കുരിശില്‍ 'തറ'ഞ്ഞ പിണറായി... തിരിഞ്ഞുകൊത്തുന്ന പാമ്പുകളും സ്വര്‍ഗസ്ഥരായ മോഷ്ടാക്കളും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പിണറായി വിജയന്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിനിടയിലാണ് ഇപ്പോള്‍ കുരിശ് വിവാദവും സംജാതമായിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കില്ലാത്ത വിഷമമാണ് കൈയ്യേറ്റ ഭൂമിയിലെ കുരിശ് തകര്‍ത്തപ്പോള്‍ പിണറായിക്കും സിപിഎമ്മിനും എന്നാണ് ആക്ഷേപം.

കുരിശ് തകര്‍ത്തത് മതവികാരത്തെ പ്രണപ്പെടുത്തിയെന്നും ഇല്ലെന്നും പക്ഷങ്ങളുണ്ട്. കെസിബിസിയൊക്കെ തുടക്കത്തില്‍ മൃദുസമീപം എടുത്തെങ്കിലും പിന്നീടത് കടുപ്പിച്ചു. പ്രതിപക്ഷം പോലും കുരിശ് തകര്‍ത്ത രീതിയെ അംഗീകരിക്കുന്നില്ല.

പക്ഷേ സോഷ്യല്‍ മീഡിയയിലെ ഭൂരിപക്ഷവും ഉദ്യോഗസ്ഥ നടപടിയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ പ്രഖ്യാപിത ഇടതുപക്ഷക്കാരും ഉണ്ട്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ ഇടത്തും വലത്തും കുരിശേറ്റപ്പെട്ട മോഷ്ടാക്കളോട് പോലും പിണറായി വിജയന്‍ ഉപമിക്കപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയ പറയുന്നതാണോ ശരി

സോഷ്യല്‍ മീഡിയയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ പോലും കുരിശ് തകര്‍ത്ത നടപടിയെ പിന്തുണക്കുന്നുണ്ടെന്നാണ് വിടി ബല്‍റാമിനെ പോലുള്ളവര്‍ പറയുന്നത്. അത് സത്യവും ആണ്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അഭിപ്രായമാണോ പൊതു സമൂഹത്തിന്റേത് എന്ന ചോദ്യം വേറെയാണ്.

വിമോചന സമരത്തിന്റെ ഓര്‍മകള്‍

ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിഴുതെറിഞ്ഞത് വിമോചന സമരം ആയിരുന്നു. അത്തരം ഒരു ഭയം ഇപ്പോഴും ഇടതു സര്‍ക്കാരുകളെ വേട്ടയാടുന്നുണ്ട്. അത്തരം ഒരു ഭയത്തില്‍ നിന്നാണ് ഇപ്പോഴത്തെ നിലപാടുകള്‍ എന്നും ഒരു വിഭാഗം പറയുന്നുണ്ട്.

സിപിഎമ്മിന്റെ നിലപാടെന്ത്?

കുരിശ് പോകട്ടെ, ഏതെങ്കിലും ആരാധനാലയമോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമോ തച്ചുതകര്‍ക്കുക എന്നത് സിപിഎമ്മിന് സംബന്ധിച്ച് പിന്തുണയ്ക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. മതവിരുദ്ധര്‍ എന്ന ചീത്തപ്പേര് കാലാകാലങ്ങളായി പേറിക്കൊണ്ടിരിക്കുന്നവര്‍ എന്നതുകൊണ്ട് തന്നെ ആണിത്.

തിരുകേശത്തെ ബോഡി വേസ്റ്റ് ആക്കിയപ്പോള്‍

എപി വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുകേശ പള്ളി നിര്‍മാണത്തിന് നീക്കം നടന്നപ്പോള്‍ അതിന് ബോഡി വേസ്റ്റ് എന്ന് വിശേഷിപ്പിച്ച ആളാണ് പിണറായി വിജയന്‍. പക്ഷേ ആ പരാമര്‍ശം പോലും എതിരാളികള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഉപയോഗിച്ചിരുന്നു എന്ന സത്യം സിപിഎമ്മുകാര്‍ക്കും അത് ഉപയോഗിച്ചവര്‍ക്കും നന്നായി അറിയാം.

യേശുക്രിസ്തുവിന്റെ വിചാരണ വേളയില്‍ പീലാത്തോസ് കുടുങ്ങിയപ്പോയ സാഹചര്യമാണ് കെജെ ജേക്കബ് ചൂണ്ടിക്കാണിക്കുന്നത്.

ആദ്യം കുരിശ് തന്നെ ചുമന്ന് മാറ്റം എന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം എന്നാണ് ശ്യാം ദേവരാജ് ചോദിക്കുന്നത്.

കെസിബിസി ഏറ്റവും ഒടുവിലാണ് കുരിശ് പൊളിച്ച് മാറ്റിയതിനെതിരെ രംഗത്ത് വന്നത്. പിണറായി വിജയന്റെ കുരിശ് സ്‌നേഹം കണ്ടാണോ കെസിബിസി സമ്മര്‍ദ്ദത്തിലായത് എന്നാണ് പ്രസന്നന്‍ ധര്‍മപാലന്റെ സംശയം.

കൈയ്യേറി നാട്ടാനോ കുരിശ്

കൈയ്യേറി നാട്ടാനുള്ളതാണോ കുരിശ് എന്നാണ് അഞ്ജുരാജിന്റെ ചോദ്യം. നോട്ടീസ് നല്‍കി പൊളിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും പിണറായിക്ക് ആരെയാണ് സംരക്ഷിക്കാനുള്ളത് എന്നും ആണ് ചോദ്യങ്ങള്‍.

യുക്തിവാദി സംഘടനയല്ല

സ്ഥലം ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ കുരിശൊക്കെ തകര്‍ത്ത് സുരേഷ് ഗോപി കളിക്കുമ്പോള്‍ കൈയ്യടിക്കാന്‍ സിപിഎം ഒരു യുക്തിവാദി സംഘടനയല്ലെന്നാണ് മന്‍സൂര്‍ പാറമ്മേല്‍ പറയുന്നത്.

കുരിശ് തകര്‍ത്ത രീതി വേദനയുണ്ടാക്കി എന്നാണ് പലരും പറയുന്നത്. അപ്പോള്‍ പിന്നെ കുരിശ് സ്ഥാപിച്ചപ്പോള്‍ വേദനയൊന്നും ഉണ്ടായില്ലേ എന്നാണ് ടിഎം ഹര്‍ഷന്‍ ചോദിക്കുന്നത്.

പാര്‍ട്ടിയുടെ നെഞ്ചത്ത് എന്തായാലും മികച്ച കുരിശ് ഒരെണ്ണം കുച്ചിവച്ചിരിപ്പുണ്ട്. ലക്ഷണം കണ്ടിട്ട് അതും ഒരുതരം കൈയ്യേറ്റത്തിന്റേത് തന്നെ- സ്വാതി ജോര്‍ജ്ജിന്റെ പരിഹാസം ഇങ്ങനെ ആണ്.

മാന്യമായി കൈയ്യേറി സ്ഥാപിച്ച കുരിശ്, മാന്യമായി മാറ്റേണ്ടതായിരുന്നു എന്ന് പുരോഹിതര്‍ക്കും അതിന്റെ ആശ്രിതര്‍ക്കും മാത്രമേ പറയാനാകൂ എന്നാണ് ഫൈസല്‍ ഗുരുവായൂര്‍ പറയുന്നത്.

എല്ലാത്തിനും ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഉപദേശകര്‍ അല്ലേ. ഇനി ഉടന്‍ തന്നെ കുരിശ് അഡൈ്വസറേയും പ്രതീക്ഷിക്കാം എന്നാണ് ജോസഫ് ആന്റണിയുടെ പരിഹാസം.

ചോദിച്ചില്ലല്ലോ... അപ്പോള്‍ പറയണോ

സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് നടുമ്പോള്‍ സര്‍ക്കാരിനോട് ചോദിച്ചോ? ഇല്ല എങ്കില്‍ സര്‍ക്കാര്‍ അത് പറിച്ച് മാറ്റാന്‍ കള്ളനോട് ചോദിക്കേണ്ടതുണ്ടോ എന്നാണ് ഇഎ ജബ്ബാര്‍ ചോദിക്കുന്നത്.

കൈയ്യേറ്റക്കാരന്റെ കാപട്യമായ കുരിശും നീതി ചോദിച്ചെത്തിയ മഹിജയും ജാഗ്രാതയുടെ രണ്ട് ധ്രുവങ്ങളിലാണ് എന്നാണ് രാജീവ് ദേവരാജ് പറയുന്നത്.

ക്രൈസ്തവര്‍ ആരാധിക്കുന്നത് കുരിശേറിയ യേശുവിനെയാണ്. മുന്നാറിലെ കൈയ്യേറ്റ കുരിശിനെ അല്ല- സംവിധായകന്‍ സജീവന്‍ അന്തിക്കാട് എഴുതുന്നു.

English summary
Why Munnar Eviction became a crucifixion for Pinarayi Vijaya? Social Media responses.
Please Wait while comments are loading...