സാമന്ത ജുഹുവിലും ബാന്ദ്രയിലും വീട് തിരയുന്നു? കാരണം ഇതാണ്, പ്രതികരണവുമായി നടി വനിത

ഹൈദരാബാദ്: നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി സാമന്തയ്‌ക്കെതിരെയുള്ള വിമര്‍ശനം കടുത്ത് വരികയാണ്. നടിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും, രണ്ട് തവണ അബോര്‍ഷന്‍ നടത്തിയെന്നും അടക്കമുള്ള അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചത്. കഴിഞ്ഞ ദിവസം അതിരൂക്ഷമായിട്ടാണ് സാമന്ത ഇതിനോടെല്ലാം പ്രതികരിച്ചത്.

സ്ത്രീകളുടെ കുറ്റം മാത്രം പറയുകയും, പുരുഷന്‍മാരുടെ കാര്യത്തില്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ധാര്‍മികതയില്ലാത്ത സമൂഹമാണെന്ന കുറിപ്പാണ് നടി പങ്കുവെച്ചത്. ഇപ്പോഴിതാ നടി ഹൈദരാബാദ് വിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദാണ് തന്റെ വീടെന്നും, അത് വിട്ട് എങ്ങോട്ടും പോകില്ലെന്നും നേരത്തെ സാമന്ത പറഞ്ഞിരുന്നു.

1

വിവാദങ്ങളുടെ ഒക്കെ പശ്ചാത്തലത്തില്‍ സാമന്ത മുംബൈയിലേക്ക് താമസം മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് വിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സൂചന. മുംബൈയില്‍ സ്ഥിരം വസതിയാണ് സാമന്ത തേടി കൊണ്ടിരിക്കുന്നത്. മുംബൈയിലെ അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് വീട് അന്വേഷണം. നഗരത്തിലെ ആഢംബര മേഖലയില്‍ തന്നെ വീട് കണ്ടെത്താനാണ് സാമന്തയുടെ ശ്രമം. നടി ബോളിവുഡിലേക്ക് ചുവടുമാറ്റുന്നുവെന്നാണ് വ്യക്തമാകുന്നത്. ബോളിവുഡില്‍ ദ ഫാമിലി മാന്‍ എന്ന സീരീസിന് ശേഷം സാമന്തയ്ക്ക് നിരവധി അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. അതാണ് ചുവടുമാറ്റാന്‍ കാരണം.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

ജുഹുവിലും ഖാറിലും ബാന്ദ്രയിലും സാമന്ത വീട് അന്വേഷിച്ച് കഴിഞ്ഞു. ഈ മേഖലയിലെത്തി താരം വീട് കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം ഹൈദരാബാദ് പൂര്‍ണമായും നടി വിടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുംബൈയിലെ വീട് സ്ഥിരമായ വസതിയായിരിക്കില്ല. രണ്ടിടത്തുമായിട്ടായിരിക്കും സാമന്തയുടെ താമസം. ഹൈദരാബാദില്‍ തുടര്‍ന്നും താമസിക്കും. അതോടൊപ്പം മുംബൈയില്‍ പുതിയൊരു അഡ്രസ് കൂടിയുണ്ടാവും. തെലുങ്കില്‍ മുന്‍നിര നായികമാരിലൊരാളാണ് സാമന്ത. അതുകൊണ്ട് ഹൈദരാബാദ് വിട്ടുപോകാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

3

ഹിന്ദിയില്‍ നിരവധി അവസരങ്ങള്‍ തേടി വരുന്നുണ്ട് സാമന്തയ്ക്ക്. അത് നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഫാമിലി മാന്‍ വന്‍ വിജയമായ ശേഷം ഒരുപാട് നിര്‍മാതാക്കള്‍ സാമന്തയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ ബോളിവുഡില്‍ ഒരു ചിത്രം പോലും സാമന്ത അഭിനയിച്ചിട്ടില്ല. പത്ത് വര്‍ഷത്തിലേറെയായി അവര്‍ തെലുങ്ക്-തമിഴ് സിനിമയിലുണ്ട്. ആമസോണ്‍ പ്രൈമുമായി ചേര്‍ന്ന് പുതിയൊരു പ്രൊജക്ട് ഹിന്ദിയില്‍ വരാനുണ്ട്. അതോടൊപ്പം നിരവധി കഥകള്‍ കേള്‍ക്കാന്‍ മുംബൈയില്‍ തുടര്‍ച്ചയായി എത്തുന്നുണ്ട്. അതുകൊണ്ട് കുറച്ചധികം സമയം നഗരത്തില്‍ ചെലവഴിക്കേണ്ടി വരും. ഇതാണ് പുതിയ വീട് മുംബൈയില്‍ വാങ്ങാനുള്ള കാണം.

4

ഇതിനിടെ സാമന്തയ്‌ക്കെതിരെയുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി വനിത വിജയകുമാര്‍ രംഗത്ത് വന്നു. സമൂഹം എന്നൊന്നില്ല കുഞ്ഞേ, സ്വന്തം ജീവിതം ജീവിക്കൂ, നിങ്ങളുടെ ചിത്രം മാത്രം കണ്ടാണ് ആളുകള്‍ ക്ലിക്ക് ചെയ്യുന്നത്, എന്നാല്‍ ദൃശ്യങ്ങള്‍ വ്യത്യസ്തമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഒരു കാരണമുണ്ട്. മുന്നോട്ട് പോകാന്‍ നിനക്ക് കൂടുതല്‍ കരുത്തുണ്ടാകട്ടെയെന്നും വനിത കുറിച്ചു. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നേരത്തെ സാമന്ത പ്രതികരിച്ചിരുന്നു. ഇതിനെ പിന്തുണച്ചുള്ള മറുപടിയാണ് വനിത നല്‍കിയത്.

5

സാമന്തയ്ക്ക് നടി രാകുല്‍ പ്രീതും പിന്തുണയറിയിച്ചു. ലൗ ഇമോജികള്‍ പോസ്റ്റ് ചെയ്തായിരുന്നു പിന്തുണ. ഇതിനിടെ നടന്‍ സിദ്ധാര്‍ത്ഥും തന്റെ മുന്‍ പോസ്റ്റില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. താന്‍ പറഞ്ഞത് സ്വന്തം ജീവിതത്തെ കുറിച്ചാമെന്നും, ആരെയും ലക്ഷ്യമിട്ടുള്ളതായിരുന്നില്ല ആ ട്വീറ്റെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. നേരത്തെ ചതിയന്മാര്‍ ജീവിതത്തില്‍ വളരാന്‍ പോകുന്നില്ലെന്ന സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് വിവാദമായിരുന്നു. മുന്‍ കാമുകി കൂടിയായ സാമന്തയെ ലക്ഷ്യമിട്ടുള്ളതാണെന്ന് നടിയുടെ ആരാധകര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്.

6

അതേസമയം എന്തുകൊണ്ടാണ് ആ ട്വീറ്റ് വിവാദമായതെന്ന് അറിയില്ല. 12 വര്‍ഷമായി താന്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. തന്റെ വീടിന് മുന്നില്‍ കുറച്ച് തെരുവ് പട്ടികള്‍ കുരയ്ക്കുന്നുണ്ട്. അത് ഞാന്‍ ട്വീറ്റ് ചെയ്യുകയും, പിന്നാലെ കുറച്ചാളുകള്‍ എന്നോട് വന്ന് നിങ്ങള്‍ ഞങ്ങളെ പട്ടിയെന്ന് വിളിക്കുകയാണോ? എന്ന് ചോദിച്ചാല്‍ ഞാനെന്ത് ചെയ്യും? ഞാന്‍ ഉദ്ദേശിച്ചത് യഥാര്‍ത്ഥ പട്ടികളെ കുറിച്ചാണ്. എന്റെ ജീവിതത്തെ കുറിച്ച് മാത്രമാണ് ഞാന്‍ സംസാരിക്കുക. മറ്റൊന്നിനും ഇതുമായി ബന്ധമില്ല. നിങ്ങള്‍ വേറൊരു കാര്യത്തെ താന്‍ പറഞ്ഞ കാര്യവുമായി ബന്ധിപ്പിക്കാന്‍ നോക്കുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

7

അതേസമയം സാമന്തയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ ശാകുന്തളം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് നീലിമ ഗുണ തള്ളി. ഒരു കുഞ്ഞുണ്ടാവണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നു. നാഗചൈതന്യക്കൊപ്പം അക്കാര്യം സാമന്ത ആഗ്രഹിച്ചിരുന്നു. ശാകുന്തളം ഓഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കാനാവുമോ എന്ന് ചോദിച്ചിരുന്നു സാമന്ത. എങ്കില്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് കുട്ടിക്ക് വേണ്ടി സമയം മാറ്റിവെക്കാനായിരുന്നു പ്ലാന്‍. അവരൊരു കുടുംബ ജീവിതത്തിന് ആഗ്രഹിച്ചിരുന്നു. അമ്മയാവണമെന്ന് ഞങ്ങളോട് പറഞ്ഞു. മുന്‍ഗണന അതിനാണെന്നും സാമന്ത പറഞ്ഞുവെന്ന് നീലിമ പറഞ്ഞു. പിരീഡ് സിനിമയായത് കൊണ്ട് സാമന്തയ്ക്ക് സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നു. കാരണം ഒരുപാട് സമയമെടുക്കും. എന്നാല്‍ താന്‍ ഉറപ്പ് പറഞ്ഞത് കൊണ്ടാണ് അവര്‍ അഭിനയിച്ചതെന്നും നീലിമ പറഞ്ഞു.

8

സാമന്തയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ മുതലെടുപ്പ് നടത്താന്‍ ഒരു ചാനല്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കിലെ ഒരു പ്രമുഖ ചാനല്‍ കുറച്ച് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ഈ കേസില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. സാമന്തയുടെ അഭിമുഖത്തിനായും ഇവര്‍ ശ്രമിച്ചിരുന്നു. അതിലൂടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനായിരുന്നു ചാനല്‍ പ്ലാന്‍ ചെയ്തത്. സാമന്തയ്ക്ക് വന്‍തുക ഇവര്‍ ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വഴിയായിരുന്നു സാമന്തയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ അഭിമുഖത്തിലെ കാര്യങ്ങളൊന്നും ഇവര്‍ നടിയെ അറിയിച്ചിരുന്നില്ല. എന്നാല്‍ വിവാഹ മോചനം ടിവിയില്‍ ചര്‍ച്ച ചെയ്യാനില്ലെന്ന് നടി തുറന്നടിക്കുകയായിരുന്നു. ടിആര്‍പി റേറ്റിംഗ് ലക്ഷ്യമിട്ടുള്ള ആ നീക്കം പൊളിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് നടി തല്‍ക്കാലത്തേക്ക് ഹൈദരാബാദില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+