Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊട്ടരത്തിൽ വളർന്ന തമ്പുരാൻ പയ്യനല്ല അച്ഛൻ,അദ്ദേഹവും കുഴിയിൽ ഭക്ഷണം കഴിച്ചു'; വീണ്ടും ദിയ കൃഷ്ണ

കൊച്ചി: വിവാദങ്ങളിൽ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ജാതീയതെ മഹത്വവത്കരിച്ച് കൊണ്ട് മുൻപ് കൃഷ്ണകുമാർ നടത്തിയൊരു പ്രതികരണത്തിന് സമാനമായി ദിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കാണ് വഴി വെച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണവുമായി ദിയ രംഗത്തെത്തിയത്. ദിയയുടെ വാക്കുകൾ ഇങ്ങനെ

'എന്നെപ്പറ്റി മോശമായി സംസാരിക്കുന്നവരെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അവടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അത് ചെയ്തോട്ടെ. ഞാൻ എന്തെങ്കിലും നല്ലത് ചെയ്താൽ പോലും ഒരു വിഭാഗം ആളുകൾ എപ്പോഴും കുറ്റം മാത്രമേ പറയാറുള്ളൂ. എന്റെ എന്നല്ല എല്ലാവരുടെയും ലൈഫിൽ അങ്ങനെ കുറച്ച് ആളുകൾ ഉണ്ടാവും. ഒരു കാരണവുമില്ലാതെ ഞാൻ ആക്രമിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞതും എന്റെ അച്ഛൻ പറഞ്ഞതും എന്താണ് എന്ന് എനിക്ക് വിശദീകരിക്കണം എന്ന് തോന്നി. ഒരു കല്യാണത്തിന്റെ ആവശ്യത്തിന് ഞങ്ങൾ കൊച്ചിയിൽ പോയിരുന്നു. അന്ന് ഞങ്ങൾ മാരിയറ്റിലാണ് താമസിച്ചത്. അങ്ങനെയൊരു ഹോട്ടലിൽ ആദ്യമായിട്ടാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയപ്പോൾ പഴങ്കഞ്ഞി അമ്മ കാണുന്നത്. സാധാരണ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകുമ്പോൾ ഇതുപോലെയുള്ള നാടൻ ഭക്ഷണം കാണാറില്ല. എന്റെ വീട്ടിലെ എല്ലാവർക്കും പഴം ചോറ് ഭയങ്കര ഇഷ്ടമാണ്.

 diya-

എന്റെ അച്ഛൻ പറഞ്ഞത് പഴഞ്ചോറ് ഒക്കെ കണ്ടപ്പോൾ പണ്ട് കാലം ഓർമ വന്നുവെന്നാണ്. അച്ഛന് 20 ഓ 30 വയസുള്ളപ്പോൾ ഉള്ള കാര്യമല്ല.ഏഴോ എട്ടോ വയസുള്ളപ്പോൾ ഉണ്ടായ കാര്യത്തെ കുറിച്ചാണ്. അച്ഛന്റേത് ഒരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയാണ്. മീഡിയയിലേക്ക് കയറിയ ശേഷമാണ് അദ്ദേഹം ഇപ്പോൾ കാണുന്ന നിലയിൽ എത്തിയത്. എന്റെ അച്ഛന്റെ അമ്മയും അച്ഛനും മരിച്ചുപോയി. എന്റെ അച്ഛന്റെ അമ്മ വളരെ ദയ ഉള്ള ഒരു സ്ത്രീയായിരുന്നു. ആര് പോയാലും എന്തെങ്കിലും തന്നുവിടുമായിരുന്നു അവർ. ഞങ്ങൾ പോയാൽ ഒരു ബിസ്കറ്റ് എങ്കിലും തരും, വെറുംകൈയ്യോടെ പോകുന്നത് അവർക്ക് ഇഷ്ടമല്ല.

അച്ഛൻ പറഞ്ഞത് 80കളിലെ ഒരു സംഭവമാണ്. അച്ഛൻ വളരെ കുഞ്ഞായിരിക്കുമ്പോൾ അച്ഛന്റെ വീട്ടിൽ പണിക്ക് വരുന്ന ആൾക്കാരെ കുറിച്ചല്ല, കാരണം. അച്ഛന്റെ ആ കുഞ്ഞുവീട്ടിൽ അങ്ങനെ പണിക്ക് വരാൻ ഉള്ള സാഹചര്യമൊന്നുമില്ല. അവിടെ അടുത്ത് പണിക്ക് വരുന്ന ആളുകൾ ക്ഷീണിച്ച് ഇരിക്കുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കണമെന്ന് അമ്മൂമ്മയ്ക്ക് തോന്നിയിട്ടുണ്ട്. ഒരു ലോവർ മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ആകുമ്പോൾ ഒരുപാട്‌ പേർക്കൊന്നും ഭക്ഷണം കൊടുക്കാൻ പറ്റുന്ന പ്ലേറ്റോ ഗ്ലാസോ പാത്രങ്ങളോ ഒന്നും ഉണ്ടാവില്ല. പണമുള്ള ഒരാളുടെ വീട്ടിലാണെങ്കിൽ നമ്മുക്ക് പാത്രമേ ഇലയോ എന്തെങ്കിലുമൊക്കെ കൊടുക്കാം. പക്ഷേ ലോവർ മിഡിൽ ക്ലാസ് എന്ന് പറയുമ്പോൾ ആകെ കഴിക്കാനുണ്ടാകുക രണ്ട് സ്റ്റീൽ പാത്രമൊക്കെ ആയിരിക്കും. അത് ഷെയർ ചെയ്തായിരിക്കും പലരും കഴിക്കുന്നത്.

നാട്ടിൻപുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഒരു രീതി മണ്ണിൽ കുഴികുത്തി അതിൽ ഇല വെച്ച് ഭക്ഷണം കൊടുക്കുകയെന്നത്.എന്റെ അച്ഛനും അപ്പൂപ്പനുമെല്ലാം അങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് ആളുകൾ അങ്ങനെയാണ് കഴിച്ചിരുന്നത്. അച്ഛൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് അങ്ങനെ കഴിക്കണം എന്നുണ്ട്. പക്ഷേ അച്ഛൻ കൊച്ചുകുട്ടി ആയതുകൊണ്ട് ആരും അതിന് സമ്മതിച്ചിരുന്നില്ല. എന്ത് രസമായിട്ടാണ് ആ കുഴിക്കാത്ത് ഒഴിച്ച് ഞവിടി കുടിക്കുന്നത് കൊണ്ട് കൊതിയാവുന്നു എന്നതാണ്. ഏഴോ എട്ടോ വയസ്സ് പ്രായത്തിൽ ഒരു കൊച്ചു കുട്ടിയായിരുന്ന അച്ഛന് തോന്നിയ ഒരു ആഗ്രഹമാണ് അച്ഛൻ ആ വീഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാരെ തറയിൽ ഇരുത്തി കുഴി കുത്തി ഭക്ഷണം കൊടുത്തു എന്നല്ല എന്റെ അച്ഛൻ പറഞ്ഞത്. എന്റെ വീട്ടിൽ അച്ഛനായാലും മറ്റുള്ളവർ ആരായാലും ആരും ഒരു ഫ്രണ്ടിനെ ചൂസ് ചെയ്യുന്നത് പോലും നിങ്ങൾ കാശുള്ള വീട്ടിലെ കുട്ടിയാണോയെന്ന് ചോദിച്ചിട്ടല്ല.

ഇതിനെയാണ് എന്റെ അച്ഛനോട് ഞങ്ങളോടോ പ്രശ്നമുള്ള ചില ആളുകൾ ട്വിസ്റ്റ് ചെയ്തു വേറെ രീതിയിൽ ആക്കി പ്രചരിപ്പിച്ചത്. അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായ അദ്ദേഹം എങ്ങനെയാണ് മറ്റുള്ളവരെ പാവമായി കാണുന്നത്. എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന ഒരു തമ്പുരാൻ പയ്യൻ അല്ല. ഈ വിഷയത്തിൽ എന്റെ പല അഭ്യുതാകാംക്ഷികളും എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. നിയമപരമായി പോകാൻ ചിലർ പറയുന്നുണ്ട്. എന്നാൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്കും പയ്യന്മാർക്കും എതിരെ അങ്ങനെ കേസൊക്കെ കൊടുത്ത് അവരുടെ ഭാവി നശിക്കാൻ കാരണമാകും. അവർ തെറിയും പറഞ്ഞ് പോകട്ടെ ഇന്നവരെ ഞാൻ വെറുതെ വിട്ടത് പോലെ നാളെ അവരെ മറ്റൊരാൾ വെറുതെ വിടണമെന്നില്ല. ഒരാളെ കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിയണം.

എന്റെ വ്ലോഗിനകത്ത് അച്ഛനൊപ്പം പ്രാവിന് തീറ്റ കൊടുക്കുന്ന വീഡിയോയിൽ അയ്യോ അതിന് തറയിൽ ഇട്ട് കൊടുത്തത് കൊണ്ട് പ്രശ്നം ആകുമോയെന്ന് ചോദിക്കുന്നുണ്ട്. ഞാൻ ആരുടെയും ജാതിയോ മതത്തേയോ താഴ്ത്തി പറഞ്ഞിട്ടില്ല. ഞാൻ പറയാൻ ശ്രമിച്ചത് എന്റെ അച്ഛന്റെ ഒരു കൊതിയെ പറ്റി പറഞ്ഞതാണ്. അദ്ദേഹം അത് പറഞ്ഞപ്പോൾ ട്വിസ്റ്റ് ചെയ്തവർ ഞാൻ പ്രാവിന് ഭക്ഷണം കൊടുക്കാൻ പറഞ്ഞതിൽ എന്നെ ടാർഗറ്റ് ചെയ്യുമോയെന്നതായിരുന്നു എന്റെ ഭയം.
പ്രാവിന് അങ്ങനെയോ ഭക്ഷണം കൊടുക്കാൻ പറ്റു. എല്ലാ കാര്യങ്ങളും ട്വിസ്റ്റ് ആന്റ് ടേൺ ചെയ്ത് നെഗറ്റീവായി എടുക്കരുത്.

ജാതി നോക്കി ഞാൻ ആരേയും തെരഞ്ഞെടുക്കാറില്ല. ട്വിസ്റ്റ് ചെയ്ത ഈ സംഭവം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ജീവിക്കുകയും ജീവിക്കാനും അനുവദിക്കൂ', ദിയ വീഡിയോയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+