Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപറേഷന് ശേഷം മരുന്ന് മാറി തന്നു, ആര്? 400 കോടിയുടെ സ്വത്ത് സ്വന്തമായുണ്ടോ? തുറന്ന് പറഞ്ഞ് ബാല

നടൻ ബാലയുടെ പേര് വിവാദങ്ങൾക്കൊപ്പം ചേർത്ത് മാത്രമാണ് നാളുകളോളം വായിക്കപ്പെട്ടിരുന്നത്. ബാലയുടെ ആദ്യം വിവാഹവും വിവാഹ മോചനവും തുടർ വിവാഹങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായി. എന്നാൽ ബന്ധു കൂടിയായ കോകിലയുമായുളള വിവാഹത്തിന് ശേഷം കാര്യങ്ങൾ പഴയത് പോലെ അല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ബാലയുടെ ആരാധകർ പറയുന്നത്.

ഭാര്യയ്ക്കൊപ്പം യൂട്യൂബ് ചാനലൊക്കെ തുടങ്ങി സന്തോഷകരമായ കുടുംബ ജീവിതമാണ് മുന്നോട്ട് പോകുന്നതെന്നാണ് ബാല പറയുന്നത്. ജീവിതത്തിലെ എല്ലാ നല്ല മാറ്റങ്ങളുടേയും ക്രഡിറ്റ് ബാല കോകിലയ്ക്ക് നൽകുന്നു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ബാല തുറന്ന് പറഞ്ഞിരിക്കുകയാണ്.

bala

ബാലയുടെ വാക്കുകൾ: ''കഴിഞ്ഞ വര്‍ഷം ഓപറേഷന്‍ എല്ലാം കഴിഞ്ഞ ശേഷം എനിക്ക് ഒരു മരുന്ന് മാറി തന്നിരുന്നു. അത് കൊടുത്തത് ആരെന്ന് പറയുന്നില്ല. മാറിക്കഴിച്ചു എന്ന് മാത്രം പറയാം. കുറച്ച് നാള്‍ അക്കാര്യം അറിയാതെ മരുന്ന് കഴിച്ചു. 10 ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. അപ്പോള്‍ എന്ന നോക്കിയിരുന്നത് കോകില ആയിരുന്നു.

ആ പത്ത് ദിവസവും എന്റെ രണ്ട് കയ്യിലും ട്യൂബുകള്‍ ഉണ്ടായിരുന്നു. ബേസിക് ആയിട്ടുളള കാര്യങ്ങള്‍, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും അടക്കമുളള കാര്യങ്ങള്‍ ആ സമയത്ത് ചെയ്ത് തരാന്‍ ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. അന്നാണ് ഞാന്‍ ഒരു താരത്തെ കണ്ടത്. അപ്പോഴേ മനസ്സില്‍ തോന്നി അവള്‍ തന്നെ ഇഷ്ടമാണെന്ന് പറയുന്നത് തമാശയല്ല എന്ന്.

ചെറിയ കുട്ടിയല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു അത് വരെ താന്‍. എന്നാല്‍ അവളുടെ ഉളളിലുളള പക്വത തനിക്ക് പോലുമില്ല എന്ന് തോന്നിയിട്ടുണ്ട്. ഒന്നര വര്‍ഷമായി അവളാണ് തന്നെ നോക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് 3 മാസമായി. അതിന് മുന്‍പ് ഒളിച്ച് കല്യാണം കഴിച്ചിരുന്നു. എനിക്ക് 42 വയസ്സുണ്ട്. കോകിലയ്ക്ക് 24 വയസ്സ്. കല്യാണത്തിന് മുന്‍പ് തനിക്ക് വീട്ടിലേക്ക് നിരവധി ആലോചനകള്‍ വരുന്നുണ്ടായിരുന്നു. കോകിലയ്ക്ക് മുന്നില്‍ വെച്ച് തന്നെ പ്രപോസലുകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ അവള്‍ ചിരിക്കും. ദേഷ്യമൊന്നും വരില്ല.

കേരളത്തില്‍ എല്ലാവരും പറയുന്നത് കോകിലയെ നേരത്തെ തന്നെ വിവാഹം ചെയ്യാമായിരുന്നില്ലേ എന്നാണ്.. നേരത്തേ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അത് ബാലവിവാഹം ആയിപ്പോകുമായിരുന്നു. ജീവിതത്തില്‍ 8 തവണ മരണം കണ്ടിട്ടുണ്ട്. 17 വയസ്സില്‍ അടക്കം. ഓരോ തവണയും പുനര്‍ജന്മം ആണ്. അതുകൊണ്ട് ജീവിതത്തില്‍ ഭയമില്ല. അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോഴും ആലോചിച്ചത് നല്ലൊരു ജീവിതം ജീവിച്ചു, ഇനി സമാധാനമായി മരിക്കാം എന്നായിരുന്നു.

ആ സമയത്ത് മനസ്സ് നമ്മള്‍ വിചാരിക്കുന്നത് പോലെ അല്ല പ്രവര്‍ത്തിക്കുക. ആശുപത്രിയില്‍ ചെന്നിറങ്ങിയപ്പോള്‍ താന്‍ ചോദിച്ചത് കൂളിംഗ് ഗ്ലാസ് എവിടെ എന്നാണ്. അത് പറഞ്ഞ് എല്ലാവരും ഇപ്പോള്‍ എന്നെ കളിയാക്കും. മരണം വന്നപ്പോഴും ഭയന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യും. ഒന്നര വര്‍ഷമായി തനിക്ക് വലിയ മാറ്റമുണ്ട് എന്നാണ് കേരളത്തിലെ എല്ലാവരും പറയുന്നത്. അതിന് കാരണം കോകിലയുടെ ഭക്ഷണം ആണ്''. സ്‌നേഹം എല്ലാത്തിനേയും മാറ്റുമെന്നും ബാല പറയുന്നു.

ബാലയ്ക്ക് 400 കോടിയുടെ സ്വത്തുണ്ട് എന്ന് കേള്‍ക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് തന്റെ സ്വത്ത് ഇവളാണെന്ന് കോകിലയെ ചൂണ്ടിക്കാട്ടി താരം മറുപടി നല്‍കി. കുട്ടികളുണ്ടാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം പറയുന്നില്ലെന്നും അത് സംസാരിക്കുന്നത് ശരിയല്ലെന്നും ബാല പറഞ്ഞു. ശിവനാണ് തങ്ങളെ ഒരുമിപ്പിച്ചത് എന്നാണ് രണ്ട് പേരും വിശ്വസിക്കുന്നത് എന്നും ബാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+