കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്; മലപ്പുറത്തെ സംഭവം പറഞ്ഞ് നാദിര്‍ഷ... കുമ്പിട്ടില്ലെങ്കില്‍ ദിലീപ് ഇല്ല

Google Oneindia Malayalam News

കൊച്ചി: ജനപ്രിയ നായകന്‍ ദിലീപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പഴയ സംഭവത്തെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മിമിക്രിയും സ്‌റ്റേജ് ഷോയുമെല്ലാം നടത്തിയിരുന്ന കാലത്തെ സംഭവത്തെ കുറിച്ചാണ് നാദിര്‍ഷ പറയുന്നത്. അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സ് പരിപാടിയിലാണ് നാദിര്‍ഷ മറക്കാനാകാത്ത ഓര്‍മ പങ്കുവച്ചത്.

കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങി മിമിക്രിയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും കലാരംഗത്ത് ശോഭിച്ചവരും അവരുടേതായ ഓര്‍മകള്‍ പങ്കുവച്ചു. സ്റ്റേജ് ഷോയ്ക്ക് പോയ വേളയില്‍ സംഘര്‍ഷമുണ്ടായതും കല്ലേറ് നടന്നതും ഭാഗ്യം കൊണ്ടു മാത്രം ദിലീപ് രക്ഷപ്പെട്ടതുമാണ് നാദിര്‍ഷ പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?

1

മലപ്പുറത്തെ ചെമ്മാട് നടന്ന സംഭവമാണ് നാദിര്‍ഷ വിശദീകരിച്ചത്. ദിലീപ്, അഭി, സന്തോഷ് കുറുമ്പശേരി, ഏലൂര്‍ ജോര്‍ജ് തുടങ്ങിയ അന്നത്തെ സ്‌റ്റേജ് ഷോകളില്‍ തിളങ്ങി നിന്നിരുന്ന എല്ലാവരും അടങ്ങിയ ട്രൂപ്പാണ് ചെമ്മാട്ടെ പരിപാടിക്ക് പോയത്. അഭിയുടെ ട്രൂപ്പായ കൊച്ചിന്‍ സാഗറിന്റെ സ്റ്റേജ് ഷോ ആയിരുന്നു അത്. സംഭവസ്ഥലത്ത് നേരത്തെ രണ്ട് പാര്‍ട്ടിക്കാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതറിയാതെയാണ് അഭിയും സംഘവും ഷോ അവതരിപ്പിക്കാന്‍ എത്തിയത്.

2

ഒരു പോലീസ് സ്‌കിറ്റാണ് സ്‌റ്റേജില്‍ അവതരിപ്പിച്ചത്. എസ്‌ഐ. സിഐ, ഡിവൈഎസ്പി തുടങ്ങി പ്രദേശത്തെ പ്രധാനപ്പെട്ട പോലീസ് ഓഫീസര്‍മാരെല്ലാം പരിപാടി കാണാനെത്തിയിരുന്നു. പോലീസുകാരെ കളിയാക്കുന്നതായിരുന്നു ഐറ്റം. പരിപാടി കഴിഞ്ഞു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സാഹചര്യം മാറിമറിഞ്ഞതെന്ന് നാദിര്‍ഷ പറയുന്നു.

3

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പാര്‍ട്ടി വന്ന് പ്രശ്‌നമുണ്ടാക്കി. അങ്ങോട്ടും ഇങ്ങോട്ടും വഴക്കായി. ഈ സംഭവം വലിയ സംഘര്‍ഷത്തിലേക്ക് എത്തി. ആളുകള്‍ അടി തുടങ്ങി. ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിക്കുന്നു. മര്‍ദ്ദിക്കുന്നു... ആകെ ബഹളമയം. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ള ട്രൂപ്പിലെ അംഗങ്ങള്‍ കിട്ടുന്ന മൈക്ക്, ഡിസ്‌ക് എല്ലാമെടുത്ത് പുറത്തിറങ്ങി.

'നര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി ഇടപെടുന്നു; പാലാ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച, ബിജെപി ലക്ഷ്യം?'നര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി ഇടപെടുന്നു; പാലാ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച, ബിജെപി ലക്ഷ്യം?

4

കുറേനേരം പൊരിഞ്ഞ അടി നടന്നു. എല്ലാം കഴിഞ്ഞ് ടീമംഗങ്ങള്‍ വാഹനത്തില്‍ കയറി. എല്ലാവരും കയറി എന്ന് ഉറപ്പാക്കി. വാഹനത്തിന് മുമ്പില്‍ ഡിവൈഎസ്പി നില്‍ക്കുന്നു. അദ്ദേഹത്തോട് കാര്യം പറയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരോടും വാഹനത്തില്‍ കയറാനും അഭ്യാസം കാണിക്കാതെ വേഗം വീട്ടില്‍ പോകാനും ആവശ്യപ്പെടുകയായിരുന്നു.

5

അവസാനം കയറിയ ദിലീപ് 'കിളി'യുടെ സീറ്റിലാണ് ഇരുന്നത്. സ്റ്റേജില്‍ കയറുമ്പോള്‍ ധരിക്കുന്ന അദ്ദേഹത്തിന്റെ ജുബ്ബ കാണാനില്ല. സീറ്റിനടിയില്‍ അത് തിരയാന്‍ വേണ്ടി തല താഴ്ത്തി നോക്കവെ ഒരു ഇഷ്ടിക ഗ്ലാസ് തകര്‍ത്ത് നേരെ വന്നു. ദിലീപ് ജുബ്ബ തിരയാന്‍ വേണ്ടി താഴ്ന്നത് കൊണ്ടുമാത്രം മുഖത്ത് കൊണ്ടില്ല. സീറ്റ് വരെ തകര്‍ന്നുപോയി. തലനാരിഴയ്ക്കാണ് അന്ന് ദീലിപ് രക്ഷപ്പെട്ടു. ഇഷ്ടിക കൊണ്ടിരുന്നെങ്കില്‍ ദിലീപ് ഉണ്ടാകുമായിരുന്നില്ലെന്നും നാദിര്‍ഷ പറയുന്നു.

നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

6

അന്ന് ദൈവമാണ് ദിലീപിനെ കൊണ്ട് തല താഴ്ത്താന്‍ തോന്നിച്ചത്. മുഖം പൊളിഞ്ഞുപോകുമായിരുന്നുവെന്നും നാദിര്‍ഷ വിശദീകരിച്ചു. അതേസമയം, കോട്ടയം നസീര്‍ വീഡിയോയില്‍ പറയുന്നത് കാസര്‍ക്കോട്ടെ തൃക്കരിപ്പൂരില്‍ സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുള്ള സംഭവമാണ്. പ്രാദേശികമായ തര്‍ക്കങ്ങള്‍ അറിയാതെ സ്‌റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ പ്രശ്‌നത്തില്‍ പെട്ടുപോയതാണ് അദ്ദേഹത്തവും ഓര്‍ത്തുപറഞ്ഞത്.

7

കൊച്ചിന്‍ ഡിസ്‌കവറി ടീമിന്റെ ഭാഗമായിട്ടാണ് തൃക്കരിപ്പൂരില്‍ പരിപാടിക്ക് പോയത്. ഷാജോണ്‍, ജയസൂര്യ, പക്രു തുടങ്ങിയവരെല്ലാമുണ്ട്. സ്റ്റേജ് ഷോയുടെ തിരക്കുള്ള കാലമാണത്. ഭയങ്കര ഹിറ്റായ സ്‌കിറ്റാണ് അവിടെയും അവതരിപ്പിച്ചത്. പക്ഷേ, തുടക്കം മുതല്‍ ചിലര്‍ കൂവുന്നു. അതിനിടെ മുട്ടയേറുണ്ടായി. പിന്നീട് അന്വേഷിച്ചപ്പോഴാണ് അവിടെ മറ്റൊരു പരിപാടി നടക്കാനുണ്ടെന്നും അതില്‍ അമര്‍ഷമുള്ള ആളുകളാണ് കൂവുന്നതെന്നും മനസിലായത്. തുടര്‍ന്ന് മറ്റൊരു ദിവസം പരിപാടി നടത്തുകയായിരുന്നുവെന്നും കോട്ടയം നസീര്‍ പറഞ്ഞു.

Recommended Video

cmsvideo
Old woman from Kerala, who has been lighting traditional kedavilakku for actor Dileep

English summary
Director Nadirsha Will Arrive In Trial Court as Crucial Witness For Give Statement in Dileep Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X