'കമ്മികള്‍ക്കും' 'സംഘികള്‍ക്കും' കൊല്ലുന്ന ട്രോള്‍... കുഞ്ഞാപ്പയെ തൊടാന്‍ ആര്‍ക്കുണ്ട് ധൈര്യം!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിപിഎമ്മും ബിജെപിയും ഒക്കെ ഉന്നയിച്ച അവകാശവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ചിലത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യത്തില്‍ ഒരു തീരുമാനമായി.

വല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നവരൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തലയും താഴ്ത്തി ഇരിക്കുകയാണ് എന്നാണ് വിവരം. അതുകൊണ്ട് തന്നെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍.

ഇതാണ് അവസ്ഥ

കുഞ്ഞാപ്പ മാസ് കൂള്‍ ആയിരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അവസ്ഥയാണ് കഷ്ടം. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഇത്തിരി കൂടി എന്ന് ആശ്വസിക്കാം എന്ന് മാത്രം.

കണ്ടിട്ട് കൊതിയായിക്കാണും

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുഞ്ഞാലിക്കുട്ടിയാണ് മുന്നില്‍. ആ ലീഡ് കണ്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കും കൊതിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

അപ്പോള്‍ എല്ലാവരും മണ്ടന്‍മാരാണോ

ഇനിയിപ്പോള്‍ ഇങ്ങനെയൊക്കെ പറയുകയേ നിവൃത്തിയുള്ളൂ. രാജഗോപാല്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരംകാരായിരുന്നു മണ്ടന്‍മാര്‍. കെഎം മാണി ജയിച്ചപ്പോള്‍ പാലാക്കാരും. ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ മലപ്പുറമായി!!!

ഫൈസല്‍ കംപ്ലീറ്റ് ഹോ ഗയാ

ബംഗാളി സഖാക്കള്‍ ഹിന്ദിയില്‍ ചോദിച്ചതാ... റിസള്‍ട്ട് വന്നപ്പോള്‍ അങ്ങനെത്തന്നെ ആയി!

വാ വാ കുഞ്ഞാപ്പ

ഇനിയിപ്പോള്‍ കുഞ്ഞാപ്പ ലോക്‌സഭയില്‍ ചെന്നാല്‍ ഇതായിരിക്കും അവസ്ഥ. കുഞ്ഞാപ്പയെ അടുത്തിരുത്താന്‍ മത്സരമായിരിക്കുമത്രെ!

വോട്ടിങ് യന്ത്രം!!!

യുപിയിലെ വോട്ടിങ് യന്ത്രം പോലെ തന്നെ ആയിരിക്കും മലപ്പുറത്തേയും! ചെയ്യുന്ന വോട്ടെല്ലാം കുഞ്ഞാപ്പക്കാണോ പോയത് എന്നായിരിക്കും ഇനി സഖാക്കളുടെ സംശയം.

ആ പോകുന്നു ലീഡ്

റോക്കറ്റ് പോകുന്നത് പോലെയല്ലേ കുഞ്ഞാപ്പയുടെ ലീഡി മുന്നോട്ട് പോയത്. പിന്നാലെ പോയ എല്‍ഡിഎഫിന്റേയും ബിജെപിയുടേയും സ്ഥിതി ഇങ്ങനല്ലാതെ പിന്നെങ്ങനെ...

ഇപ്പക്കിട്ടും... നോക്കിയിരുന്നോ

സത്യത്തില്‍ മുണ്ട് ഊരിപ്പോയത് ബിജെപിയുടേതാണല്ലേ... അപ്പോള്‍ പിന്നെ സിപിഎമ്മിന്റെ അവസ്ഥ എന്താ...

സ്വര്‍ഗ്ഗത്തിലെത്താന്‍

മുസ്ലീം ലീഗിന് വോട്ട് ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം എന്നൊക്കെയാണത്ര പലരും പ്രചരിപ്പിച്ചത്. സ്വര്‍ഗ്ഗത്തിലെത്താന്‍ ഇങ്ങനെ ഒരു അവസരം കിട്ടിയാല്‍ ആരെങ്കിലും അത് കളഞ്ഞ് കുളിക്കുമോ?

ഇനിയിപ്പോ ഇതേ രക്ഷയുള്ളൂ

മലപ്പുറം ഇത്തവണ ചുവപ്പിക്കും എന്നൊക്കെയല്ലേ പറഞ്ഞിരുന്നത്. ഇനിയിപ്പോള്‍ ചുവപ്പിക്കാന്‍ ഇതേയുള്ളൂ വഴി.

ഒരൊറ്റത്തവണയെങ്കിലും

വോട്ടെണ്ണിത്തുടങ്ങിയതിന് ശേഷം ഒരു ബൂത്തിലെങ്കിലും ലീഡ് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തിരി ആശ്വാസം കിട്ടിയേനെ...

ഇനിയിപ്പോ...

എന്തായാലും കുഞ്ഞാപ്പ ജയിച്ചു. ആദ്യമായി ലോക്‌സഭയില്‍ കയറുമ്പോള്‍ ചിലപ്പോള്‍ ഇത് പോലെ ഇരിക്കും

ഭരണത്തിന്റെ വിലയിരുത്തല്‍

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്നൊക്കെ ആണല്ലോ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പാവം ന്യായീകരണത്തൊഴിലാളികള്‍...

ദുരന്തം

കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ വാര്‍ത്ത വായിക്കേണ്ടിവരുന്ന കൈരളി ടിവി അവതാരകന്റെ അവസ്ഥ എന്തായിരിക്കും അല്ലേ...

അതും വിലയിരുത്തല്‍

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പ് എന്നല്ലേ സഖാക്കള്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ കുഞ്ഞാലിക്കുട്ടി ജയിച്ചത് ആ വിലയിരുത്തല്‍ തന്നെ ആയിരിക്കും അല്ലേ...

തോന്നുന്നില്ല... തോന്നുന്നില്ല

ഗ്രേറ്റ് ഫാദറിലെ ഡയലോഗ് ആയിരുന്നു സഖാക്കളുടെ പ്രധാന മീം. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി എന്ന് മാത്രം.

ഇനിയിപ്പോ അത് പറയാം

എന്തായാലും തോറ്റ് തുന്നം പാടി. ഇനി പറയാന്‍ ഒന്നേയുള്ളൂ മുന്നില്‍... ബിജെപി മൂന്നാം സ്ഥാനത്താണല്ലോ!!!

ഇപ്പോ പിടികിട്ടിയില്ലേ

കുഞ്ഞാലിക്കുട്ടിയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ കണക്ക് ഇപ്പോള്‍ പിടികിട്ടിയില്ലേ... എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒക്കെ എവിടെ...!!!

English summary
Social Media trolls on Malappuram By Election result.
Please Wait while comments are loading...