കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്വദിയ്ക്കാം ഒറ്റചിലന്പിന്‍റെ താളം

  • By Meera Balan
Google Oneindia Malayalam News

സിനിമ ഉള്‍പ്പടെയുള്ള കലകളുടെ അതിപ്രസരത്തിനുള്ളില്‍ നാടകത്തിന്റെ പ്രധാന്യം നഷ്ടപ്പെട്ട് പോയെന്ന ആവലാതികള്‍ പതിവാണ്. എന്നാല്‍ നാടകം നശിച്ച് കൊണ്ടിരിയ്ക്കുന്ന കലയാണെന്ന് പറയുക വയ്യ. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഈ കലാരൂപം ഉയര്‍ത്തെഴുനേല്‍ക്കുകയാണ്. കേരളത്തില്‍ ഇത് ഉത്സവക്കാലമാണല്ലോ. ഉത്സപ്പറമ്പുകളില്‍ വീണ്ടും നാടകം സജീവമായിക്കഴിഞ്ഞു.

നാടകത്തിലും ഉണ്ട് ചില ന്യൂജനറേഷന്‍ മാറ്റങ്ങള്‍. അരങ്ങത്ത് അധികം കഥാപാത്രങ്ങള്‍ ഇല്ല. ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ ഒരു അഭിനേതാവ്. ഇത്തരം ഏകാംഗം നാടകങ്ങള്‍ക്ക് ഇന്ന് ഒട്ടേറെ വേദികള്‍ ലഭിയ്ക്കുന്നുണ്ട്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന ഒറ്റചിലമ്പ് എന്ന നാടകം അവതരണ ശൈലി കൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. നാടകത്തിന്റെ വിശേഷങ്ങള്‍ ഇതാ

ഒറ്റചിലന്പ്

ഒറ്റചിലന്പ്

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തിങ്കളാഴ്ച ( മാര്‍ച്ച് 24)നാണ് നാടകം അരങ്ങേറിയത്

ചിലപ്പതികാരം

ചിലപ്പതികാരം

ചിലപ്പതികാരത്തെ ആധാരമാക്കിയാണ് നാടകം ഒരുക്കിയത്

അരങ്ങില്‍

അരങ്ങില്‍

ഒറ്റചിലന്പിലൂടെ കണ്ണകിയുടെ ആത്മ നൊന്പരങ്ങളും കോവിലന്റെ നിസ്സഹായതയുമൊക്കെ അരങ്ങിലെത്തിച്ചത് മിനി ചന്ദ്രനാണ്

അണിയറയില്‍

അണിയറയില്‍

മാധ്യമ പ്രവര്‍ത്തകനായ രാജീവ് ഗോപാലകൃഷ്ണനാണ് നാടകത്തിന്റെ രചനയും ആവിഷ്‌ക്കാരവും

കഥ

കഥ

മൂലകഥയായ ചിലപ്പതികാരത്തില്‍ മാറ്റം വരുത്താതെയാണ് ഒറ്റചിലന്പ് അണിയിച്ചൊരുക്കിയത്.

നിറഞ്ഞ സദസ്

നിറഞ്ഞ സദസ്

നിറഞ്ഞ സദസിന് മുന്നില്‍ കണ്ണകിയും കോവിലനും ആടിത്തകര്‍ത്തപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്ന കാലാകാരിയ്ക്ക് സദസ് നല്‍കിയത്.


English summary
Mini Chandran performing a solo drama "otta chilambu" based on Silappathikaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X