Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെതിരെ ആരാണ് നിങ്ങള്‍ക്ക് ക്വട്ടേഷന്‍ തന്നത്: സംവിധായകനെതിരെ വ്ലോഗർ സായി

ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് സംവിധായകനായ അഖില്‍ മാരാർ

 robinunni

ഉണ്ണി മുകുന്ദന്‍-യൂട്യൂബ് വ്ലോഗർ വിഷയത്തില്‍ കഴിഞ്ഞ ദിവസം ജനം ടിവിയില്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് യൂട്യൂബ് വ്ലോഗർമാർക്കെതിരെ വലിയ വിമർശനമായിരുന്നു സംവിധായകന്‍ അഖില് മരാർ നടത്തിയത്. റിവ്യൂ എന്ന പേരില്‍ വീട്ടുകാരെയടക്കം എന്തും പറയാമെന്ന ഘട്ടമെത്തിയപ്പോഴാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചതെന്നും അഖില്‍ മാരാർ വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ ബിഗ് ബോസ് താരം റോബിന്‍ ഉണ്ണി മുകുന്ദനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണവും അഖില്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി വ്ലോഗർ സായി കൃഷ്ണയും രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

വ്ലോഗർ സായി കൃഷ്ണ പറയുന്നു

വ്ലോഗർ സായി കൃഷ്ണ പറയുന്നു

യൂട്യൂബർമാരെ വട്ടത്തിലിരുന്ന് കുത്താനുള്ള ഒരു വേദിയാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ജനം ടിവിയിലെ ചർച്ചക്ക് പോയത്. സിനിമ മേഖലയിലെയും മാധ്യമമേഖലയിലേയും വലിയ വലിയ ആളുകളായിരുന്നു എതിർപക്ഷത്ത്. നമുക്കൊന്നും ഈ ബുദ്ദിമുട്ടില്ലാല്ലോ. പിന്നെ വലിയ മെനക്കെട്ട പണിക്ക് ഇറങ്ങിയിട്ടും അതിനൊന്നും ലാഭമില്ലാതെ പോയിട്ടുള്ള കരച്ചിലാണെന്ന് കരുതാമെന്നും സായി കൃഷ്ണ പറയുന്നു.

സിനിമയിലെ ആളുകളെ വ്യക്തിഹൃത്യ

സിനിമയിലെ ആളുകളെ വ്യക്തിഹൃത്യ നടത്തുന്നുവെന്ന ടോപ്പിക് ആണെങ്കിലും ഞാനെന്ന വ്യക്തിയെ അവിടെ വിളിച്ച് വരുത്തിരുത്തി വ്യക്തിഹത്യ നടത്തുന്നതാണ് ജനം കണ്ടത്. അതിനോടൊന്നും പ്രതികരിക്കാന്‍ ഞാന്‍ പോയില്ല. ആളുകളുടെ അടുത്ത് എങ്ങനെ നില്‍ക്കണമെന്ന് എനിക്ക് അറിയാം. ഞാന്‍ എന്റെതായ നിലപാടില്‍ നിന്നും. അതിനിടയില്‍ അപ്പുറത്ത് നിന്നും നായ പട്ടി എന്നൊക്കെ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ അച്ഛനേയും അമ്മയേയും

ഞാന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനേയും അമ്മയേയും തെറിവിളിച്ചില്ലെന്ന് എന്തായാലും അവരും സമ്മതിച്ചു. ഇപ്പോള്‍ എനിക്കെതിരേയള്ള ആരോപണം വളർത്ത് ദോഷം എന്ന് പറഞ്ഞു എന്നുള്ളത്. ഉണ്ണി മുകുന്ദന്‍ ഗുജറാത്തിയിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെ വിളിച്ചത് തെറികളേയല്ല. എന്റെ മാതാപിതാക്കളെ വിളിച്ചതൊക്കെ നല്ല കാര്യമെന്നാണ് പറയുന്നത്. എന്തായാലും വളർത്ത് ദോഷം എന്ന് ഞാന്‍ പറഞ്ഞത് അവർ എന്റെ വീഡിയോയില്‍ കാണിക്കണം.

അഖില്‍ മാരാരുടെ സിനിമ

അഖില്‍ മാരാരുടെ സിനിമ

വളരെ നന്നായി തന്നെ കാര്യങ്ങള്‍ പറയാന്‍ സാധിച്ചു. ചർച്ചയില്‍ പങ്കെടുത്ത അഭിലാഷിന്റെ ഭാഗത്ത് നിന്നും നല്ല പക്വതയോടെയുള്ള സമീപനമാണ് ഉണ്ടായത്. മറ്റൊരാള്‍ അഖില്‍ മരാറായിരുന്നു. പുള്ളിയുടെ താത്വിക അവലോകനം എന്ന സിനിമ ഞാന്‍ കണ്ടതാണ്. നല്ല സിനിമയാണ്. എന്തായാലും ചർച്ചയിലേക്ക് അദ്ദേഹം ചില അജണ്ടകളുമായിട്ടാണ് വന്നത്.

അശ്വന്ത് കോക്ക്, റോബിന്‍

അശ്വന്ത് കോക്ക്, റോബിന്‍

ഈ ചർച്ചയില്‍ അദ്ദേഹം ചെയ്യുന്നത് ഈ വിഷയത്തില്‍ ഒരു ബന്ധവുമില്ലാത്ത അശ്വന്ത് കോക്ക്, റോബിന്‍ എന്നിവരെയൊക്കെ ഇതിലേക്ക് വലിച്ചിഴക്കുകയാണ്. ചെകുത്താനുമായുള്ള വിഷയമൊക്കെ എനിക്ക് അറിയാം. കുറച്ച് കാലമായി നിങ്ങളും ഫേസ്ബുക്കില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് സംസാരിക്കാനും ഫോട്ടോ ചെയ്യാനും വേണ്ടിയാണ് നിങ്ങള്‍ പേജ് തുടങ്ങിയത്. അത് തന്നെയാണ് മറ്റ് വ്ലോഗർമാരും ചെയ്യുന്നത്.

 പൃഥ്വിരാജ് മുതല്‍ ഉണ്ണി മുകുന്ദന്‍ വരെ

പൃഥ്വിരാജ് മുതല്‍ ഉണ്ണി മുകുന്ദന്‍ വരെ

എല്ലാ സിനിമക്കാരേയും ഞാന്‍ പറയില്ല. പൃഥ്വിരാജ് മുതല്‍ ഉണ്ണി മുകുന്ദന്‍ അടക്കം ഉയർന്ന് വരുന്ന ഒട്ടേറെ താരങ്ങളുണ്ട്. നിങ്ങള്‍ക്ക് നല്ല ഫ്രസ്ട്രേഷനുണ്ടാവും. ഡോക്ടർ റോബിന്‍ 2000 രൂപ കൊടുത്ത് ഉണ്ണി മുകുന്ദനെതിരെ കൂവാന്‍ ആളെ വിട്ടുവെന്നാണ് നിങ്ങള്‍ പറഞ്ഞത്. ആ ചർച്ചയില്‍ ഇല്ലാത്ത ആളുകളെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. അശ്വന്ത് കോക്കിന്റെ കാര്യം വിടാം. ഡോക്ടർ റോബിനെതിരെ ആരാണ് നിങ്ങള്‍ക്ക് ക്വട്ടേഷന്‍ തന്നത്. റോബിനൊപ്പം മുമ്പ് ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്ത ആളുമാണോ ഇത് പറഞ്ഞതെന്നും സായി കൃഷ്ണന്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+