കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്കെ ഉദ്ഘാടന വിശേഷങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

സിനിമയുടെ ലോകജാലകം തുറന്ന് തിരുവനന്തപുരം. പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സ്പാനിഷ് സിനിമ ഇതിഹാസം കാര്‍ലോസ് സൗറയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യാതിഥിയായി

നിശാഗന്ധിയില്‍ നടന്ന പ്രൗഢോജ്ജ്വലമായ ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ചലച്ചിത്രമേളയുടെ ഉദ്ഘാടന വിശേഷങ്ങളിലേയ്ക്ക്

ലോകസിനിമ കേരളത്തില്‍

ലോകസിനിമ കേരളത്തില്‍

പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, നടി മഞ്ജുവാര്യര്‍, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ, മന്ത്രിമാരായ വിഎസ് ശിവകുമാര്‍, എപി അനില്‍ കുമാര്‍, കെസി ജെസഫ്, നടി ശബാന ആസ്മി, ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്സ്റ്റിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ സമീപം

കാഴ്ചയുടെ നാളുകള്‍

കാഴ്ചയുടെ നാളുകള്‍

ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് മേള.

സമഗ്രസംഭവന

സമഗ്രസംഭവന

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് നല്‍കുന്നു.

മുഖ്യാതിഥി

മുഖ്യാതിഥി

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മിയായിരുന്നു മുഖ്യാതിഥി

കേരളം സിനിമകളുടെ നാട്

കേരളം സിനിമകളുടെ നാട്

സിനിമയെന്നാല്‍ സമൂഹത്തിന്റെയും ലോകത്തിന്റെയും കണ്ണാടിയാണെന്ന് കാര്‍ലോസ് സൗറ പറഞ്ഞു. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകാന്‍ കാരണം മികച്ച സാമൂഹികാന്തരീക്ഷമാണെന്ന് ശബാന ആസ്മി

മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍ക്ക് ബ്രോഷര്‍ നല്‍കുന്ന എപി അനില്‍ കമാര്‍

മേള എങ്ങനെ

മേള എങ്ങനെ

മേളയുടെ ഉദ്ഘാടന ചിത്രത്തെപ്പറ്റി സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. മേള കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കൂടുതല്‍ മികച്ച സംവിധാനങ്ങള്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അക്കാദമി ഭാരവാഹികള്‍ പറയുന്നത്.

English summary
18th International Film Festival Of Kerala inaugurated .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X