കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനിച്ച ശരീരത്തിനോട് അകല്‍ച്ച തോന്നിയ കാലം; അവഗണന, ഉറങ്ങാത്ത രാത്രികള്‍'; സീമ വിനീത് പറയുന്നു

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സീമ വിനീത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ വിനീത് ആദ്യം ശ്രദ്ധ നേടുന്നത്. പൂര്‍ണമായും ഒരു സ്ത്രീയായി മാറുന്നതിന് വേണ്ടി ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള സീമ തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ട്രാന്‍സ് വ്യക്തിയായ താന്‍ നേരിട്ട അവഗണകളെ കുറിച്ച് തന്റെ ഭൂതകാലത്തെ കുറിച്ചും തുറന്നുപറയുകയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സീമ ഇക്കാര്യം വ്യക്തമാക്കുന്നത്. സീമയുടെ വാക്കുകളിലേക്ക്...

1

ഇന്ന് എന്തൊക്കെയോ പേപ്പേഴ്‌സ് തിരയുന്നതിന്റെ ഇടയില്‍ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങള്‍ വെറും കഷ്ണങ്ങള്‍ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ...18. 19 വയസ്സ് പ്രായമുള്ളപ്പോള്‍ ജീവിതത്തിനു പക്വത മുളക്കും മുന്നേ അന്നുമുതല്‍ക്കെ ഈ ജനിച്ച ശരീരത്തിനോട് അകല്‍ച്ച തോന്നിത്തുടങ്ങിയ കാലം.

2

സ്വന്തം വീട്ടില്‍ നിന്നുള്ള അവഗണന എല്ലാത്തിലും ഒരു മാറ്റി നിര്‍ത്തല്‍ എന്നേക്കാള്‍ ഏറെ എന്തോ എന്നേക്കാള്‍ ഇളയവന് കൊടുക്കുന്ന പരിഗണന ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മ്ത്തിനോടും തോന്നി തുടങ്ങിയിരുന്നു അന്ന് പഠിപ്പും പാതി വഴിയിലൂപേക്ഷിച്ചു നാട്ടില്‍ നില്‍ക്കാന്‍ തോന്നാത്ത ഒരു അവസ്ഥ മരിക്കാന്‍ എന്തോ ഒരു പേടി പോലെ എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര്‍ വീണു കുതിര്‍ന്ന തലയിണയും മാത്രം....

3

ഒരു ജോലി അത്യാവശ്യമായി തോന്നി പക്ഷേ അത് എന്റെ നാട്ടില്‍ വേണ്ട.. എന്നും പത്രം നോക്കും എന്തേലും എനിക്ക് പറ്റിയത് ഉണ്ടോ എന്ന് അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോള്‍ ചെയ്യാന്‍ കഴിയും എന്ന് തോന്നി രോഗി പരിചരണം ആണ് വയസായ മനുഷ്യരെ നോക്കണം ...

4

ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍

രണ്ടും കല്പ്പിച്ചു വിളിച്ചു ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു എന്നാല്‍ നാളെ തന്നെ പോന്നോളൂ എന്നായി കയ്യില്‍ ഒരു രൂപ പോലും ഇല്ലാ തൃശൂര്‍ ആണ് സ്ഥലം സ്ഥലം പരിചയവും ഇല്ലാ.... അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ . ഒരു പുച്ഛ ഭാവം ഇല്ലന്ന് മറുപടിയും .

5

പിന്നെ എന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു റിലയന്‍സില്‍ ആണ് ജോലി ഹോംനഴ്സ് ആയി കിട്ടി എന്തേലും ഒരു വരുമാനം ആവുമല്ലോ എന്നെ സഹായിക്കാമോ എന്നോട് പറഞ്ഞു നീ കൊല്ലം വരെ എങ്ങനേലും വാ അവിടെ നിന്നും ഞാന്‍ തരാം പൈസ അങ്ങിനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനില്‍ കള്ളവണ്ടി കയറി..

6

അവിടെ നിന്നും അവന്‍ തന്ന നൂറ്റി അന്‍പതു രൂപയുമായി തൃശ്ശൂര്‍ക്ക് അങ്ങിനെ ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും . എനിക്ക് അന്ന് അമ്മയോട് ചോദിച്ചപ്പോള്‍ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‍മെറ്റ് വാങ്ങി നല്‍കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു....

7

ജീവിതത്തില്‍ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍ അന്നുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ജീവിതങ്ങളായിരുന്നില്ല ഞാന്‍ പരിചരിക്കാന്‍ പോയ മനുഷ്യര്‍ ഒരു പാട് മക്കളുണ്ടായിട്ടും സ്വത്തുക്കള്‍ ഉണ്ടായിട്ടും വേണ്ടപോലെ സ്‌നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടി അവരോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാന്‍..... എത്രയോ മാറിയിരിക്കുന്നു.

8

ആദ്യം കണ്ടെത്തിയ ജോലിയില്‍ നിന്നും കിട്ടിയ അവഗണയും കളിയാക്കലുകളില്‍ നിന്നും മാനസിക സംഘര്‍ഷത്തിനോടുവില്‍ കണ്ടെത്തിയ മറ്റൊരു തൊഴില്‍ ..... ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല... കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം കൂടാതെ പകല്‍ നേരിട്ടതോ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്‍മാരും ,,, മാനേജരും ഉള്‍പ്പടെ എന്റെ കളിയാക്കി എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു.

9

ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ് പിന്നെ പിന്നെ വൈകുന്നേരത്തെ ഷിഫ്റ്റ് കഴിഞ്ഞാല്‍ അവിടെ നില്‍ക്കാന്‍ പേടിയാണ് അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം മിക്കപോളും രണ്ടാമത്തെ യൗ െപോയിരിക്കും പതിമൂന്നു പതിനാലു കിലോമീറ്റര്‍ നടന്നിട്ടുണ്ട് ഒരുപാട് രാത്രികള്‍.....

10

വീട്ടില്‍ എത്തുമ്പോള്‍ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു പുറത്തെ സൈഡില്‍ വാതില്‍ ഇല്ലാത്ത ഒരു മുറിയുടെ മൂലയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാം അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികള്‍ ജീവിതത്തില്‍ അതൊക്കെ ഇന്നും ഓര്‍ക്കുമ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു കനല്‍ ആളും- സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

ചോദിച്ചിരുന്നെങ്കില്‍ പണം തരുമായിരുന്നു; സൊനാലിയുടെ മരണത്തിന് മറ്റെന്തോ കാരണമെന്ന് ബിഗ് ബോസ് താരംചോദിച്ചിരുന്നെങ്കില്‍ പണം തരുമായിരുന്നു; സൊനാലിയുടെ മരണത്തിന് മറ്റെന്തോ കാരണമെന്ന് ബിഗ് ബോസ് താരം

സിനിമ താരം ഉള്‍പ്പെടേയെത്തിയ ഉദ്ഘാടനം ഇന്നലെ; പിന്നാലെ ഫറോക്ക് പാലത്തില്‍ ബസ് അപകടംസിനിമ താരം ഉള്‍പ്പെടേയെത്തിയ ഉദ്ഘാടനം ഇന്നലെ; പിന്നാലെ ഫറോക്ക് പാലത്തില്‍ ബസ് അപകടം

English summary
Seema Vineeth is Opens up about her past as a trans person and neglect she experienced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X