Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെകുത്താന്റെ കാര്യം പല നടന്‍മാരുമായും സംസാരിച്ചിട്ടുണ്ട്.. ലക്ഷ്മി നക്ഷത്ര വിളിച്ചിട്ട് പറഞ്ഞതിങ്ങനെ'; ബാല

കൊച്ചി: യൂട്യൂബര്‍ ചെകുത്താനുമായുള്ള വിഷയം സിനിമയിലെ പലരുമായും സംസാരിച്ചിരുന്നു എന്ന് നടന്‍ ബാല. അവതാരക ലക്ഷ്മി നക്ഷത്ര അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ തന്നെ പിന്തുണച്ച് വിളിച്ചിട്ടുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷമായി മാധ്യമങ്ങള്‍ ഇതിനെ കുറിച്ചൊന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ തന്നെയാണ് ചെകുത്താനെ പോലുള്ളവര്‍ക്ക് വളരാനുള്ള ഇടം കൊടുക്കുന്നത് എന്നും ബാല പറഞ്ഞു.

അതേസമയം സിനിമയിലെ ആരുമായാണ് ചെകുത്താന്‍ വിഷയം സംസാരിച്ചത് എന്ന് ബാല വെളിപ്പെടുത്തിയില്ല. ഒരുപാട് പേരോട് സംസാരിച്ചിട്ടുണ്ടെന്നും ആരുടെയെങ്കിലും പേര് പറയാന്‍ വിട്ട് പോയാല്‍ അത് പ്രശ്‌നമാകും എന്നുള്ളത് കൊണ്ട് പറയുന്നില്ല എന്നുമാണ് ബാല പറഞ്ഞത്. ആരുടേയും പിന്തുണയില്ലെങ്കിലും ഒറ്റക്ക് നില്‍ക്കാനുള്ള ധൈര്യമുണ്ട് എന്നും ബാല കൂട്ടിച്ചേര്‍ത്തു.

BALA

ചെയ്യുന്ന കാര്യങ്ങളില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ഏതറ്റം വരേയും പോകാം എന്നാണ് തന്റെ അച്ഛന്‍ എന്നോട് പറയാറുള്ളത് എന്നും ബാല പറഞ്ഞു. ചെകുത്താനെതിരായ മാനനഷ്ടക്കേസില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാവില്ല എന്നും ബാല വ്യക്തമാക്കി. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'എല്ലാവരുടേയും ഉള്ളില്‍ ദൈവമുണ്ട്. ആരുടെ പിന്തുണയില്ലെങ്കിലും ഒറ്റക്ക് നില്‍ക്കാന്‍ എനിക്ക് ധൈര്യമുണ്ട്. ചെകുത്താന്‍ വിഷയം മറ്റ് പല നടന്‍മാരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് മുന്നിലേക്ക് വരാനൊരു മടിയുണ്ട്. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. ജയിലറിലെ മോഹന്‍ലാലിനെ കുറിച്ചും ചെകുത്താന്‍ പറഞ്ഞല്ലോ. ഞാന്‍ കേട്ടു, മോഹന്‍ലാല്‍ സാറിന്റെ തടിയും രജനിസാറിന്റെ നിറവും ഒക്കെ എങ്ങനെയാണ് പ്രശ്‌നമാകുന്നത്.

എന്തിനാണ് ഇങ്ങനെയൊക്ക പറയാന്‍ അവസരം കൊടുക്കുന്നത്. നിങ്ങള്‍ (മാധ്യമങ്ങള്‍) തന്നെ അല്ലെ ഇതിനൊക്കെ സ്പേസ് കൊടുക്കുന്നത്. നിര്‍ത്തിക്കോളണം ഇതെല്ലാം, അതിനാണ് എഫ് ഐ ആര്‍, അതിനാണ് മാനനഷ്ടക്കേസ്. ലക്ഷ്മി നക്ഷത്ര ദുബായില്‍ വെച്ച് സംസാരിച്ചു. ചേട്ടാ ആരുമെന്നെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല, നിങ്ങള്‍ ഒരു ബ്രദറായിട്ട് എന്നെ സപ്പോര്‍ട്ട് ചെയ്തു.

ഇനി ഒരു പെണ്ണിനെ കുറിച്ച് അവന്‍ മോശമായി സംസാരിക്കട്ടെ, നാവ് തുറക്കട്ടെ അപ്പോള്‍ നടക്കും കാര്യങ്ങള്‍. കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരത്തെ കുറിച്ച് അവനാണോ പറയേണ്ടത്,' എന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം മാനനഷ്ടക്കേസില്‍ പൊലീസ് ബാലയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+