ഭക്ഷണ രീതിയല്ല, മമ്മൂക്ക ചെറുപ്പമായിരിക്കാനുളള കാരണം: പറഞ്ഞ് കേട്ടത് അതാണെന്ന് അഭയ ഹിരണ്മയി
സംഗീതപാര്യമ്പര്യമുള്ള കുടുംബത്തില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ കലാകാരിയാണ് അഭയ ഹിരണ്മയി. 2014 ല്‍ പുറത്തിറങ്ങിയ നാകു പെന്റ നകു ടാകാ എന്ന ചിത്രത്തിലൂടെ ഗാനത്തിലൂടെയാണ് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും 2017 ല്‍ പുറത്തിറങ്ങിയ ധ്യാന്‍ ശ്രീനിവാസ് ചിത്രം ഗൂഡാലോചനയിലെ 'ഖല്‍ബില്‍ തേനൊഴുക്കുന്ന കോഴിക്കോട്' എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്.
പിന്നണി ഗാനത്തിന് പുറമെ മോഡലിങ്, അഭിനയം തുടങ്ങിയ മേഖലകളിലും കൈവെച്ചിട്ടുള്ള താരം തന്റെ നിലപാടുകള്‍ എവിടെയും ഉറക്കെ പറയാനും മടിക്കാറില്ല. തുടക്കത്തില്‍ ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന പാട്ടുകള്‍ മാത്രമായിരുന്നു അഭയ പാടിയിരുന്നത്. 'ഗോപി സുന്ദറിന്റെ പങ്കാളി ആയിരിക്കുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ മാത്രം പാട്ടുകള്‍ മാത്രമേ പാടൂ എന്ന ചിന്ത മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം' മറ്റ് അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്നാണ് ഇതേക്കുറിച്ച് അഭയ തന്നെ ഒരിക്കല്‍ പറഞ്ഞത്.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ 'പുന്നാര കാട്ടിലെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും അഭയ ഹിരണ്മയിയാണ്. ഡ്രൈവിങും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് അഭയ. അടുത്തിടെ ഫോക്സ്‌വാഗനിന്റെ മിഡ് സൈസ് എസ്‌യുവി മോഡൽ ടൈഗൂണും താരം സ്വന്തമാക്കിയിരുന്നു. ടൂവീലറിലാണ് ആദ്യം തുടങ്ങിയതെങ്കിലും വലുതാവുമ്പോള്‍ കാറോടിക്കണമെന്ന് പണ്ടേ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭയ പറയുന്നത്.
ഡ്രൈവിങ് അറിയുക എന്നത് ഒരുതരം ലിബറേഷൻ ആണ്. അവനവന് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍. അതോടൊപ്പം തന്നെ ഒരു അത്യാവശ്യം വന്നാല്‍ മറ്റുള്ളവർക്ക് സഹായം നല്‍കാനും സാധിക്കും. ലൈസന്‍സ് എടുത്താല്‍ മാത്രം പോര, നന്നായി വാഹനം ഓടിക്കാന്‍ അറിയുക എന്നുള്ളതും ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്നും അഭിമുഖത്തില്‍ അഭയ പറയുന്നു.
ഒരിക്കല്‍ ഒന്ന് മയങ്ങിപ്പോയപ്പോള്‍ കാർ ഒരു ലോറിയുമായി ഉരസിയിരുന്നു. അതിനുശേഷം ഇന്നുവരെ വാഹനമോടിക്കുമ്പോള്‍ ഉറങ്ങിയിട്ടില്ല. ഉറക്കം വന്നാല്‍ എവിടെയെങ്കിലും ഒതുക്കിനിര്‍ത്തി, ഉറങ്ങി ക്ഷീണം മാറ്റിയിട്ടേ യാത്ര തുടരൂ. മമ്മൂക്ക ചെറുപ്പമായിരിക്കാനുളള കാരണം ഡ്രൈവിങ്ങാണെന്ന് ആരോ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ സത്യമാകാം. കാരണം അത്രയ്ക്ക് മെന്റല്‍ ബൂസ്റ്റിങ് കിട്ടും വണ്ടിയോടിക്കുമ്പോള്‍. മനസ്സും ബുദ്ധിയും സജീവമായിരിക്കാൻ ഡ്രൈവിങ് തീര്‍ച്ചായായും സഹായിക്കും.
ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണം, ലോറി ഓടിക്കണം എന്നുള്ളതാണ് ഒരു ആഗ്രഹം. ഇന്റര്‍നാഷനല്‍ ലൈസന്‍സ് എടുക്കണം എന്നൊക്കെയുണ്ട്. അതുപോലെ ഡിഫന്‍ഡര്‍, ജി 63 പോലുളള വാഹനങ്ങൾ സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ട്. വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് മിക്കപ്പോഴും എന്നെ മറ്റുളളവര്‍ അറിയുന്നത്. എന്തുകൊണ്ടാണ് തനിക്ക് ഇത്ര ന്യൂസ് വാല്യൂ എന്നത് അറിയില്ലെന്നും അഭയ പറയുന്നു.
എനിക്കല്‍പം കഥകള്‍ പറയാന്‍ കൂടുതലുളളതുകൊണ്ടാണോ അതോ വ്യത്യസ്തമായ റിലേഷന്‍ഷിപ്പ് ഉളളതുകൊണ്ടാണോ ഈ ന്യൂസ് വാല്യൂ എന്ന് അറിയില്ല. ഞാനെന്നും സത്യസന്ധമായിട്ടേ നിന്നിട്ടുളളൂ. മറ്റൊരാളെ കുറ്റപ്പെടുത്താനും അപമാനിക്കാനുമൊന്നും ശ്രമിക്കാ.പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ പലരും ഊഹിച്ച് കഥകള്‍ മെനയും. ഞാന്‍ അത്രമാത്രം ഭീകരപ്രവർത്തനങ്ങളൊന്നും ജീവിതത്തില്‍ നടത്തിയിട്ടില്ലെന്നും അഭയ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications