'അവർ മുഴുവൻ അല്പായുസ്സാണ്, ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല'; ആ നടനെക്കുറിച്ച് ജനാർദ്ദനൻ
മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളാണ് ജനാർദ്ദനനും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ. നാട്ടിൻപുറത്തെ ചായക്കടക്കാരനായും അയൽവാസിയായുമൊക്കെ ഇവർ എത്തിയപ്പോൾ പ്രേക്ഷകർ നെഞ്ചോട് ചേർക്കുകയായിരുന്നു. അഭിനയമാണെന്ന് തോന്നാത്ത അഭിനയം. ജനാർദ്ദനനും ഒടുവിൽ ഉണ്ണി കൃഷ്ണനും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒടുവിൽ ഉണ്ണി കൃഷ്ണനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് ജനാർദ്ദനൻ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജനാർദ്ദനൻ മനസ്സുതുറന്നത്.
നല്ലൊരു വ്യക്തിയും നടനുമാണ് ഒടുവിൽ ഉണ്ണികൃഷ്ണനെന്നും വളരെ അടുത്ത് ഇടപഴകിയിട്ടുള്ള ആളാണെന്നും ജനാർദ്ദനൻ പറയുന്നു. ഒരുപാട് വേഷങ്ങൾ തങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും ജനാദ്ദനൻ പറഞ്ഞു. ആണുങ്ങൾ വാഴാത്ത കുടുംബം ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റെതെന്നും തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ ജീവിച്ചിരുന്നത് ഞാനാണ് കേട്ടോ എന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ പറയുമായിരുന്നുന്നുവെന്നും ജനാർദ്ദനൻ പറയുന്നു.

' നല്ലാരു നടനാണ് ഒടുവിൽ ഉണ്ണി കൃഷ്ണൻ. വളരെ അടുത്ത് ഇടപഴുകിയ വ്യക്തിയാണ്. പുള്ളിക്കാരൻ പറയും എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ ജീവിച്ചിരുന്നത് ഞാനാണ് കേട്ടോ. അവർ മുഴുവൻ അൽപായുസാണ്. ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല, നല്ലൊരു മനുഷ്യനാണ്. ഒരുപാട് വേഷങ്ങൾ ഒരുമിച്ച് ചെയ്തു, ഒരു സമയത്ത് ജയറാം, ഞാൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, ജഗതി ശ്രീകുമാർ ഞങ്ങൾ ഒരു ഗ്രൂപ്പായി പത്ത് പടത്തോളം ചെയ്തിട്ടുണ്ട്.
അഭിനയിക്കുകയാണെന്ന് തോന്നാത്ത അഭിനയം വളരെ നാച്ചുറൽ, കൊതി കിട്ടുന്ന അഭിനയംയ. പുള്ളിക്കാരനെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ്മയിൽ വരും. യാതൊരു ഇഷ്ടക്കേടുമില്ലാത്ത, എല്ലാവരുമായി സ്നേഹത്തിൽ പെരുമാറുന്ന മനുഷ്യൻ, നല്ലോണം മൃദംഗം വായിക്കും രണ്ട് മൂന്ന് പാട്ട് കാസറ്റ് സംവിധാനം ചെയ്തിട്ടുണ്ട്, ജനാർദ്ദനൻ പറഞ്ഞു.
2006 ൽ ആണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചത്. 1943 ഫെബ്രുവരി 12 ന് തൃശൂർ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം തൊട്ടെ സംഗീതം ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. തബല , മൃദംഗം മുതലായ വാദ്യോപകരണങ്ങൽ അഭ്യസിച്ചിരുന്നു. ഏതാനും സംഗീത ട്രൂപ്പുകളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നാലെ കെ പി എസിയിൽ ചേർന്നു. കേരള കലാവേദിയുമായും സഹകരിച്ചു. ഇവിടെ പ്രധാനമായും തബലിസ്റ്റായിരുന്നു.
പി എൻ മേനോൻ സംവിധാനം ചെയ്ത് 1973 ൽ റിലീസ് തെയ്ത ദർശനം ആണ് ആദ്യ സിനിമ. എ വിൻസന്റിന്റെ ചെണ്ടയാണ് രണ്ടാമത്തെ ചിത്രം. പിന്നീട് 400 ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി വേഷങ്ങൾ ചെയ്തു. കിഡ്നി രോഗ ബാധിതനായിരുന്നു അദ്ദേഹം 2006 ൽ ആണ് വിടചൊല്ലിയത്.












Click it and Unblock the Notifications