കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ നാടന്‍ ഭക്ഷണത്തിന് രുചി കൂട്ടിയ മലയാള സിനിമകള്‍

  • By ഭദ്ര
Google Oneindia Malayalam News

കഥയും പശ്ചാത്തലവും വ്യക്തികളിലും ജീവിതത്തിലും നിറഞ്ഞ് നില്‍ക്കുന്ന മലയാള സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം രുചിയേറിയ ഭക്ഷണമായ സിനിമകള്‍ മലയാളത്തില്‍ വലിയ സ്ഥാനം പിടിച്ചിട്ടുണ്ട്.

ചിത്രത്തിൻറെ തുടക്കവും അവസാനവും ഭക്ഷണമായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ രണ്ടാം സ്ഥാനം മാത്രമായിരുന്നു. എങ്കിലും മലയാളികള്‍ ആ സിനിമകള്‍ സമ്മാനിച്ച അനുഭവം വളരെ വ്യത്യസ്തമാണ്.

സോള്‍ട്ട് & പെപ്പര്‍

സോള്‍ട്ട് & പെപ്പര്‍


പേരില്‍ തന്നെ രുചിയുള്ള ചിത്രമായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ വ്യത്യസ്തങ്ങളായി രുചിയെ പരിചയപ്പെടുന്നതായിരുന്നു. ഒരു ദോശയില്‍ തുടങ്ങിയ കഥ എത്രത്തോളം നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു എന്ന് സിനിമയിലൂടെ മനസ്സിലാകും.

ഉസ്താദ് ഹോട്ടല്‍

ഉസ്താദ് ഹോട്ടല്‍


ദുല്‍ഖര്‍ സല്‍മാന്‍, തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ കോഴിക്കോട്ടെ ഉസ്താദ് ഹോട്ടലും ബിരിയാണിയും തന്നെയായിരുന്നു താരം. ചിത്രം കണ്ടിറങ്ങിയവര്‍ കോഴിക്കോട്ടെ ഉസ്താദ് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തിരുന്നിട്ടുണ്ടാവില്ല. ഭക്ഷണത്തിന്റെ രുചി മാത്രമല്ല, വിശപ്പിന്റെ വിലയും ചിത്രത്തില്‍ കഥാകൃത്ത് പറയുന്നുണ്ട്.

കമ്മത്ത്& കമ്മത്ത്

കമ്മത്ത്& കമ്മത്ത്


പലതരം ദോശയുടെ കഥ പറഞ്ഞ കമ്മത്ത് & കമ്മത്ത് എന്ന ചിത്രം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദോശ കട മാത്രം നടത്തുന്ന ചേട്ടന്റെയും അനുജന്റെയും കഥയാണ് കമ്മത്തില്‍ പറയുന്നത്.

 സ്പാനിഷ് മസാല

സ്പാനിഷ് മസാല


ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല എന്ന ചിത്രവും വളരെ വ്യത്യസ്തമായി രുചിയുടെ കഥ പറയുന്ന ചിത്രമാണ്.

മിസ്റ്റര്‍ ബട്ട്‌ലര്‍

മിസ്റ്റര്‍ ബട്ട്‌ലര്‍


മലയാളികള്‍ക്ക് രുചിയുടെ കഥ പകര്‍ന്ന ആദ്യത്തെ ചിത്രം മിസ്റ്റര്‍ ബട്ട്‌ലര്‍ ആയിരുന്നു. ദിലീപ് നായകനായ ചിത്രം വ്യത്യസ്തങ്ങളായ രുചിയെ പരിചയപ്പെടുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

മോശം ഭക്ഷണം; എയര്‍ ഇന്ത്യയ്ക്ക് 1 ലക്ഷം രൂപ പിഴ

വീണ്ടുമൊരു പട്ടിണിമരണം; മലപ്പുറത്ത് എടപ്പാളില്‍ വീട്ടമ്മ മരിച്ചത് ഭക്ഷണം കിട്ടാതെ ?

രോഗിക്ക് തറയില്‍ ഭക്ഷണം നല്‍കി; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

English summary
The references of food and various cuisines could very well spice up a movie watching experience. Then what would be the case when an entire movie is based on food?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X