ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ.. സീരിയൽ നടികളേ ഇതെന്ത് പീഡനം ആണ്, വീഡിയോ!!!

  • By: Kishor
Subscribe to Oneindia Malayalam

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ ചന്ദനമഴയിലെ പ്രമുഖ നടിമാരുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ശരിക്കും പറഞ്ഞാൽ വിവാഹമല്ല, വിവാഹത്തോടനുബന്ധിച്ച് പുറത്ത് വിട്ട വീഡിയോകൾ. വിവാഹവും വിവാഹ വീഡിയോയും ഒക്കെ സ്വകാര്യതയുടെ ഭാഗങ്ങളാണെങ്കിലും സോഷ്യൽ മീഡിയയ്ക്കുണ്ടോ ഇങ്ങനെ വല്ല കുളിരും. മുന്നിൽ കിട്ടിയ എന്തിനെയും ട്രോളുക എന്നത് സോഷ്യൽ മീഡിയയുടെ അവകാശമാണ് എന്ന പോലല്ലേ ട്രോളുകൾ.

Read Also: ഇതാ കൊച്ചിയിൽ ഒരു 'കാവ്യ മാധവൻ'.. 4 വർഷത്തെ ശമ്പളം 3500 രൂപ.. കെട്ടിയിട്ട് ക്രൂരപീഡനം.. ഇവരും ഒരു സ്ത്രീയോ?

Read Also: യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, കുപ്പി കുത്തിക്കയറ്റി.. പോലീസ് ക്രൂരത!!

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

അമൃതയ്ക്ക് പിന്നാലെ വർഷയും

അമൃതയ്ക്ക് പിന്നാലെ വർഷയും

ചന്ദനമഴ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയും വര്‍ഷയുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ പ്രധാന ഇരകള്‍. അമൃതയായി അഭിനയിക്കുന്ന മേഘന വിന്‍സെന്റിന്റെ വെഡിങ് വീഡിയോ കണ്ട് തളർന്നിരുന്നവരുടെ മുന്നിലേക്കാണ് വര്‍ഷയായി അഭിനയിക്കുന്ന ശാലു കുര്യന്റെ പ്രീ വെഡിങ് വീഡിയോ എത്തിയത്. കാണാം അമൃതയ്ക്ക് പിന്നാലെ വർഷയുടെ വീഡിയോയ്ക്ക് കിട്ടിയ പ്രതികരണങ്ങൾ.

ശ്രദ്ധേയരായ നടികൾ

ശ്രദ്ധേയരായ നടികൾ

ചന്ദനമഴയുടെ തുടക്കത്തിലേ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് അമൃതയും വർഷയും. അമൃതയായി അഭിനയിക്കുന്ന മേഘ്ന വിൻസെന്റും വർഷയായി അഭിനയിക്കുന്ന ശാലു കുര്യനും സോഷ്യൽ മീഡിയയ്ക്ക് വേണ്ടപ്പെട്ടവർ തന്നെ. മേഘ്ന ട്രോളന്മാർക്ക് പ്രിയപ്പെട്ട നടിയാണെങ്കിൽ ശാലു കുര്യൻ വിവാദ നായികയാണ് എന്ന് മാത്രം. ശാലുവിന്റെ ചില വർക്കൗട്ട് ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

 കല്യാണക്കാലമാണ്

കല്യാണക്കാലമാണ്

അടുത്തടുത്ത ദിവസങ്ങളിൽ വിവാഹനിശ്ചയവും കഴിഞ്ഞവരാണ് വർഷയും അമൃതയും എന്നതും ശ്രദ്ധേയമാണ്. വെഡിങ് വീഡിയോയുമായി മേഘ്ന വിൻസന്റാണ് ആദ്യമെത്തിയത്. കടലോരത്ത് ആടിപ്പാടി നടന്ന മേഘ്നയെയും വരനെയും സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ട് കുഴിച്ചുമൂടി എന്ന് പറഞ്ഞാൽ മതിയല്ലോ. പന്തടിച്ച് കയറ്റി ചെക്കന്റെ മീഡില്‍ സ്റ്റമ്പ് തെറിപ്പിച്ചല്ലോ അമൃതേ എന്നായിരുന്നു ട്രോളുകൾ

വീണ്ടും വീഡീയോ

വീണ്ടും വീഡീയോ

മേഘ്നയുടെ വീഡിയോയ്ക്ക് തൊട്ടു പിന്നാലെ വന്ന ശാലു കുര്യൻ വീഡിയോയും കടലോരം തന്നെയായിരുന്നു പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത്. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റി പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു മേഘനയുടെ വീഡിയോ എന്ന് കളിയാക്കിയ സോഷ്യൽ മീഡിയ പക്ഷേ ശാലുവിന്റെ വീഡിയോയോട് അൽപം മെദുവെയാണ് പ്രതികരിച്ചത്.

കണ്ട് പഠിക്കണം

കണ്ട് പഠിക്കണം

ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണമെന്ന് വരെ ആളുകൾ പറയുന്നു. അത്രയ്ക്കും നന്നായിട്ടാണത്രെ ശാലു കുര്യൻറെ കല്യാണ വീഡിയോ എടുത്തിരിക്കുന്നത്. ലൈക്കിനെക്കാൾ ഡിസ്ലൈക്കുകള്‍ നേടിയാണ് അമൃതയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ശാലുവിന്റെ വീഡിയോയ്ക്ക് ലൈക്ക് തന്നെയാണ് കൂടുതൽ. എന്നാലും സീരിയൽ നടിമാരുടെ പീഡനം നിർത്താറായില്ലേ എന്ന് ചോദിക്കുന്ന ചിലരൊക്കെ ഉണ്ട് എന്നത് വേറെ കാര്യം.

വീഡിയോ കാണാം

ചന്ദനമഴ ഫെയിം ശാലു കുര്യന്റെ പ്രീ വെഡിങ് വീഡിയോ വീഡിയോ കാണാം.

English summary
Social media reactions to Chandanamazha actress Shalu Kurian'spre wedding video.
Please Wait while comments are loading...