സുരേഷ് ഗോപിയും കീര്‍ത്തിയും അവരെ സഹായിക്കുന്നു, ബാക്കിയാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ശാന്തിവിള
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് മലയാള സിനിമ. ഒടിടി വന്നതോടെ സാമ്പത്തിക പ്രതിസന്ധി പലരും പരിഹരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകള്‍ ഇപ്പോഴും തുറന്നിട്ടില്ല. ഇത് ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്.
സിനിമയുടെ പല മേഖലയിലും ഉള്ളവര്‍ ആകെ പ്രതിസന്ധിയുടെ വക്കിലാണ്. ഇപ്പോഴിതാ സിനിമ മേഖലയിലെ ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് ശാന്തിവിള ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഫിലിം റെപ്രസെന്റേറ്റീവ് ആയ തന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നുവെന്നും, അദ്ദേഹമാണ് കേരളത്തിലെ ഫിലിം റെപ്രസെന്റേറ്റീവുമാരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറയുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം 1200ഓളം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരില്‍ പകുതിയില്‍ അധികം പേര്‍ക്കും യാതൊരു ജോലിയുമില്ല. ജോലിയുള്ളവര്‍ക്കാണെങ്കില്‍ അത് കിട്ടുന്നത് വല്ലപ്പോഴും മാത്രമാണ്. വലിയ പടങ്ങള്‍ വരുമ്പോഴാണത്. ഈ കൊറോണക്കാലത്ത്, കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി അവര്‍ നരകയാതന അനുഭവിക്കുകയാണ്.

ഇവരെ ആരും സഹായിക്കുന്നില്ലെന്ന് പറയുന്നില്ല. സിനിമാ മേഖലയില്‍ നിന്ന് രണ്ട് പേരാണ് ഇവരെ സഹായിക്കുന്നത്. നടന്‍ സുരേഷ് ഗോപിയും നിര്‍മാതാവ് സുരേഷ് കുമാറിന്റെ മകളായ കീര്‍ത്തി സുരേഷുമാണ് കുറച്ച് പൈസ അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാര്‍ക്ക് നല്‍കുന്നത്. മറ്റൊരു താരവും ഒറ്റ പൈസ് കെ്ാടുക്കുന്നില്ല. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലോ ഒരു ക്ഷേമനിധിയിലോ ഇവര്‍ക്ക് അംഗത്വമില്ല. സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് ഒരു ആനുകൂല്യം ലഭിക്കുന്നില്ല. മലയാള സിനിമകളില്‍ 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളെ സഹായിക്കണമെന്നും ശാന്തിവിള ദിനേഷ് പറഞ്ഞു.

തന്റെ യുട്യൂബ് ചാനലിലൂടെ ഇക്കാര്യം പറയണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് പറയുന്നത്. ഈ വീഡിയോ കാണുന്ന താരങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആകെ 1200പരം ഫിലിം റെപ്രസെന്റേറ്റീവുമാരാണ് ഇവിടെയുള്ളത്. താരങ്ങളും ടെക്‌നീഷ്യന്‍മാരും ഒരു പതിനായിരം രൂപ കിട്ടുന്ന തരത്തില്‍ ഇവരെ സഹായിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ക്ക് യാതൊരു വരുമാനവുമില്ല. പലരും വൃദ്ധരാണ്. അവര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ സഹായിക്കണണെന്നും ശാന്തിവിള ആവശ്യപ്പെട്ടു. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശരണ്യക്ക് വേണ്ടി സീമ ജി നായര്‍ സഹിച്ച ത്യാഗങ്ങളും ശാന്തിവിള വീഡിയോയില്‍ പറയുന്നുണ്ട്. ഒമ്പത് തവണയാണ് ആ പെണ്‍കുട്ടിയുടെ തലയോട്ടിയിളക്കി ശസ്ത്രക്രിയ ചെയ്തത്. സീമ ആ കുട്ടിക്ക് ശരിക്കും അമ്മയാണോ സഹോദരിയാണോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സീമയില്ലായിരുന്നുവെങ്കില്‍ ശരണ്യ ഈ ലോകത്തോട് എത്രയോ മുമ്പേ വിടപറയുമായിരുന്നു. സീമയ്ക്ക് അവളോട് ഉണ്ടായിരുന്ന സ്‌നേഹത്തിലാണ് ശരണ്യ ജീവിച്ചിരുന്നത്. ശരണ്യക്കും അമ്മയ്ക്കുമായി സീമ വീട് വെച്ച് കൊടുത്തു. അവളുടെ ചികിത്സയ്ക്ക് ഒരു ബുദ്ധിമുട്ടില്ലാതെ ഒരു ചേച്ചിയെ പോലെ, കൂട്ടുകാരിയെ പോലെയാണ് സീമ ഇടപെട്ടിരുന്നത്.

ശരണ്യക്ക് വേണ്ടി മാത്രമായിരുന്നില്ല, ക്യാന്‍സര്‍ രോഗിയായ ഒരു ചെറുപ്പക്കാരന് വേണ്ടി സീമ പ്രവര്‍ത്തിച്ചു. ഒരുപാട് പേര്‍ക്ക് വേണ്ടി സീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയാന്‍ പാടില്ല എന്ന് പറയുന്നത് പോലെയായിരുന്നു സീമ. പബ്ലിസിറ്റിക്ക് വേണ്ടി ഒരിക്കലും സീമ ഒരു കാര്യവും ചെയ്തിരുന്നില്ല. പലരിലും നിന്നും സഹായം സ്വീകരിച്ച് അശരണര്‍ക്ക് നല്‍കി. ശരണ്യയെ സഹായിച്ച വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ അടക്കം സീമയെ താരമാക്കിയതാണ്. അവരോട് മലയാളിക്ക് പറഞ്ഞറിയിക്കാനാവാത്ത അത്ര സ്‌നേഹമുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഞാന്‍ ഇടക്കാലത്ത് സീമയുമായി ഇടഞ്ഞിരുന്നു. അത് ഒരു സിനിമയുടെ പേരിലായിരുന്നു. ഞാന്‍ ഒരുപാട് അവരെ ചീത്തപറയുകയും ചെയ്തിരുന്നു. അന്നവര്‍ ആ പറഞ്ഞതില്‍ കരയുകയും ചെയ്തു. പിന്നെ കുറേ കാലത്തേക്ക് ഞാന്‍ സീമയുമായി മിണ്ടിയിരുന്നില്ല. കണ്ടാല്‍ മുഖം താഴ്ത്തി നടക്കാന്‍ തുടങ്ങി. പിന്നീട് ആ പിണക്കമൊക്കെ പോയി. എന്നാല്‍ എല്ലാ നല്ല പോലെ പോവുന്ന സമയത്തായിരുന്നു സീമയുടെ വളര്‍ച്ച. എന്നാല്‍ കഷ്ടകാലത്തിന് ഒരു സംഭവം വീണ്ടും ഉണ്ടായി. ഞാന്‍ സീരിയല്‍ നടിമാരെ കുറിച്ച് മോശം പറഞ്ഞു എന്ന് പറഞ്ഞ് സംഘടനയില്‍ നിന്ന് സീമ രാജിവെക്കുകയും, ആ സംഘടനയുടെ ജനറല്‍ സെക്രട്ടറി അതിനേക്കാള്‍ വലിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തു.

പിന്നീട് അവര്‍ എനിക്ക് കാരണം കാണിക്കല്‍ നോട്ടീസൊക്കെ തന്നിരുന്നു. ഞാന്‍ പക്ഷേ കാര്യമാക്കിയില്ല. പുതിയൊരു പരിപാടി അതിനെ കുറിച്ച് ചെയ്തു. ദിനേശ് പണിക്കര്‍ക്ക് കൊള്ളുന്ന തരത്തിലായിരുന്നു എന്റെ പ്രതികരണം. അയാള്‍ നേരെ ഗണേഷ് കുമാറിനോട് പരാതിപ്പെട്ടു. ഗണേഷ് എന്നോട് പറഞ്ഞത് കൊണ്ടാണ് ഇനി വീഡിയോ ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയത്. ഞാന്‍ വിഷയത്തില്‍ രാജിവെച്ചു എന്ന് അങ്ങ് പറയുകയും ചെയ്തു. പിന്നീട് ശരണ്യയുടെ വിയോഗ സമയത്താണ് ഞാന്‍ സീമയെ കാണുന്നത്. എന്നാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നോക്കി കൊണ്ടാണ് താന്‍ ശരണ്യയെ കണ്ട് മടങ്ങിയതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications