Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമൃതയെ കണ്ടത് സ്റ്റാർ സിങ്ങറിൽ വെച്ചല്ല'; എലിസബത്തും കുടുംബവും ഉണ്ടായിട്ടും തനിച്ചോ?ബാലയുടെ മറുപടി

കൊച്ചി: തമിഴ്നാട്ടുകാരനായ ബാല മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. നിരവധി മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ താൻ എങ്ങനെയെത്തി എന്ന് പറയുകയാണ് ബാല. കരൾ രോഗത്തെ നേരിട്ടതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാം ബാല മനസ് തുറന്നു. ഫ്ലവേഴ്സ് ഒരു കോടിയിൽ വെച്ചാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'വീട്ടുകാരോട് വഴക്കായിട്ടായിരുന്നു ഞാൻ കേരളത്തിലേക്ക് വന്നത്. മുത്തച്ഛന്റെ കാലം തൊട്ട് ഞങ്ങൾ സിനിമ കുടുംബമായിരുന്നു. അച്ഛനോട് ഡയലോഗ് അടിച്ചു ഞാൻ, അച്ഛൻ അത് സീരിയസ് ആയി എടുത്തു. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു. അച്ഛന്റെ നിലപാട് ഇവൻ ലോകം പഠിക്കട്ടെയെന്നായിരുന്നു.

Actor Bala

കേരളത്തിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിന്റെ നിമിത്തം എന്നാണ് ഞാൻ അതിനെയൊക്കെ കാണുന്നത്. 18 വർഷം മുൻപാണ് ഞാൻ എത്തുന്നത്. കളഭത്തിലാണ് എനിക്ക് ആദ്യ അവസരം ലഭിച്ചത്. അത് പൃഥ്വിരാജ് ചെയ്യേണ്ട പടമായിരുന്നു. രണ്ടാമത്തെ പടം ബിഗ് ബി ആയിരുന്നു. അത് വലിയ ഹിറ്റായി. ബിഗ് ബിയിലാണ് ആളുകൾ നോട്ട് ചെയ്തത്. പൈസയല്ല നോക്കിയത്,നല്ല സിനിമ ചെയ്യണം, അർഹിക്കുന്ന അംഗീകാരം കിട്ടണം എന്ന് കരുതി. പുതിയമുഖത്തിലും മികച്ച റോളാണ് കിട്ടിയത്.

ഐഡിയ സ്റ്റാർ സിങ്ങറിൽ വെച്ചല്ല അമൃതയെ താൻ കാണുന്നത്. ഒരു മനുഷ്യന് ജീവിത്തതിൽ ആവശ്യം സമാധാനമാണ്, സന്തോഷത്തിനെക്കാൾ. ഇപ്പോഴത്തെ അസുഖത്തെ കുറിച്ച് മാത്രമാണ് ആളുകൾ അറിഞ്ഞത്. പക്ഷേ എന്റെ ജാതക പ്രകാരം ഞാൻ എട്ട് തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. 17 വയസിൽ മരിക്കേണ്ട ആളാണ് ഞാൻ. അപകടങ്ങൾ ഉണ്ടായിരുന്നു. എട്ടാമത്തെ തവണയാണ് ഇപ്പോഴത്തെ അസുഖത്തെ നേരിട്ടത്.

ആശുപത്രിയിൽ വെച്ച് കരൾ മാത്രമല്ല, ശരീരത്തിലെ മറ്റ് അവയവങ്ങളും പ്രവർത്തിക്കാതെ ആയി.വെന്റിലേറ്റർ മാറ്റാൻ പോകുകയാണെന്നും ഫോർമാലിറ്റികൾ ചെയ്തോ എന്നും വീട്ടുകാരോട് ഡോക്ടർമാർ പറഞ്ഞിരുന്നു.ഹൃദയം മാത്രമായിരുന്നു പ്രവർത്തിച്ചത്. അമ്മ വരാനുള്ള ടൈം ആയിരുന്നു ഡോക്ടർമാർ നൽകിയത്. എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങി. എന്നിട്ട് പത്ത് മണിക്കൂർ കാത്ത് നിന്നു. ബിപിയൊക്കെ 30 ൽ എത്തി. പിന്നെ എങ്ങനെയൊക്കെയോ ഞാൻ തിരിച്ചെത്തി. ജോസഫ് എന്നയാളാണ് എനിക്ക് കരൾ നൽകിയത്', ബാല പറഞ്ഞു.

രോഗാവസ്ഥയിൽ ഒറ്റയ്ക്കായി പോയെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന് -ഞാൻ ജീവിതത്തിൽ തനിച്ചായിരുന്നുവെന്നാണ് ബാല നൽകിയ മറുപടി .ഭാര്യ എലിസബത്ത്, കുടുംബം ,ബന്ധുബലമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് തനിച്ചായി തോന്നി എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-എനിക്ക് ജീവിതത്തിൽ തനിച്ചായി തോന്നി. മൂവായിരത്തോളം പേർ ചുറ്റം ഉണ്ടായാലും നിങ്ങൾ തനിച്ചാണ് എന്ന് തോന്നുന്നുവെങ്കിൽ അതാണ് ഒറ്റപ്പെടൽ എന്നാണ് പ്രശസ്തമായൊരു ഡയലോഗ്. വളര്‍ന്നു വരുമ്പോള്‍ ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായത് എന്ന് ചിന്തിക്കുമ്പോള്‍, അതിന്റെ സത്യകഥ അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നും. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും മകളെ ശരിക്കും കാണാൻ എനിക്ക് സാധിച്ചിട്ടില്ല. ഡിവോഴ്സിന് ശേഷം മകളെ കണ്ടിട്ടില്ല. നിയമം എന്നത് കള്ളൻമാർക്ക് വേണ്ടിയുള്ളതാണ്. എട്ട് വർഷത്തോളം ഡിവോഴ്സിന് വേണ്ടി കോടതി കയറി ഇറങ്ങിയവനാണ് ഞാൻ.

നടൻ മുന്നയാണ് എന്റെ ഓപ്പറേഷനൊക്കെ കൂടെ നിന്നത്. ഞാൻ ആരേയും ചതിച്ചിട്ടില്ല, കള്ളം പറഞ്ഞിട്ടില്ല. മരണം ഞാൻ പ്രതീക്ഷിച്ചിരുന്നു. ആശുപത്രിയിലേക്ക് പോകാൻ ഞാൻ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളമാണ് ആംബുലൻസ് എന്നെ കാത്തിരുന്നത്. ജീവിക്കേണ്ടെന്നൊരു ചിന്തയായിരുന്നു', ബാല പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+