Get Updates
Get notified of breaking news, exclusive insights, and must-see stories!

'നയൻ‌താരയുടെ പ്രേമം മൂലം കോടികൾ നഷ്‌ടം, സെറ്റിൽ വൈകിയെത്തും'; വിഘ്‌നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ്

തെന്നിന്ത്യൻ സൂപ്പർനായിക നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമെതിരെ ആഞ്ഞടിച്ച് ധനുഷ്. നയൻതാരയ്ക്ക് എതിരെ നൽകിയ സിവിൽക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇരുവരുടെയും പ്രണയം മൂലം തനിക്ക് കോടികൾ നഷ്‌ടമായെന്നും പ്രഫഷണലിസം ഇല്ലാതെ ഇവർ സെറ്റിൽ പെരുമാറിയെന്നും ധനുഷ് ആരോപിക്കുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ധനുഷിന് വേണ്ടി അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ഡയറക്‌ടർ ശ്രേയ ശ്രീനിവാസാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇത് പരിഗണിച്ച കോടതി വിഷയത്തിൽ മറുപടി നൽകാൻ നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും നെറ്റ്ഫ്ലിക്‌സിനും ജനുവരി എട്ട് വരെ സമയം അനുവദിച്ചിട്ടുണ്ട്.

dhanush-nayanthara-vignesh

ധനുഷിന്റെ വണ്ടർബാർ ഫിലിംസ് നിർമ്മിച്ച വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത് നയൻതാരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലെ ചില രംഗങ്ങൾ നെറ്റ്ഫ്ലിക്‌സിൽ പുറത്തിറങ്ങിയ വിവാഹ വീഡിയോയിൽ വന്നതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ നയൻ‌താരയ്ക്കും മറ്റ് കക്ഷികൾക്കും മറുപടി നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്.

ഗൗതം എസ് രാമൻ, മൈത്രേയി കാന്താസ്വാമി ശർമ എന്നീ അഭിഭാഷകർ മുഖേന നൽകിയ കേസിൽ വണ്ടർബാർ എതിർ കക്ഷികളിൽ നിന്ന് ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെ ധനുഷിനെ വിമർശിച്ചു കൊണ്ട് നയൻ‌താര സോഷ്യൽ മീഡിയയിൽ ഒരു തുറന്ന് കത്തെഴുതിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതോടെ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ ധനുഷ് തീരുമാനിക്കുകയായിരുന്നു.

ഗുരുതര ആരോപണങ്ങളാണ് ധനുഷ് സത്യവാങ്മൂലത്തിൽ ഇരുവർക്കും എതിരെ ഉന്നയിച്ചിരിക്കുന്നത്. 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ പരാജയത്തിന് കാരണം ഇരുവരുടെയും പ്രണയം ആണെന്നാണ് ഇതിൽ പറയുന്നത്. 4 കോടി ബജറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ തീരുമാനിച്ചതെങ്കിലും ഇവരുടെ പ്രണയം ഷൂട്ടിംഗ് വൈകാൻ കാരണമായി; സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

വിഘ്‌നേഷും നയൻതാരയും തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ സെറ്റിൽ ഇരുവരും വൈകി എത്തുന്നത് പതിവായി. സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ചു കൊണ്ട് വിഘ്‌നേഷ് ശ്രദ്ധ നയൻതാരയിൽ മാത്രമൊതുക്കി. നയൻ‌താര ഉൾപ്പെടുന്ന രംഗങ്ങൾ അനാവശ്യമായി വീണ്ടും വീണ്ടും ചിത്രീകരിച്ചു കൊണ്ടേയിരുന്നു; സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രഫഷണലിസം തൊട്ടുതീണ്ടാത്ത പെരുമാറ്റമായിരുന്നു ഇവരുടേതെന്നും ആരോപണമുണ്ട്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുമാനിച്ച ബജറ്റിൽ തീർന്നില്ല. ശേഷം ഇരുവരുടെയും വിവാഹ ഡോക്യൂമെന്ററിക്കായി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ദൃശ്യങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിവൻ സമീപിച്ചിരുന്നുവെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

ഇത് ചൂണ്ടിക്കാട്ടി വണ്ടർബാർ ഫിലിംസിനെയാണ് സമീപിച്ചത്. എന്നാൽ ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. ഇതോട് വിഘ്‌നേഷ് ശിവൻ അസഭ്യം പറഞ്ഞുവെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ വിഷയം കൂടുതൽ സജീവമാവുകയാണ്. നയൻതാരയും വിഘ്‌നേഷ് ശിവനും നൽകുന്ന മറുപടിയാണ് ഇനി കേസിൽ നിർണായകമാവുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+