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള കാരണം. പറ്റിയ തെറ്റിന് ക്ഷമ ചോദിക്കുന്നു. തിരുത്തി കൂടുതൽ ജാഗ്രതയോടെയേ മുന്നോട്ട് പോകൂ''.
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ
സിപിഎം നേതാവ് പികെ ശ്രീമതി അയ്യപ്പദാസിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്: ''Facebook ലൂടെ ക്ഷമ ചോദിച്ചാൽ മതിയോ ശ്രീ അയ്യപ്പദാസ്? വളരെ പ്രമുഖനും സമർത്ഥനുമായ വാർത്താവതാരകനാണ് ശ്രീ അയ്യപ്പദാസ്. Counter point പോലെ സീരിയസായ ചർച്ച നയിക്കുന്നതിനു മുമ്പ് നാടാകെ വിമർശനപരമായി ഉന്നയിക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെ നിയമ വിരുദ്ധമായ പരാമർശം കേട്ടില്ല , കണ്ടില്ല എന്നത് അത്ഭുതം തന്നെ. ക്ഷമ ആത്മാർത്ഥതയോടെയാണെങ്കിൽ പറ്റിയ തെറ്റ് ഏറ്റ്പറഞ്ഞ് Facebook ൽ എഴുതിയത് പോലെ ചാനലിലൂടെയും ജനങ്ങളോട് തുറന്ന് പറയാൻ ആർജ്ജവം കാണിക്കുമോ?''












Click it and Unblock the Notifications