Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാറും ആറാട്ടും വൈകും, തിയേറ്റര്‍ ഉടമകള്‍ മന്ത്രിയുമായി ചര്‍ച്ചയ്ക്ക്, വന്‍ റിലീസുകള്‍ ഇല്ല

കൊച്ചി: കേരളത്തില്‍ തിയേറ്റര്‍ വീണ്ടും തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് പിന്നാലെ തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ഉടന്‍ മന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. തിയേറ്റര്‍ വെറുതെ തുറക്കാനാവില്ല. ദീര്‍ഘകാലം അടഞ്ഞ് കിടക്കുന്നത് കൊണ്ട് മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രധാനമായും സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ തിയേറ്ററുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിനോദ നികുതിയും വൈദ്യുതി ബില്ലും അടക്കമുള്ള കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളിലെ തിയേറ്ററുകളുടെ കാര്യങ്ങളും മന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

1

തിയേറ്റര്‍ മേഖലയ്ക്കായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാരിന് മുന്നില്‍ വെച്ച കാര്യങ്ങള്‍ പരിഹരിക്കുമെന്ന് സജി ചെറിയാന്‍ നേരത്തെ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ നടപടി ഇതുവരെയുണ്ടായിട്ടില്ല. ഇതിനെല്ലാം മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് ഫിയോക് യോഗം ചേരുന്നത്. സംസ്ഥാനത്ത് തിയേറ്റര്‍ തുറക്കാനുള്ള അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

രണ്ടാം തരംഗത്തിന്റെ തീവ്രതയാണ് തിയേറ്ററുകള്‍ നേരത്തെ അടച്ച് പൂട്ടാന്‍ കാരണം. ഇപ്പോള്‍ തീവ്രത കുറഞ്ഞതാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. ഇതിന് പുറമേ വാക്‌സിനേഷന്‍ അതിവേഗത്തില്‍ നടക്കുന്നതും പ്രതീക്ഷയാണ്. നിലവില്‍ തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് നേരിട്ട് കൊണ്ടിരിക്കുന്നത്. അതേസമയം പ്രതീക്ഷ നല്‍കുന്ന കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. പൂജ അവധിയോട് അനുബന്ധിച്ച് തിയേറ്റര്‍ തുറക്കാമെന്ന ഉറപ്പാണ് മുമ്പ് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാവും ഉണ്ടാവുക. രാത്രി നിയന്ത്രണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നാല് ഷോകള്‍ തന്നെയുണ്ടാവും.

3

അതേസമയം തിയേറ്റര്‍ തുറക്കുമെന്ന് തീരുമാനിച്ചെങ്കിലും വമ്പന്‍ റിലീസുകള്‍ ഉടനുണ്ടാവില്ല എന്നാണ് സൂചന. മോഹന്‍ലാലിന്റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസാവാനുള്ളത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകള്‍ തുറന്നാലും ഉടന്‍ റിലീസുണ്ടാവില്ല. നിലവിലെ സാഹചര്യങ്ങള്‍ എല്ലാം തന്നെ പരിശോധിച്ച ശേഷമേ റിലീസ് തീരുമാനിക്കൂ. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നത് കുറവായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അതിനാല്‍ പ്രതീക്ഷിക്കുന്ന ലാഭം കിട്ടിയേക്കില്ല. ഇതേ തുടര്‍ന്നാണ് റിലീസ് നീട്ടി വെക്കുന്നത്.

4

മരയ്ക്കാര്‍ മലയാളത്തിലെ ഏറ്റവും പണം മുടക്കുള്ള ചിത്രമാണ്. നൂറ് കോടിയാണ് ചിത്രത്തിന്റെ ബജറ്റായി പറഞ്ഞ് കേള്‍ക്കുന്നത്. അഞ്ചോളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചൈനയില്‍ വരെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മലയാള സിനിമയുടെ മുഖം മാറ്റുമെന്ന് കരുതപ്പെടുന്ന ചിത്രം നൂറ് ശതമാനം കപ്പാസിറ്റിയില്‍ മാത്രമേ കളിപ്പിക്കാനാവൂ എന്നാണ് പ്രതീക്ഷ. പാന്‍ ഇന്ത്യന്‍ റിലീസായത് കൊണ്ട് കേരളത്തിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മറ്റിടങ്ങളില്‍ അടഞ്ഞ് കിടന്നാലും പ്രശ്‌നമാണ്. നേരത്തെ നിരവധി കമ്പനികള്‍ ഒടിടി റിലീസിനായി മരയ്ക്കാറിനെ സമീപിച്ചെങ്കിലും നല്‍കിയിരുന്നില്ല. തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മരയ്ക്കാറെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു.

5

അതേസമയം പൂജ റിലീസായി മോഹന്‍ലാലിന്റെ തന്നെ ആറാട്ടും എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതും ആഘോഷ ചിത്രമാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ ആറാട്ടിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം. റിലീസ് തിയതി പ്രഖ്യാപിച്ചെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും, തിയതി നിശ്ചയിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെ ഈ ചിത്രത്തിന്റെ ടീസറെല്ലാം വലിയ തരംഗമായിരുന്നു. മോഹന്‍ലാലിന്റെ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകനും പറഞ്ഞിരുന്നു. ഇത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+