ബാഹുബലി ലയൺ കിംഗിന്റെ കോപ്പി.. നിങ്ങൾ ശ്രദ്ധിച്ചോ ഈച്ചക്കോപ്പി അടിച്ചുവെച്ചിരിക്കുന്ന ഈ 8 കാര്യങ്ങൾ

  • By: Kishor
Subscribe to Oneindia Malayalam

ഇന്ത്യൻ സിനിമയിലെ ചരിത്രമായി മാറിയ ബാഹുബലിയുടെ രണ്ടാം ഭാഗം തീയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. അസാധ്യമായ മേക്കിങാണ് ബാഹുബലിയുടെ അട്രാക്ഷൻ. 300 അടക്കമുള്ള വിദേശ യുദ്ധ സിനിമികളിലെ രംഗങ്ങളാണ് ബാഹുബലിയിലുമുള്ളത് എന്ന് പറയുന്നവരുണ്ട്. എന്നാൽ ലയൺ കിംഗ് ഡിസ്നി ക്ലാസിക്കിന്റെ കോപ്പിയാണോ ബാഹുബലി എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്. കാണാം ഇന്റർനെറ്റ് പറയുന്ന ബാഹുബലി - ലയൺ കിംഗ് സാമ്യങ്ങൾ...എങ്ങനെ

എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

രാജകീയമായ എൻട്രി

രാജകീയമായ എൻട്രി

ബാഹുബലി ഒന്ന് തുടങ്ങുന്നത് രമ്യാ കൃഷ്ണന്റെ ശിവകാമി മഹേന്ദ്ര ബാഹുബലിയെ പുഴയിൽ ഉയർത്തിപ്പിടിക്കുന്നിടത്താണ്. ലയൺ കിംഗിൽ സിംബയെ എടുത്തുയർത്തുന്ന മാസ് എൻട്രി ഓർമിക്കുക.

സ്കാർ - ബല്ലാൽദേവ

സ്കാർ - ബല്ലാൽദേവ

രണ്ട് സിനിമയിലും വില്ലൻ കഥാനായകൻറെ പിതാവിന്റെ സഹോദരനാണ്. ബാഹുബലിയുടെ സഹോദരതുല്യനായ ബല്ലാൽദേവനും മുഫാസയുടെ സഹോദരനായ സ്കാറും. രണ്ടുപേരുടെയും മുഖഭാവങ്ങൾ പോലും ഒരുപോലെയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ആര് വളർത്തുന്നു

ആര് വളർത്തുന്നു

മഹേന്ദ്ര ബാഹുബലിയെയും സിംബയെയും ആരാണ് വളർത്തുന്നത്. പെറ്റമ്മയല്ല. നാട് വിട്ടുപോയ രണ്ടുപേരും മറ്റ് പലരുടെയും കൂടെയാണ് വളരുന്നത്.

ബുദ്ധിമാന്റെ വെള്ളത്താടി

ബുദ്ധിമാന്റെ വെള്ളത്താടി

ബാഹുബലിയിലും ലയൺ കിംഗിലും വെള്ളത്താടി വെച്ച രണ്ടുപേരെ കാണാം. എന്താണ് രണ്ടുപേരും തമ്മിലുളള സാമ്യം. ഈ രണ്ടുപേരുമാണ് ശരിയായ സമയത്ത് കഥാനായകന് ബുദ്ധി ഉപദേശിച്ചുകൊടുക്കുന്നത്. അല്ലേ.

സമാനമായ പ്രണയങ്ങൾ

സമാനമായ പ്രണയങ്ങൾ

സമാന സമയത്താണ് രണ്ട് സിനിമകളിലും പ്രണയം പറയുന്നത്. പ്രഭാസ് തമന്നയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും സിംബയുടെ പ്രണയവും ഏതാണ്ട് ഒരേ തരത്തിലാണ് പറഞ്ഞുവെക്കുന്നത്.

നാടുവിട്ട നായകന്മാർ

നാടുവിട്ട നായകന്മാർ

മഹേന്ദ്ര ബാഹുബലിയും സിംബയും ജനിച്ച നാട് ഉപേക്ഷിക്കേണ്ടിവന്നവരാണ്. ബാഹുബലിയെ ശിവകാമി നാട്ടില്‍ നിന്നും കൊണ്ടുപോകുകയായിരുന്നു. സിംബയാകട്ടെ ഓടിപ്പോകുന്നു.

അച്ഛന്മാരുടെ അകാലമരണം

അച്ഛന്മാരുടെ അകാലമരണം

മഹേന്ദ്ര ബാഹുബലിയുടെ അച്ഛൻ അമരേന്ദ്ര ബാഹുബലിയെ ബല്ലാൽദേവ കട്ടപ്പയെ കൊണ്ട് കൊല്ലിക്കുന്നു. സ്കാർ കള്ളക്കെണിയിൽ കുടുക്കിയാണ് സിംബയുടെ അച്ഛനായ മുഫാസയെ കൊല്ലുന്നത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

നാടുവിട്ട് പോയ മഹേന്ദ്രേ ബാഹുബലിയും സിംബയും തിരിച്ചുവരികയും വില്ലന്മാരെ തോൽപിച്ച് രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്യുന്നു.

English summary
Social media point the resemblance between Baahubali and the The Lion King.
Please Wait while comments are loading...