പത്മപ്രഭാ പുരസ്കാരം പി. വത്സലയ്ക്ക്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരം പി. വത്സലയ്ക്ക്. മലയാളകഥയ്ക്കും നോവല്‍സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

55,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പത്മപ്രഭാ ട്രസ്റ് ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം. കഥാകൃത്ത് സി.വി. ശ്രീരാമന്‍ അധ്യക്ഷനും കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍, നിരൂപകന്‍ കല്‍പറ്റ നാരായണന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ആധുനിക വയനാടിന്റെ ശില്‍പികളിലൊരാളായി പരിഗണിക്കപ്പെടുന്ന പത്മപ്രഭാ ഗൗഡരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പത്മപ്രഭാ പുരസ്കാരമാണ് വയനാടിന്റെയും ആദിവാസികളുടെയും ജീവിതത്തെയും നെല്ല്, ആയം, കൂമന്‍കൊല്ലി എന്നീ നോവലുകളിലൂടെ വരച്ച് കാട്ടിയ വത്സലയ്ക്ക് നല്‍കുന്നതെന്ന് അവാര്‍ഡ് സമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം ഒ.എന്‍.വി. കുറുപ്പിനായിരുന്നു പത്മപ്രഭാ പുരസ്കാരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്