അക്കാദമി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി എ. പി. അനില്‍ കുമാറാണ് അവര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മികച്ച പ്രൊഫഷണല്‍ നാടകമായി തിരുവനന്തപുരം അക്ഷയകലയുടെ കതിവന്നൂര്‍ വീരന്‍ തിരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഓമല്‍ക്കിനാവാണ് മികച്ച രണ്ടാമത്തെ നാടകം.നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് ചങ്ങനാശേരി നടരാജനു ലഭിക്കും.

മികച്ച സംവിധായകനായി നവരസനായകന്‍ എന്ന നാടകത്തിന്റെ സംവിധായകനായ ജയന്‍ തിരുമയെ തെരഞ്ഞെടുത്തു. നവരസനായകനിലെ നായകകഥാപാത്രത്തെ അവരപ്പിച്ച ജാജി ഗുരുവായൂര്‍ മികച്ച നടനായും അതില്‍ തന്നെ നായികയായി അഭിനയിച്ച ഉഷാ ചന്ദ്രന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ആകാശ വിളക്ക് എന്ന നാടകത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ യഥാക്രമം നെയ്യാറ്റിന്‍കര ചന്ദ്രനും പാലാ പൊന്നമ്മയും നേടി. മികച്ച ഹാസ്യനടനായി പാലം പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.

അനൂപ് കടമ്മനിട്ട, രാജലക്ഷ്മി എന്നിവര്‍ മികച്ച ഗായകര്‍ക്കുള്ള അവാര്‍ഡ് നേടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്