ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്ത്രീ സംഘടനയില്‍ നിന്ന് ആരും വിളിച്ചില്ല; ഡബ്ല്യൂസിസിക്കെതിരെ സാന്ദ്ര തോമസ്

ഫ്രൈഡേ എന്ന ചിത്രത്തിലൂടെ സിനിമ നിര്‍മ്മാതാവെന്ന മേഖലയിലേക്ക് കാലെടുത്ത് വച്ച താരമാണ് സാന്ദ്ര തോമസ്. മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത നിര്‍മ്മാണ മേഖലയിലെത്തി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചതിനൊപ്പം അഭിനേതാവിന്റെ വേഷവും സാന്ദ്ര തോമസ് അണിഞ്ഞിരുന്നു. അഭിനേത്രിയായിട്ടായിരുന്നു സാന്ദ്ര തോമസിന്റെ തുടക്കം. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി എന്നിവയായിരുന്നു ആദ്യ സിനിമകള്‍. പിന്നീട് ഓഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളില്‍ അഭിനയിച്ചു. ഈ അടുത്ത് ഡെങ്കിപ്പനി ബാധിച്ച് താരം ഗുരുതാരാവസ്ഥയില്‍ കഴിഞ്ഞിരുന്നു.

വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

1

രോഗം മൂര്‍ച്ഛിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതോടെയാണ് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. വിശദീകരിക്കാന്‍ കഴിയാത്ത വേദനയോടെയാണ് താന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുകയാണ് താരം. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും താരം പങ്കുവച്ചത്. മലയാള സിനിമയിലെ സ്ത്രീ സംഘടനയെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

2

ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണിതെന്ന് സാന്ദ്ര പറയുന്നു. എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിരുന്നില്ല. അത്ര ഗുരുതരമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് മനസിലായത്. വിശദീകരിക്കാന്‍ കഴിയാത്ത വേദനയോടെ ദിവസങ്ങളോളം ഐസിയുവില്‍ കിടന്നപ്പോഴും ഇത്രയും ഗുരുതരമായിരുന്നു എന്റെ രോഗാവസ്ഥയെന്നും അതൊരു ഷോക്ക് സിന്‍ഡ്രോമിലേക്ക് എത്തിയിരുന്നു എന്നും ഞാന്‍ മനസിലാക്കിയില്ല- സാന്ദ്ര പറഞ്ഞു.

3

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും സാന്ദ്ര പങ്കുവച്ചു. ഒടിടി പ്ലാറ്റ്‌ഫോം വളരെ ഗുണം ചെയ്യുന്നുണ്ട്. പുതിയ ഒരുപാട് ഫിലിം മേക്കേഴ്‌സിന് വരാനായിട്ടുള്ള അവസരമാണിത്. ത്രില്ലര്‍ സിനിമകള്‍ക്ക് യാതൊരുവിധ മാര്‍ക്കറ്റുമില്ലാതിരുന്ന മേഖലയായിരുന്നു മലയാള സിനിമ. ത്രില്ലര്‍ സിനിമകളുടെ സാറ്റ്‌ലൈറ്റ് വിറ്റുപോകില്ല, ചാനലില്‍ സിനിമകള്‍ ഓടില്ല എന്നതാണ് ഇതിനായി നിരത്തിയ കാരണങ്ങള്‍.

4

എന്റെ അടുത്ത് പോലും ത്രില്ലര്‍ സിനിമകളുടെ കഥയാണെങ്കില്‍ പറയാന്‍ വരേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുകളുള്ള ത്രില്ലര്‍ സിനിമകള്‍ക്കാണ്. ത്രില്ലര്‍ എന്ന ജോണറിന് ഇപ്പോള്‍ അത്രയും വലിയ മാര്‍ക്കറ്റ് ഉണ്ടായി. പിന്നെ ഒടിടിയുടെ പ്രശ്‌നമെന്തെന്നാല്‍, പ്രാദേശിക വിഷയങ്ങള്‍ പറയുന്ന സിനിമകളെ ഇപ്പോഴും സംശയത്തോടെയാണ് സമീപിക്കുന്നത്. എല്ലാ നിര്‍മ്മാതാക്കള്‍ക്കും ഇതുകൊണ്ട് ലാഭം ലഭിക്കുന്നില്ല. പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളായിട്ട് ബന്ധമുള്ള നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഗുണകരമാണ്. അതില്ലാത്ത നിര്‍മ്മാതാക്കള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും സാന്ദ്ര പറയുന്നു.

5

മലയാള സിനിമയിലെ സ്ത്രീ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാന്ദ്ര തുറന്നുപറഞ്ഞു. സ്ത്രീകള്‍ക്കുള്ള പ്രശ്‌നങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പറായനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് സാന്ദ്ര പറയുന്നു. അവര്‍ അത്ര ഓപ്പണായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ ഡീല്‍ ചെയ്യുക എന്നതാണ് പോംവഴി. എനിക്ക് പബ്ലിക്ക് ആയിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുപ്പോഴൊന്നും സ്ത്രീ സംഘടനയില്‍ നിന്ന് ആരും വിളിച്ചില്ലെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

6

ഇവിടെ പ്രോഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും എല്ലാം ഉണ്ടെങ്കിലും പ്രശ്‌നം വന്നാല്‍ അവരാരും പരിഹരിക്കില്ല, ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇ്‌ല്ലെന്നതാണ് പ്രധാന പ്രശ്‌നം. നമ്മുടെ പ്രശ്‌നങ്ങള്‍ ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ പോലും ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന ആര്‍ക്കുമില്ലെന്ന് സാന്ദ്ര വ്യക്തമാക്കി.

7

ജസ്റ്റിസ് ഹേമ കമ്മിഷനില്‍ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും പറ്റുന്ന ഒരു സംഘടനയാണ് ആവശ്യം എന്നാണ് ഞാന്‍ പറഞ്ഞത്. അത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകം എന്നാണ് എന്‍രെ അഭിപ്രായം. അല്ലാതെ ഓരോരുത്തരുടെയും വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘടനകള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

8

സിനിമ സംവിധാനത്തിലേക്ക് കടക്കുന്നതിന് കുറിച്ചും സാന്ദ്ര പറഞ്ഞു, സിനിമ സംവിധാനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാലും അടുത്ത സുഹൃത്തുക്കള്‍ തന്നോട് സംവിധാനം ചെയ്യണമെന്ന് പറയുന്നുണ്ട്. അപ്പോള്‍ ഒരു കൈവച്ചു നോക്കിയാലോ എന്ന് ആലോചിക്കുമെങ്കിലും പിന്നെ അത് വേണ്ടെന്ന് വയ്ക്കും. ഇപ്പോള്‍ മുഖ്യ പരിഗണന എന്റെ കുടുംബമാണെന്നും സാന്ദ്ര പറയുന്നു.

9

കുട്ടികളുടെ പിറകെ നടക്കാന്‍ പോലും സമയം തികയുന്നില്ല, അടുത്ത വര്‍ഷം അവരെ സ്‌കൂളിലേക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏത് സ്‌കൂളില്‍ ചേര്‍ക്കണമെന്നുള്ള ആലോചനയിലാണ് ഇപ്പോഴുള്ളതെന്നും താരം പറയുന്നു.

10

അഭിനേത്രിയായിട്ടായിരുന്നു സാന്ദ്ര തോമസിന്റെ തുടക്കം. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി എന്നിവയായിരുന്നു ആദ്യ സിനിമകള്‍. പിന്നീട് ഓഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ സിനിമകളില്‍ അഭിനയിച്ചു. 2012 ല്‍ പുറത്തിറങ്ങിയ 'ഫ്രൈഡേ' ആയിരുന്നു സാന്ദ്ര തോമസിന്റെ ആദ്യ നിര്‍മാണ സംരംഭം. ഫഹദ് ഫാസിലും ആന്‍ അഗസ്റ്റിനും പ്രധാന റോളുകളില്‍ എത്തിയ സിനിമ ഇന്നൊവേറ്റീവ് ഫിലിം കണ്‍സെപ്റ്റ്സിന്റെ ബാനറില്‍ സാന്ദ്ര തോമസും തോമസ് ജോസഫ് പട്ടത്താനവും ചേര്‍ന്നായിരുന്നു നിര്‍മിച്ചത്.

11

ആദ്യ ചിത്രത്തിന്റെ പേരില്‍ പിന്നീട് വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനി തുടങ്ങുകയായിരുന്നു സാന്ദ്ര തോമസ്. പിന്നീട് 2017 ല്‍ പിരിയുന്നത് വരെ ഏഴ് സിനിമകള്‍ ആണ് സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡ് ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ചത്. നിര്‍മാണ മേഖലയിലേക്ക് കടന്നതിന് ശേഷം ആണ് സാന്ദ്ര തോമസ് നടി എന്ന നിലയില്‍ ശ്രദ്ധനേടുന്നത്. ആമേനിലേയും ആടിലേയും വേഷങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇത് കൂടാത കിളി പോയി, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട്, ആകാശവാണി തുടങ്ങിയ സിനിമകളിലും സാന്ദ്ര മോതസ് അഭിനയിച്ചിട്ടുണ്ട്.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+