
ഇടിച്ചു ഭിത്തിയിൽ കയറ്റിയട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ അല്ലേ; ആരാധകന്റെ ചോദ്യത്തിന് ബാബുരാജിന്റെ മറുപടി
കൊച്ചി: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിശാലിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷൂട്ടിംഗിനിടെ പരിക്കേറ്റത്. സിനിമയുടെ ക്ലൈമാക്‌സ് സ്വീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രമായി അഭിനയിക്കുന്ന മലയാളി താരം ബാബുരാജുമായുള്ള ഫൈറ്റിനിടെയാണ് അപകടം. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ താരത്തിന് വൈദ്യസഹായം നല്‍കുകയായിരുന്നു.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നടന് വിശാലിനെ എടുത്തെറിഞ്ഞ് ബാബുരാജ്; ഭിത്തിയില്‍ ഇടിച്ച താരത്തിന് ഗുരുതര പരിക്ക്, വീഡിയോ

തുടര്‍ന്ന് വിശാല്‍ രണ്ട് ദിവസത്തെ വിശ്രമത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിശാലുമായുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്ക് ബാബുരാജ് നല്‍കുന്ന രസകരമായ മറുപടി സോഷ്യ മീഡിയയില്‍ വൈറലാകുകയാണ്. മിക്ക കമന്റുകള്‍ക്കും ബാബുരാജ് മറുപടി നല്‍കുന്നുണ്ട്.

വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി ബാബുരാജ് പറഞ്ഞത്, പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദനയുണ്ടെന്ന് ബാബുരാജ് പറഞ്ഞു. വിശാലിനെ പഞ്ഞിക്കിട്ട് രണ്ടെണ്ണം അടിച്ച് പിരിഞ്ഞു എന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. എന്നാല്‍ ഒരു തുള്ളി തൊട്ടിട്ടില്ല എന്നായിരുന്നു ബാബുരാജ് ഇതിന് മറുപടിയായി കുറിച്ചത്.

വിശാലിനു ഇപ്പോഴും ചെറിയ പേടി ഉണ്ട്. അതുകൊണ്ടാണ് ഒരു കൈ പിറകില്‍ ബ്ലോക്ക് ചെയ്‌തെരിക്കുന്നത് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്, ഇതിന് ചിരിക്കുന്ന സ്‌മൈലിയായിരുന്നു ബാബുരാജിന്റെ മറുപടി. വിശാലിന് പരിക്ക് പറ്റിയെന്ന് പറയുന്നത് പ്രമോ ആണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. അല്ലെന്നും അദ്ദേഹം രണ്ട് ദിവസം റസ്റ്റിലായിരുന്നു എന്ന് ബാബുരാജ് കുറിച്ചു.

ബാബു ചേട്ടന്‍ ഇടിക്കുന്നത് മാത്രമേ നമ്മള്‍ കണ്ടോള്ളൂ,,,, വിശാല്‍ ഇടിക്കുന്നത് കണ്ടില്ല,,, അ ഇടി കൊണ്ട് ബാബു ചേട്ടന് മേലു വേദന ഉണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടത്. പുറകെ അയച്ചുതരാം, മൂന്ന് ദിവസം എയറിലായിരുന്നു എന്ന് ബാബുരാജ് ചിരിക്കുന്ന സ്‌മൈലിയോടെ പറഞ്ഞു.

ഇടിച്ചു ഭിത്തിയില്‍ കയറ്റിയട്ട്...ഒന്നും അറിയാത്തപ്പൊലെ...ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ...അല്ലേ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി അഭിനയം എന്നായിരുന്നു ബാബുരാജ് കുറിച്ചത്. എന്തായാലും ബാബുരാജിന്റെ പോസ്റ്റും മറുപടിയുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് അപകടം സംഭവിച്ചത്. സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ വലിയ സാഹസങ്ങള്‍ കാണിക്കുന്ന താരങ്ങളില്‍ ഒരാളാണ് വിശാല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഡ്യൂപ്പുകളെ ഉപയോഗിക്കാറില്ല.

ഈ സിനിമയ്ക്ക് വേണ്ടി നേരത്തെയും വിശാല്‍ സാഹസം നിറഞ്ഞ സ്റ്റണ്ട് സീനുകള്‍ ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പരിക്കേറ്റതിന് തുടര്‍ന്ന് ആരാധകര്‍ നിരാശയിലാണ്. താരം സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഹൈദരാബാദില്‍ വച്ചാണ് വിശാലിന്റെ പുതിയ ഷൂട്ട് നടക്കുന്നത്. ജൂലായ് അവസാനത്തോടെ ചിത്രീകരണം കഴിയുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ഷൂട്ട് എത്ര ദിവസം നീളുമെന്ന കാര്യം പറയാന്‍ സാധിക്കില്ല. രണ്ടോ മൂന്നോ ദിവസം കൂടുതല്‍ എടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഐഎൻഎൽ ഇടതുമുന്നണിയിൽ നിന്ന് പുറത്താകുമോ; ഒപ്പം നിർത്തുന്നതിൽ സിപിഐക്കും യോജിപ്പില്ല
വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ച ഈ നായ ചില്ലറക്കാരനല്ല!