കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാരായണം മുഴുവന്‍ വെള്ളാപ്പള്ളി വാങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നോവലിസ്റ് പെരുമ്പടവം ശ്രീധരന്‍ ഗുരു ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതിയ നോവലാണ് നാരായണം. ഈ നോവലിന്റെ അച്ചടിച്ച ആദ്യപ്രതികള്‍ മുഴുവന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി വിലയ്ക്ക് വാങ്ങി.

പുസ്തകപ്രകാശനച്ചടങ്ങില്‍ വച്ച് തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രഖ്യാപനവും. കഴിഞ്ഞ ദിവസം ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. നോവലിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി സംസാരിക്കവേയാണ്് വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.

പുസ്തകം മുഴുവന്‍ ഞാന്‍ വാങ്ങുകയാണ്. ശ്രീനാരയണഗുരുവിനെക്കുറിച്ച് അറിവ് നല്കുന്ന പുസ്തകം വേണ്ടത്ര പ്രചരിപ്പിയ്ക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് പെരുമ്പടവം ശ്രീധരന്റെ നോവല്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന് വേണ്ടത്രത്ര പ്രചാരം നല്കാന്‍ സമുദായത്തിന് ബാധ്യതയുണ്ട്. - വെള്ളാപ്പള്ളി പറഞ്ഞു.

അസാധാരണവും ഉദാത്തവുമായ സൃഷ്ടിയാണ് പെരുമ്പടവത്തിന്റേതെന്ന് അധ്യക്ഷനായ ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു. മലയാളസംസ്കാരത്തിന്റെ സൗഭാഗ്യമാണ് നാരായണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പുസ്തകം വാങ്ങിയ വെള്ളാപ്പള്ളിയുടെ തീരുമാനത്തെ കവി മധുസൂദനന്‍നായര്‍ സ്വാഗതം ചെയ്തു. പുസ്തകം വില്ക്കേണ്ടതെങ്ങിനെ എന്ന കാര്യം തനിക്കിപ്പോള്‍ മനസ്സിലായെന്ന് മധുസൂദനന്‍നായര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി മുഴങ്ങി.

തന്റെ മുന്നിലുള്ള വെല്ലുവിളിയായിരുന്നു ഈ നോവലിന്റെ രചനയെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X