പിന്നീട് ദിലീപേട്ടനൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല, ഞാൻ വളരെ വിഷമിച്ചു; പിറന്നാൾ ദിനത്തിൽ ബാദുഷയുടെ കുറിപ്പ്
മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭയെന്ന് ദിലീപിനെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ദിലീപ് 55ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് ദിലീപിന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്.

എന്നാല്‍ ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ ദിലീപിനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാദുഷ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്. ദിലീപ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് അടക്കം പറഞ്ഞാണ് ബാദുഷയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യസിനിമ തന്നെ മനസില്‍ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു.

അന്നു മുതല്‍ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്നാല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജര്‍ രവി സംവിധാനം നിര്‍വഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചര്‍ എന്ന സിനിമയില്‍ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു.

പാസഞ്ചര്‍ കഴിഞ്ഞ് ഫിലിം സ്റ്റാര്‍. എന്നാല്‍, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല. അവസരങ്ങള്‍ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു. അതില്‍ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അവസാനം മൈ സാന്റ എന്ന സിനിമയില്‍ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു.

ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടക്കാതെ പോയി. എന്നാല്‍, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങള്‍ നിര്‍മിക്കുന്നു.

ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകന് റാഫി) എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ. അങ്ങനെ ദിലീപേട്ടന് എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമ തുടങ്ങി. ഈ ജന്മദിനം ദിലീപേട്ടന് ഞങ്ങള്‍ക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്. എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്- ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications