കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചാള വിനു, മത്തി വിനു'!!! കലിപ്പ് തീരാതെ സൈബര്‍ സഖാക്കള്‍; പ്രകോപിപ്പിക്കപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'ചാള വിനു, മത്തി വിനു' ഏഷ്യാനെറ്റിന് തെറിവിളി | Oneindia Malayalam

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് എത്തിയ മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ച കാര്യങ്ങള്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഡിസംബര്‍ 12 ന് നടത്തിയ ന്യൂസ് അവര്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ നേരിട്ടായിരുന്നു അവര്‍ അനുഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മേഴ്‌സിക്കുട്ടിയമ്മ ആ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. എന്നാല്‍ ആ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങള്‍ ആയിരുന്നു പിന്നീട് സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

തങ്ങള്‍ക്ക് അരിയും ഉരുളക്കിഴങ്ങും എണ്ണയും ഒക്കെ കിട്ടിയിരുന്നു എന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറയുന്നുണ്ട്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചത് ചോറും മീനും ആയിരുന്നത്രെ. കിട്ടിയ അരിയും ഉരുളക്കിഴങ്ങും പരിപ്പും ഒന്നും പാചകം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് പഠിപ്പിച്ച് കൊണ്ടുവന്നിരുത്തിയവരായിരുന്നു ആ മത്സ്യത്തൊഴിലാളികള്‍ എന്നായി പിന്നീട് സൈബര്‍ സഖാക്കളുടെ ആരോപണം. അങ്ങനെയാണ് ചാള വിനുവും മത്തി വിനുവും എല്ലാം ഉണ്ടാകുന്നത്. ഒടുവില്‍ അത് പോലും ഏഷ്യാനെറ്റ് ന്യസില്‍ ചര്‍ച്ചയാകുന്ന സ്ഥിതി വന്നു.

ക്രൂരത?

ക്രൂരത?

ഓക്കി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടവരോട് ക്രൂരതയോ എന്ന ചോദ്യം ഉയര്‍ത്തി ആയിരുന്നു ആദ്യ ദിനത്തിലെ ചര്‍ച്ച. പാട്രിക്ക്, ജ്ഞാനപ്പന്‍ എന്നീ മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മഹാരാഷ്ട്ര തീരത്തായിരുന്നു ഇവര്‍ എത്തിപ്പെട്ടത്.

ദുരനുഭവങ്ങള്‍

ദുരനുഭവങ്ങള്‍

കരയിലെത്തിയിട്ടും തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നു എന്നാണ് ഇവര്‍ വ്യക്തമാക്കിയത്. രണ്ടായിരത്തി അഞ്ഞൂറ് രൂപയും ബോട്ടിന് ഇന്ധനത്തിന്റെ വകയില്‍ ആയിരം ലിറ്റര്‍ ഡീസലും നല്‍കും എന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് ഇവര്‍ പറയുന്നു.

മന്ത്രിയുടെ വിശദീകരണം

മന്ത്രിയുടെ വിശദീകരണം

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു സാങ്കേതിക പ്രശ്‌നം ആയിരുന്നു ആ പണം കിട്ടാതിരിക്കാനുള്ള കാരണം എന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വിശദീകരണം. അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പണം മാത്രമാണ് അപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ സാധിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസം

രണ്ട് ദിവസം

രണ്ട് ദിവസം കൂടി കാത്തിരുന്നിരുന്നെങ്കില്‍ മുഴുവന്‍ പണവും ഡീസലും ലഭ്യമാകുമായിരുന്നു എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനോട് അവതാരകനായ വിനു വി ജോണ്‍ നടത്തിയ പ്രതികരണത്തില്‍ കലഹിച്ച് മന്ത്രി ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

അവര്‍ പറഞ്ഞത്

അവര്‍ പറഞ്ഞത്

ഇതിന് ശേഷം മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വലിയ വിവാദത്തിന് വഴിവച്ചത്. തങ്ങള്‍ക്ക് അരിയും പരിപ്പും ഉരുളക്കിഴങ്ങും എണ്ണയും അവിടെ വച്ച് ലഭിച്ചു എന്ന് ഇവര്‍സ തന്നെ പറയുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചത് ചോറും മീനും ആയിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. കിട്ടിയ അരിയും പരിപ്പും ഉരുളക്കിഴങ്ങും ഒന്നും പാചകം ചെയ്ത് കഴിക്കാന്‍ തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് കൂടി അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ഇളകി

സോഷ്യല്‍ മീഡിയ ഇളകി

മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലേ എന്ന ചോദ്യവുമായാണ് സൈബര്‍ സഖാക്കള്‍ ഇതിനെ നേരിട്ടത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് മനപ്പൂര്‍വ്വം നടത്തിയ ശ്രമം ആണ് ന്യൂസ് അവര്‍ ചര്‍ച്ച എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി ചര്‍ച്ചയില്‍ നിന്ന് പിന്‍മാറാനുള്ള കാരണവും അവര്‍ വിശദീകരിച്ച് രംഗത്തെത്തി.

ചാള വിനു, മത്തി വിനു

ചാള വിനു, മത്തി വിനു

സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ ഒടുവില്‍ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന് നേര്‍ക്ക് തിരിഞ്ഞു. ചാള വിനു, മത്തി വിനു എന്നൊക്കെ ആയി വിനുവിനുള്ള വിശേഷണങ്ങള്‍. മത്സ്യത്തൊഴിലാളികളെ, സര്‍ക്കാരിനെതിരെ പറയാന്‍ പഠിപ്പിച്ച് കൊണ്ടുവന്നിരുത്തിയതാണ് എന്ന് കൂടി ആരോപണം ഉയര്‍ന്നു.

പരാതിപ്പെട്ടാല്‍ പരിഹാസമോ

പരാതിപ്പെട്ടാല്‍ പരിഹാസമോ

അടുത്ത ദിവസം ഇത് തന്നെ ആയി ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച. പരാതിപ്പെട്ടാല്‍ പരിഹാസമോ, മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നോ, ചാളയും മത്തിയും പരിഹാസ വാക്കുകളോ... തുടങ്ങിയ ചോദ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. ഇതിനേയും വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറായില്ല.

ചാളച്ചര്‍ച്ച, മത്തിച്ചര്‍ച്ച

ചാളച്ചര്‍ച്ച, മത്തിച്ചര്‍ച്ച

ചാളച്ചര്‍ച്ച, മത്തിച്ചര്‍ച്ച എന്ന പേരില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പലരും അധിക്ഷേപം ഉന്നയിക്കുന്നത് എന്ന് വിനു വി ജോണ്‍ പറയുന്നുണ്ട്. ആ മത്സ്യത്തൊഴിലാളികളുടെ പേരിന് മുന്നില്‍ പോലും മത്തിയെന്നും ചാളയെന്നും ചേര്‍ക്കുന്നു എന്ന ആക്ഷേപവും ഉണ്ട്.

സിപിഎമ്മിന്റെ സവര്‍ണത

സിപിഎമ്മിന്റെ സവര്‍ണത

സിപിഎം ഉള്‍പ്പെടെയുള്ള ഇടതു പ്രസ്ഥാനങ്ങളുടെ സവര്‍ണ ബോധത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ വരുന്നത് എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും ആയ സന്തോഷ് കുമാര്‍ പറയുന്നുണ്ട്. അമൃതാനന്ദമയിയും ഇഎംഎസും എല്ലാം ഈ വിഷയത്തില്‍ സന്തോഷ് കുമാറിന്റെ പരാമര്‍ശങ്ങളില്‍ കടന്നുവരുന്നുണ്ട്.

കടന്ന കൈ തന്നെ

കടന്ന കൈ തന്നെ

തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതും അത് ചര്‍ച്ച ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനും അപമാനിക്കുന്നതും ഒന്നും അത്ര നല്ലതല്ലെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. എന്തായാലും വിവാദങ്ങള്‍ ഉടനൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.

ആദ്യത്തെ ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആദ്യ ദിനം നടന്ന ചര്‍ച്ച കാണാം.

മറുപടി ചര്‍ച്ച

ചാളയുടേയും മത്തിയുടേയും പേര് ചേര്‍ത്ത് ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ച കാണാം.

English summary
Ockhi Cyclone: How Asianet News Hour discussion sparked new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X