കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ഉരുളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ഉരുളി മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെ പുരാതനവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍.

വെങ്കലത്തിലുണ്ടാക്കിയ ഉരുളിയുടെ ഭാരം 3184 കിലോഗ്രാമാണ്. 30 പരമ്പരാഗത ജോലിക്കാര്‍ ചേര്‍ന്ന് 680 ദിവസം കൊണ്ടാണ് 4000 കിലോഗ്രാം വെങ്കലം ഉപയോഗിച്ച് ഉരുളിയുണ്ടാക്കിയത്. പത്തനംതിട്ടയിലെ മാന്നാറില്‍ ഉണ്ടാക്കിയ ഈ ഉരുളിയുടെ ചെലവ് ഏഴ് ലക്ഷമാണ്.

ജോണ്‍ മലയില്‍ സണ്ണി മലയില്‍ എന്നിവരുടെ ക്രാഫ്റ്റേഴ്സ് എന്ന കടയിലാണ് ഉരുളിയുള്ളത്. ഇതിന് മുമ്പുള്ള ഏറ്റവും ഭാരം കൂടിയ ഉരുളി ദില്ലിയിലെ പ്രഗതി മൈതാനിലെ മ്യൂസിയത്തിലാണ്. 1500 കിലോഗ്രാമാണ് ഇതിന്റെ ഭാരം. വ്യാസം 9.5 മീറ്ററും.

13 മാസം കൊണ്ടാണ് ഉരുളി ഉണ്ടാക്കിയതെന്ന് ജോണ്‍ പറഞ്ഞു. നൂറോളം വിദഗ്ധ തൊഴിലാളികളും അവിദഗ്ധ തൊഴിലാളികളും ഉരുളിയുടെ പണിയില്‍ പങ്കുചേര്‍ന്നിരുന്നു. രാജന്‍ ആലക്കലിന്റെ നേതൃത്വത്തിലാണ് ഉരുളിയുണ്ടാക്കിയത്. ഈ ഉരുളിയുടെ വ്യാസം 12 മീറ്ററോളം വരും. രണ്ടര അടിയാണ് ഉയരം. എട്ട് ടണ്ണോളം തൂക്കം വരുന്ന വിറകുപയോഗിച്ച് 30 മണിക്കൂര്‍ നേരം മൂശ ചൂടാക്കിയാണ് ഉരുളി നിര്‍മ്മിച്ചതെന്ന് രാജന്‍ ആലക്കല്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി പരമ്പാഗതവസ്തുക്കളുടെ നിര്‍മ്മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള വിദഗ്ധനാണ് രാജന്‍ ആലക്കല്‍.

പ്രദര്‍ശനവസ്തുവെന്ന നിലയില്‍ ഉരുളി വില്‍ക്കുന്ന കടയാണ് ക്രാഫ്റ്റേഴ്സ്. ലോകത്തെമ്പാടുമായി ആയിരത്തോളം ഉരുളികള്‍ വിറ്റിട്ടുണ്ടെന്ന് ഇതിന്റെ ഉടമസ്ഥരിലൊരാളായ ജോണ്‍ പറഞ്ഞു.

കേരളത്തില്‍ പണ്ട് പാചകത്തിനുപയോഗിച്ച പരമ്പരാഗത പാത്രങ്ങളില്‍ ഒന്നാണ് ഉരുളിയെങ്കിലും ഇപ്പോഴത് ഒരു കൗതുകക്കാഴ്ചവസ്തുവായി മാറിക്കൊണ്ടിരിക്കുകയാണ്. പലരും തോട്ടങ്ങളിലും ഷോ കേസുകളിലും ഉരുളി പ്രദര്‍ശിപ്പിയ്ക്കുന്നത് പതിവാക്കിയിട്ടുണ്ട്.

2002ല്‍ ബെല്‍ജിയം സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവമാണ് ജോണിന് വലിയ ഉരുളിയുണ്ടാക്കാന്‍ പ്രേരണയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X