കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു തുടരും. കഴിഞ്ഞ 21 വര്‍ഷമായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും അമ്മയുടെ നേതൃ പദവിയിലുള്ള വ്യക്തിയാണ് ഇടവേള ബാബു. ഷമ്മി തിലകന്‍ മൂന്ന് സ്ഥാനങ്ങളിലേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക തള്ളി. ഇതില്‍ ചില ഇടപെടലുണ്ടായി എന്ന് അദ്ദേഹം സംശയിക്കുന്നു.

ജയസൂര്യയാണ് ജോയന്റ് സെക്രട്ടറി. സിദ്ദിഖ് ട്രഷറര്‍ ആകും. തിരഞ്ഞെടുപ്പ് 19നാണ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് നടന്‍ ടിനി ടോം വിശദീകരിക്കുന്നു...

സൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യംസൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യം

1

എനിക്ക് ഒരാളോടേ ചോദിക്കാനുള്ളൂ, ആ വ്യക്തിയോട് ചോദിച്ചിട്ടേ ഞാന്‍ ഈ പദവിയില്‍ ഇരിക്കൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ശേഷം മമ്മൂട്ടിയെ വിളിച്ചു. മമ്മൂട്ടിക്ക് വേണ്ടി പദവി ഒഴിയാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മല്‍സരിക്കാനും സ്ഥാനം ലഭിക്കാനും ആഗ്രഹമില്ലെന്നും മോഹന്‍ലാല്‍ തുടരട്ടെ എന്നും മമ്മുട്ടി പറഞ്ഞുവെന്നും ടിനി ടോം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

2

ഷമ്മി തിലകന്‍ മൂന്ന് പദവിയിലേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളുകയാണ് ചെയ്തത്. പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ഒപ്പുവച്ചിട്ടുണ്ടായിരുന്നില്ല എന്ന് സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം ഒഴിവായതും ഇടവേള ബാബു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും.

3

ഒപ്പില്ലാത്തതല്ല കാരണം എന്ന് അറിയാമെന്നും പത്രിക തള്ളണം എന്ന് നേരത്തെ തീരുമാനം ഉണ്ടായിരുന്നു എന്നുമാണ് ഷമ്മി തിലകന്റെ ആരോപണം. എനിക്ക് അബദ്ധം പറ്റി. ജനറല്‍ സെക്രട്ടറി, ട്രഷര്‍, എക്‌സിക്യുട്ടീവ് അംഗം എന്നീ പദവിയിലേക്കാണ് പത്രിക നല്‍കിയത്. ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് വിയോജിപ്പില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.

കോണ്‍ഗ്രസ് സീറോ ആകും; ഇനി മമതയ്ക്ക് ഒപ്പം!! യുപിയില്‍ കിടിലന്‍ തന്ത്രവുമായി അഖിലേഷ്കോണ്‍ഗ്രസ് സീറോ ആകും; ഇനി മമതയ്ക്ക് ഒപ്പം!! യുപിയില്‍ കിടിലന്‍ തന്ത്രവുമായി അഖിലേഷ്

4

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാണ് ഔദ്യോഗിക പാനലിന്റെ തീരുമാനം. മോഹന്‍ലാലും ഇടവേള ബാബുവുമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു പേരെ നിര്‍ദേശിച്ചിട്ടുണ്ട്. ശ്വേത മേനോനും ആശ ശരത്തുമാണ് രണ്ടുപേര്‍. കൂടാതെ അഞ്ച് പേര്‍ മല്‍സര രംഗത്തുണ്ട്. ഒരുപക്ഷേ, ഇവര്‍ വൈകാതെ പിന്‍മാറിയേക്കും.

5

ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖും ജയസൂര്യയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സിദ്ദിഖ് ട്രഷറര്‍ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജയസൂര്യ ജോയന്റ് സെക്രട്ടറിയായി. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 11 അംഗങ്ങളാണുള്ളത്. ഇത്തവണ 15 പേര്‍ മല്‍സര രംഗത്തുണ്ട്. ചിലര്‍ പിന്‍മാറിയേക്കുമെന്നാണ് വിവരം.

ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

6

ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് പത്രിക സമര്‍പ്പിച്ചത്. ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവരാണവര്‍. ഉണ്ണി ശിവപാല്‍ പത്രിക നല്‍കിയിരുന്നെങ്കിലും അപൂര്‍ണമായതിനാല്‍ തള്ളി. രണ്ടു വൈസ് പ്രസിഡന്റുമാര്‍ക്കും 11 അംഗ എക്‌സിക്യൂട്ടീവിലേക്കുമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുക. മുകേഷ്, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മല്‍സര രംഗത്തുണ്ട്.

7

ബാബു രാജ്, നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടേക്കും. എക്‌സിക്യൂട്ടീവിലേക്ക് പത്രിക സമര്‍പ്പിച്ച ചിലര്‍ പിന്‍മാറാനാണ് സാധ്യത. ബുധനാഴ്ച വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ഔദ്യോഗിക പാനലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ലിസ്റ്റില്‍ ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി എന്നിവരെല്ലാം മല്‍സരിക്കുന്നുണ്ട്.

Recommended Video

cmsvideo
മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌

English summary
AMMA Election: Mohanlal Says I Want to Ask Mammootty Before Electing AMMA President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X