മഹേഷിന്റെ 'കബറടക്കം'... നിമിറിനെ പൊളിച്ചടുക്കി പൊങ്കാല; എന്നാലും 'ഡിയർ' ദർശൻ, ഇങ്ങനെ ചെയ്യാവോ എന്ന്!

  • Posted By: Desk
Subscribe to Oneindia Malayalam

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീ മേക്ക് ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ തന്നെ സിനിമ ആരാധകര്‍ അതിനെ സംശയത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഇപ്പോള്‍ ആ സിനിമയുടെ ട്രെയ്‌ലര്‍ കൂടി പുറത്തിറങ്ങിയപ്പോള്‍ ആകെ കൂടി അങ്കലാപ്പിലാണ് സിനിമ പ്രേമികള്‍.

ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

മലയാളത്തിലെ എക്കാലത്തേയും റിയലിസ്റ്റിക് സിനിമകളില്‍ ഒന്നായി ഇടംപിടിച്ച 'മഹേഷിന്റെ പ്രതികാരത്തെ' ഇങ്ങനെ ഒരു അവസ്ഥയില്‍ കാണേണ്ടിവരും എന്ന് ആരും പ്രതീക്ഷിച്ചില്ല. മലയാളികൂടിയായ പ്രിയദര്‍ശനാണ് തമിഴ് പതിപ്പായി 'നിമിര്‍' സംവിധാനം ചെയ്തിരിക്കുന്നത്.

പോത്തേട്ടന്‍സ് ബ്രില്യന്‍സിനെ പ്രിയദര്‍ശന്‍ പറയിപ്പിക്കുമോ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം. പ്രിയദര്‍ശനെ ഇപ്പോള്‍ തന്നെ 'ഡിയര്‍' ദര്‍ശന്‍ ആക്കിയിട്ടുണ്ട്!!!

മലേഷ്യ പോലീസ്

മലേഷ്യ പോലീസ്

കര്‍ണാടക പോലീസിനെ ബന്ധപ്പെടാന്‍ മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തമിഴിലെത്തുമ്പോള്‍ അത് മലേഷ്യ പോലീസ് ആകും. എന്നാലല്ലേ ഒരു ഉഷാറുണ്ടാവൂ!!!

ഓട്ടോ ഒന്ന് പോര

ഓട്ടോ ഒന്ന് പോര

സംഗതി തമിഴില്‍ എത്തുമ്പോള്‍ ഇത്തിരി ഓവര്‍ റിയാക്ഷന്‍ ഒക്കെ വേണ്ടേ... കേരളത്തില്‍ ഒരു ഓട്ടോ എങ്കില്‍ തമിഴില്‍ ഒരു നാലെണ്ണം എങ്കിലും വേണം.

മഹേഷിന്റെ കബറടക്കം!!!

മഹേഷിന്റെ കബറടക്കം!!!

'മഹേഷിന്റെ പ്രതികാരം' തമിഴില്‍ എത്തിയപ്പോള്‍ അത് 'മഹേഷിന്റെ കബറടക്കം' ആയിപ്പോയി എന്നാണ് പരിഹാസം.

അങ്ങനെയൊക്കെ പറയാമോ...

അങ്ങനെയൊക്കെ പറയാമോ...

ഫഹദിനേക്കാള്‍ നന്നായി അഭിനയിച്ചത് ഉദയനിധി സ്റ്റാലിന്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ മലയാളികള്‍ സമ്മതിക്കുമോ... എന്നാലും പ്രിയദര്‍ശന്‍ തന്നെ അങ്ങനെ പറഞ്ഞല്ലോ എന്നോര്‍ക്കുമ്പോഴാണ്!!!

യന്തിരന്‍ സ്‌റ്റൈല്‍

യന്തിരന്‍ സ്‌റ്റൈല്‍

മഹേഷ് ഒറ്റ ക്യാമറ കൊണ്ടാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ നിമിറില്‍ ഉയദനിധി സ്റ്റാലിന്‍ സെല്‍വം ആകുമ്പോള്‍ യന്തിരന്‍ സ്‌റ്റൈലില്‍ ഒരു നൂറ് ക്യാമറയെങ്കിലും പിടിക്കുമെന്ന്!!!

പ്രേക്ഷകരുടെ ക്ഷമ

പ്രേക്ഷകരുടെ ക്ഷമ

ഉദയനിധി ഫാന്‍സ് പറഞ്ഞാല്‍ സഹിക്കാം... പക്ഷേ, പ്രിയദര്‍ശന്‍ കൂടി അങ്ങനെ പറഞ്ഞാല്‍!!! പ്രേക്ഷകര്‍ക്ക് ക്ഷമ കൊടുക്കണേ, ആഞ്ജനേയ സ്വാമീ...

ഡിമ്മും ബ്രൈറ്റും

ഡിമ്മും ബ്രൈറ്റും

ഡിം ലൈറ്റില്‍ നമ്മുടെ ജിന്‍സി ഇങ്ങനെ ഇരിക്കും. എന്നാല്‍ ബ്രൈറ്റ് ലൈറ്റില്‍ തമിഴിലെ ജിന്‍സി എങ്ങനെ ഇരിക്കുമോ ആവോ...

ഉണ്ട തീര്‍ന്നെങ്കില്‍

ഉണ്ട തീര്‍ന്നെങ്കില്‍

തല്ലിയങ്ങ് ജയിച്ചില്ലേ... ഇനി നിര്‍ത്തിക്കൂടെ എന്നാണല്ലോ ചാച്ചന്‍ ചോദിച്ചത്. തമിഴിലാകുമ്പോള്‍ തോക്കില്ലാത്ത പരിപാടി പരിപാടി വല്ലതും ഉണ്ടാകുമോ!!!

സബ് ടൈറ്റില്‍ നോക്കേണ്ടി വരും!!!

സബ് ടൈറ്റില്‍ നോക്കേണ്ടി വരും!!!

ഫഹദിനേക്കാള്‍ നന്നായി അഭിനയിച്ചത് ഉദയനിധി സ്റ്റാലിന്‍ ആണ് എന്നാണല്ലോ പറഞ്ഞു വരുന്നത്. ഇതിപ്പോള്‍ കരയുകയാണോ ചിരിക്കുകയാണോ എന്ന് മനസ്സിലാകാന്‍ സബ് ടൈറ്റില്‍ നോക്കേണ്ടി വരുമോ എന്നാണ് സംശയം!

ബ്രില്യന്‍സ് അല്‍പം കൂടിപ്പോയോ...

ബ്രില്യന്‍സ് അല്‍പം കൂടിപ്പോയോ...

ചെരുപ്പ് കഴുകുന്ന ഈ സീന്‍ കണ്ടാല്‍ പ്രിയദര്‍ശന്‍ മാത്രമല്ല, ദിലീപ് പോത്തന്‍ വരെ ചോദിച്ച് പോകും- ബ്രില്യന്‍സ് അല്‍പം കൂടിപ്പോയോ എന്ന്!

കാര്‍ക്കിച്ച് തുപ്പുമെന്ന്

കാര്‍ക്കിച്ച് തുപ്പുമെന്ന്

ഫഹദ് ഫാസിലിനെ ഉദനിധി സ്റ്റാലിനുമായി താരതമ്യം ചെയ്യാന്‍ മാത്രം ചീപ്പ് ആണോ ഡയറക്ടര്‍ പ്രിയദര്‍ശന്‍ എന്ന് ക്രിസ്പിന്‍ ചോദിച്ച് പോകും. ജനങ്ങള്‍ കേട്ടാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന്!

കൊഞ്ചം ഓവറോ...

കൊഞ്ചം ഓവറോ...

ഇതിപ്പോള്‍ പണ്ട് ജയറാം പറഞ്ഞുപോലെയാണത്രെ കാര്യങ്ങള്‍. തമിഴില്‍ എല്ലാത്തിനും ഇത്തിരി ഡോസ് കൂടുതല്‍ വേണമത്രെ!

ചേട്ടന് ഇതേപ്പറ്റി വല്യ ധാരണയൊന്നും...

ചേട്ടന് ഇതേപ്പറ്റി വല്യ ധാരണയൊന്നും...

സിനിമ കണ്ട് കഴിഞ്ഞാല്‍ ദിലീപ് പോന്‍, പ്രിയദര്‍ശനോട് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യം- ചേട്ടന് ഇതേപ്പറ്റി വല്യ ധാരണയൊന്നും ഇല്ല അല്ലേ!!!

ഇത്രയ്ക്ക് ചീപ്പ് ആണോ...

ഇത്രയ്ക്ക് ചീപ്പ് ആണോ...

ചേട്ടന്‍ സത്യത്തില്‍ മഹേഷിന്റെ പ്രതികാരം കണ്ടിട്ടുണ്ടോ എന്ന് പോലും ചോദിച്ച് പോകുമത്രെ. ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ ആര്‍ട്ടിസ്റ്റ് പ്രിയദര്‍ശന്‍ എന്ന്...

ജിംസന്റെ അവസ്ഥ

ജിംസന്റെ അവസ്ഥ

മഹേഷിന്റെ പ്രതികാരത്തിലെ ജിംസണ് വലിയ പരിക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാല് നിമിറിലെ ജിംസന്റെ അവസ്ഥ എന്താകുമെന്ന് ഒരുറപ്പും ഇല്ല!!!

സിനിമ ഒന്ന് ഇറങ്ങിക്കോട്ടേ...

സിനിമ ഒന്ന് ഇറങ്ങിക്കോട്ടേ...

സിനിമ പുറത്തിറങ്ങിയാലല്ലേ നടനെ കുറിച്ച് എന്തെങ്കിലും പറയാന്‍ പറ്റൂ... അപ്പോള്‍ അറിയാം, പ്രിയദര്‍ശന്‍ പറഞ്ഞതാണ് ശരിയെന്ന്!!!

ആ മനോരോഗി...

ആ മനോരോഗി...

ജിന്‍സിയെ അതിമനോഹരമായി അവതരിപ്പിച്ച ആളാണ് അപര്‍ണ ബാലമുരളി. സത്യത്തില്‍ നിമിറിലെ ആ മനോരോഗി ഇപ്പോള്‍ ട്രോളുന്നത് പോലെ ഉദയനിധി സ്റ്റാലിന്‍ അല്ലത്രെ... അത് നമിത പ്രമോദ് ആണെന്ന്!!!

അഭിനയം കുറച്ച് കൂടിപ്പോയോ...

അഭിനയം കുറച്ച് കൂടിപ്പോയോ...

സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയതിന് ശേഷം പ്രേക്ഷകര്‍ നോക്കുമ്പോള്‍ പ്രിയദര്‍ശന്‍ ചോദിക്കുന്നത് ഇങ്ങനെ ആണത്രെ- എന്താ നാട്ടുകാരെ, അഭിനയം കുറച്ച് കൂടിപ്പോയോ എന്ന്!!!

കണ്ടറിയാം...

കണ്ടറിയാം...

പോത്തേട്ടനും ജിന്‍സിയും ഒക്കെ ഇങ്ങനെ ആയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്താകും എന്നാണ് ഇപ്പോഴത്തെ സംശയം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Maheshinte Prathikaram's remake Nimir's trailer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്