കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലാഷ് മോബിനെതിരെ പ്രതികരിച്ച 'ആങ്ങളമാർ' ഈ മുസ്ലീം പെൺകുട്ടിയെ ഒന്നു കാണണം; ഉപദേശിക്കുമോ ഇവരെയും?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മലപ്പുറത്തെ പെണ്‍കുട്ടികളെ കുറ്റംപറഞ്ഞവര്‍ റാമിനയെ കാണണം | Oneindia Malayalam

മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികളെ തെറിവിളിച്ച ആങ്ങളമാർക്ക് അറിയുമോ പാകിസ്താനിലെ ഈ സുന്ദരിയെ. മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഫ് മോബ് കളിച്ച പെൺകുട്ടികളെ ഉപദേശിക്കുന്ന 'ആങ്ങളമാർ' മിസ് എർത്ത് മത്സരത്തിനുവേണ്ടി മത്സരിച്ച റാമിന അഷ്ഫാക്ക് എന്ന മുസ്ലീം പെൺകുട്ടിയുടെ ഫോട്ടോകൾ കൂടി ഒന്നുകാണണം. അവരെയും ഇസ്ലാമിന്റെ വചനങ്ങൾ കേൾപ്പിച്ച് ബോധവൽക്കരിക്കുമോ? മിസ് എർത്ത് ബ്യൂട്ടീ കോണ്ടസ്റ്റിൽ മത്സരിക്കാൻ പാകിസ്താനിൽ നിന്നും എത്തിയ മത്സരാർത്ഥിയാണ് റാമിന അഷ്ഫാക്ക് . 2017 നവംബറിൽ നടന്ന മിസ് എർത്ത് മത്സരത്തിലാണ് റാമിന അഷ്ഫാക് മത്സരിച്ചത്.

റാമിന അഷ്ഫാകിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പതിനാലാമത്തെ മിസ്സ് പാകിസ്താൻ കൂടിയാണ് അവർ. മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചു എന്ന കാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ അപവാദ പ്രചാരണങ്ങൾ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്നിരുന്നു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയിലെ ഫഌഷ് മൊബിലാണ് വിദ്യാര്‍ഥിനികള്‍ പങ്കെടുത്തിരുന്നത്. മുസ്ലീം പെൺകുട്ടികൾ പരസ്യമായി ഡാൻസ് കളിക്കരുതെന്ന വാദവുമായാണ് സാദാചാരക്കാരായ ആങ്ങളമാർ രംഗത്തെത്തിയിരുന്നത്. എന്നാൽ പാകിസ്താനിലെ മുസ്ലീം വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ 'ആങ്ങളമാർ' എന്തേ തയ്യാറാകുന്നില്ല.

ലോകം വീക്ഷിക്കുന്ന സൗന്ദര്യ മത്സരം

ലോകം വീക്ഷിക്കുന്ന സൗന്ദര്യ മത്സരം


മിസ് വേൾഡും മിസ് യൂനിവേഴ്സും പോലെ ലേകം നിരീക്ഷിക്കുന്ന ഒരു മത്സരമാണ് മിസ് എർത്തും. പാരിസ്ഥിതിക അവലോകനം ഉണഅടാക്കുകയാണ് മത്സരം കൊണ്ട് ഉദ്ദേസിക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും ഒരു വർഷക്കാലം ഇതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകും. പാരിസ്ഥിതികമായി ആഗോള തലത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രോജക്ടുകൾ തയ്യാറുന്നതുമുതൽ‌ ചെടികൾ നട്ടു വളർത്തുന്ന പ്രവൃത്തികലിൽ പോലും മത്സരാർദ്ധികൾ പങ്കെടുക്കേണ്ടതുണ്ട്. പാകിസ്താൻ സ്വദേശിയായ റാമിയ അഷ്ഫാക് 2017 നവംബറിൽ നടന്ന മിസ് എർത്ത് മത്രത്തിലായിരുന്നു പങ്കെടുത്തത്.

പാകിസ്താൻ സുന്ദരി ബിക്കിനിയിൽ

പാകിസ്താൻ സുന്ദരി ബിക്കിനിയിൽ

ഫിലിപ്പീൻസ് ആയിരുന്നു 2017 നവംബറിൽ നടന്ന മത്സരത്തിന് ആതിധേയത്വം വഹിച്ചത്. ഒമ്പതാം സ്ഥാനമായിരുന്നു പാകിസ്താൻ സുന്ദരിക്ക് ലഭിച്ചത്. ഫിലിപ്പീന്‍സിന്റെ കരെന്‍ ഇബസ്‌കോയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2013 മുതലാണ് മിസ് എർത്ത് സൗന്ദര്യ മത്സരം ആരംഭിച്ചത്. ഇതിൽ ഫിലിപ്പിൻസ് മൂന്ന് പ്രവാശ്യവും വെനസുലേ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങൾ ഓരോ പ്രാവശ്യവും സൗന്ദര്യ പട്ടം നേടുകയായിരുന്നു. മിസ് എർത്ത് സൗന്ദര്യ മത്സരം കേരളത്തിലെ ആളുകൾ അറിയുന്നത് പാകിസ്താൻ സുന്ദരി റാമിന അഷ്ഫാക്കിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതു മുതലാണ്. മലപ്പുറത്ത് നടന്ന ഫ്ലാഷ് മോബിനെ എതിർ മുസ്ലീം വിഭാഗത്തിലെ ആളുകൾ രംഗത്ത് വന്നതോടെയാണ് ഈ ഫോട്ടോയും വൈറലാവാൻ തുടങ്ങിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ ഹാളില്‍ ഫ്ലാഷ്മോബ് പ്രതിഷേധം നടന്നിരുന്നു. മലപ്പുറം കുന്നുമ്മലില്‍ ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന ആക്രമണ്തതിൽ പ്രതിഷേധിച്ചായിരുന്നു തിരുവനന്തപുരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. എന്നാൽ ഇതിൽ പങ്കെടുത്ത മലപ്പുറത്തുള്ള ഒരു വിദ്യാർത്ഥിനിക്ക് വധഭീഷണി വരെ വന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിഷേധത്തിനെതിരെ ആളുകൾ രംഗത്ത് വന്നില്ലെങ്കിൽ ഫ്ലാഷ് മോബിനെ അനുകൂലിച്ചും നിരവദി പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തിനെതിരെ മലപ്പുറത്ത് തന്നെ വീണ്ടും എസ്എഫ്ഐ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അപമാനിച്ചവർ കുടുങ്ങി

അപമാനിച്ചവർ കുടുങ്ങി

അതേസമയം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവില്‍ ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അവർ നടത്തിയത് കലാപമുണ്ടാക്കനുള്ള ശ്രമം?

അവർ നടത്തിയത് കലാപമുണ്ടാക്കനുള്ള ശ്രമം?

ബിച്ചാന്‍ ബഷീര്‍, അനസ് പിഎ, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണത്തിന് പുറമെ, വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ ബിഎസ്ബിനു അറിയിച്ചിരുന്നു.

കൂടുതൽ പേർ അകത്താകും

കൂടുതൽ പേർ അകത്താകും

ഡിസംബര്‍ ഒന്നിന് ആരോഗ്യവകുപ്പിന്റെ ജില്ലാതല എയ്ഡ്‌സ് ബോധവല്‍ക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത തട്ടമിട്ട പെണ്‍കുട്ടികള്‍ക്കെതിരെ മോശം പ്രചരണങ്ങളാണുണ്ടായത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം കൂടുതല്‍പേര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് അവസാനമായി വരുന്ന റിപ്പോർട്ടുകൾ.

ആർജെ സൂരജിന് കിട്ടിയത് എട്ടിന്റെ പണി

ആർജെ സൂരജിന് കിട്ടിയത് എട്ടിന്റെ പണി

ഫ്ലാഷ് മോബിനെ എതിർക്കുന്നവർക്കെതിരെ പ്രതികരിച്ച ആർജെ സൂരജിനും വൻ പൊങ്കാലയായിരുന്നു കിട്ടിയത്. അവസാനം പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയേണ്ട അവസ്ഥ പോലും ഉണ്ടായിരുന്നു. ഇസ്ലാമിക വിരുദ്ധ പ്രവർത്തനം കാണുമ്പോൾ തീർച്ചയായും അവർ സ്വർഗ്ഗത്തിൽ എത്തണം എന്ന സ്നേഹം കൊണ്ട് സദുപദേശം ചെയ്യേണ്ടത് തന്നെയാണ്. ആ കടമ പണ്ഡിതന്മാരും രക്ഷിതാക്കളും അല്ലാത്തവരും നിർ വഹിക്കേണ്ടത് തന്നെയാണ്. ഉപദേശിക്കാൻ മാത്രമേ കഴിയൂ നിർബന്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അലാങ്കുമായി വരാൻ ആളുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് സമസ്ത നേതാവായ ബഷീര്‍ ഫൈസി ദേശമംഗലവും രംഗത്ത് വന്നിരുന്നു.

പെൺകുട്ടികൾ ചെയ്തത് ശരിയായില്ല

പെൺകുട്ടികൾ ചെയ്തത് ശരിയായില്ല

സോഷ്യൽ മീഡിയയിൽ മോശം പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റ് തന്നെ ആണെങ്കിലും ആ പെണ്‍കുട്ടികള്‍ നൃത്തം ചെയ്തത് മതപരമായി ശരിയും ആകുന്നില്ലെന്നാണ് ഫൈസി പറയുന്നത്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. കണ്ണൂരിൽ ഇതേ ഫ്‌ളാഷ് മൊബ് ചെയ്ത ഒരു സഹോദരിയെ അമ്മ തെരുവിൽ ഇട്ടു പൊട്ടിച്ചു. അതു ചർച്ചയെ ആയില്ല. റേഡിയോ ജോക്കിക്കു വിഷയമേ ആയില്ല. കാരണം അത് 'മലപ്പുറം' ആയില്ല. ഒരു മുസ്ലിം ഉമ്മയാണ് അടിച്ചത് എങ്കിൽ കാണാമായിരുന്നു പുകില്. സകല ചാനലുകളിലെയും ഷൈലോക്കുമാർ സമുദായത്തിന്റെ ഒരു റാത്തൽ ഇറച്ചിക്ക് വേണ്ടി മൂർച്ചയുള്ള നാവു കൊണ്ട് തലങ്ങും വിലങ്ങും വെട്ടുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പേര് മുസ്ലീം ആയാൽ പ്രശ്നം

പേര് മുസ്ലീം ആയാൽ പ്രശ്നം


അതേ സമയം ഒരു പക്ഷത്ത് മുസ്ലിം 'നാമേധയം' ആകുമ്പോഴാണ് എല്ല ചർച്ചകളും എരിവുണ്ടാകുന്നത് എന്നത് എന്തു കൊണ്ടാണ്. ഇപ്പോഴിതാ വനിതാ കമ്മീഷൻ ഇടപെടുന്നു. അതിവേഗത്തിൽ സ്വമേധയാ, നല്ല കാര്യം തന്നെയാണ്. പക്ഷെ ഈ ശുഷ്‌കാന്തി പൊസിറ്റിവായ വിഷയങ്ങളിൽ കണ്ടില്ല. മുസ്ലിം പെണ്കുട്ടിയുടെ പർദ്ദയെ കുറിച്ചു നിശിതമായ വിമർശനം ഉണ്ടായപ്പോൾ ആരും ഇടപെട്ടു കണ്ടില്ല. സ്വന്തം ഇഷ്ടപ്രകാരം പർദ ധരിച്ച പെണ്കുട്ടികളുടെ ആവിഷകാര സ്വാതന്ത്ര്യം അപ്പൊ ആർക്കും പ്രശനമായിരുന്നില്ല. ഹാദിയയുടെ ആവിഷകര സ്വാതന്ത്ര്യം..!? ഹേയ് അതു മിണ്ടരുത്..!! അപ്പോൾ ആർക്കാണ് എന്തിനാണ് താത്ത കുട്ടികളുടെ കര്യത്തിൽ ഇങ്ങിനെ ബിപി കയറുന്നത്..!? എന്ന തരത്തിലും ഫ്ലാഷ് മോബിനെതിരെ പ്രതികരണങ്ങൾ വന്നിരുന്നു.

English summary
Miss earth contestant Ramina Ashfaque's photos viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X