Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ കടയിലെ ജോലിക്കാരനുമായി ചേച്ചിക്ക് പ്രണയം: കട പൂട്ടി, എല്ലാത്തിനും കാരണം ഞാന്‍: സലീംകുമാർ

തങ്ങളുടെ ജീവിതാനുഭവങ്ങളും സിനിമയിലെ കഥകളുമൊക്കെ നർമ്മത്തിന്റെ മേമ്പൊടിയോടെ രസകരമായി പറയുന്ന ഒട്ടനവധി താരങ്ങള്‍ മലയാള ചലച്ചിത്ര മേഖലയിലുണ്ട്. അന്തരിച്ച നടന്‍ ഇന്നസെന്റ്, മുകേഷ്, സലീം കുമാർ തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നവരാണ്. ഇത്തരം കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇവരുടെ പുസ്തകങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പുസ്തകങ്ങള്‍ക്ക് പുറമെ ടിവി ചാനലുകളിലും യൂട്യൂബ് ചാനലുകളിലുമൊക്കെ താരങ്ങള്‍ ഇത്തരം കഥകള്‍ പങ്കുവെക്കാറുണ്ട്. അതുപോലെ നടന്‍ സലീംകുമാർ കൗമുദി മൂവിസില്‍ പങ്കുവെച്ച അദ്ദഹേത്തിന്റെ രസകരമായ ഒരു കഥയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. താരത്തിന്റെ രക്ഷിതാക്കള്‍ ചായക്കട തുടങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അത് സഹോദരിയുടെ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും സലീം കുമാർ പറയുന്നു.

salim-kumar

'അദ്യകാലത്ത് കയറ് പിരിച്ച് കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് അവിടുന്ന് പറവൂർ മാർക്കറ്റിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരുന്ന പരിപാടിയായിരുന്നു അച്ഛന്. സ്വന്തമായി വള്ളമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലമൊക്കെ വളരെ സുന്ദരമായിരുന്നു. ദീപാവലി സമയത്തൊക്കെ കൊച്ചിയില്‍ നിന്നും ഒരുപാട് മധുരപലഹാരങ്ങള്‍ അച്ഛന്‍ കൊണ്ടുവരുമായിരുന്നു.' സലീം കുമാർ പറയുന്നു.

അങ്ങനെ ഒരിക്കല്‍ അച്ഛനും അമ്മയും വീട്ടില്‍ ഇരുന്ന സംസാരിക്കുമ്പോള്‍ ഇളയമകനായ ഞാന്‍ അവരുടെ അടുത്ത് ഇരുന്നിട്ട് ചായക്കട ഉണ്ടാക്കി കളിക്കുകയാണ്. ഒരു ഇലയില്‍ കുറച്ച് മണ്ണൊക്കെ എടുത്ത് ചായയാണെന്ന് പറഞ്ഞ് അച്ഛനും അമ്മക്കും കൊടുക്കും. അവർ ഒരു കടലാസ് കഷ്ണം കീറി പൈസയെന്നോണം എനിക്കും തരുന്നു.

കഷ്ടകാലം സ്വന്തം പുത്രന്റെ രൂപത്തില്‍ വരുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ കാണിക്കുന്നത്. അച്ഛന്‍ ആലോചിച്ച് നോക്കുമ്പോള്‍ ഇവന് ഈ ചായക്കടയൊക്കെ നടത്താന്‍ നല്ല താല്‍പര്യം ഉണ്ടല്ലോ. അങ്ങനെ അമ്മയോടെ ചോദിച്ചു നമുക്ക് ഒരു ചായക്കട തുടങ്ങിയാലോയെന്ന്. ആഴ്ചയില്‍ രണ്ട് ദിവസമേ അച്ഛന് കൊച്ചിയില്‍ പോകേണ്ടതുള്ളു. അഞ്ച് ദിവസം ബാക്കിയാണ്.

അമ്മയും സമ്മതിച്ചതോടെ ചിറ്റാറ്റിപുരയില്‍ ഒരു ചായക്കട തുടങ്ങി. എനിക്ക് വലിയ സന്തോഷമായി. എപ്പോഴും ചയക്കടയില്‍ പോയി പഴം പൊരിയും സുഗീനും ഉണ്ടംപൊരിയുമൊക്കെ എടുത്ത് തിന്നാം. കുളിച്ച് അമ്പലത്തില്‍ പോയി തൊഴുത് കുറിയൊക്കെ തൊട്ട് വന്നാലെ അവിടുന്ന ചായകിട്ടുകയുള്ളു. ഇതേ ആനുകൂല്യം അച്ഛന്റെ അനിയന്റെ മകന്‍ സുരേഷിനും ലഭിച്ചിരുന്നുവെന്നും സലീംകുമാർ പറയുന്നു.

കിഴങ്ങ് പുട്ട്, ഗോതമ്പ് പുട്ട്, അരിപ്പുട്ട് എന്നിങ്ങനെ മൂന്ന്തരം പുട്ടായിരുന്നു അവിടെ ഉണ്ടായിരുന്നു. അല്‍പം പൈസയൊക്കെ ഉള്ളവരാണ് അരിപ്പുട്ട് കഴിക്കുക. എന്നെ സംബന്ധിച്ച് അരിപ്പുട്ടെ കഴിക്കാന്‍ പറ്റൂ. ഗോതമ്പ് പുട്ട് കഴിച്ചാല്‍ എനിക്ക് ഛർദ്ദില്‍ വരും. എനിക്ക് ആണെങ്കില്‍ രണ്ട് കഷ്ണം പുട്ടും വേണം. എന്നേക്കാള്‍ ബുദ്ധിമതിയായ അമ്മ ഒരു കഷ്ണം പുട്ട് ഒടിച്ചിട്ട് രണ്ടാക്കി വെക്കും. അരിക്കൊക്കെ നല്ല വിലയുള്ള കാലമാണ്.

അമ്മയേക്കാള്‍ ബുദ്ധിമാനായ ഞാന്‍ അത് കണ്ടുപിടിക്കും. പുട്ട് എടുത്ത് നോക്കുമ്പോള്‍ ഒരു പുട്ടിന്റേയും ഒരു വശത്ത് പീര ഉണ്ടാകില്ല. ഇത് കണ്ട് ഞാന്‍ ബഹളം വെക്കാന്‍ തുടങ്ങിയതോടെ പിന്നീട് രണ്ട് കഷ്ണം പുട്ട് തന്നെ ലഭിക്കാന്‍ തുടങ്ങി. കുറേകാലം കഴിഞ്ഞിട്ടാണ് അമ്മ പറയുന്നത് നിന്നെ അന്ന് പറ്റിക്കുകയായിരുന്നുവെന്ന്. ഒരു പുട്ട് പൊട്ടിച്ചിട്ട് അതിന്റെ രണ്ട് വശവും പീരയില്‍ ഒന്ന് മുക്കിയിട്ട് എന്നിക്ക് തരികയായിരുന്നു. അങ്ങനെ അദ്യമായി പുട്ടില്‍ പീര വെച്ച് അമ്മയും എന്നെ പറ്റിച്ചുവെന്നും സലീംകുമാർ പറയുന്നു.

കടയിലേക്ക് ആവശ്യമായ ഏകദേശം 10-15 കിലോ അരി മൂന്ന് പെങ്ങന്മാരാണ് ഉരലില്‍ ഇടിച്ച് പൊടിയാക്കുന്നത്. ആ പാവങ്ങളുടെ നടു മുറിയും. വളരെ കഷ്ടപ്പാടാണ്. ചായക്കച്ചവടമൊക്കെ നല്ല കച്ചവടമായിരുന്നു. ഒരു പണിക്കാരനൊക്കെ ഉണ്ടായിരുന്നു. കുറെ കാലം കഴിയുന്തോറും കട ശോഷിച്ച് വരാന്‍ തുടങ്ങി. കച്ചവടം ഉണ്ടെങ്കിലും കടമാണ് കൂടുതല്‍ പോകുന്നത്.

ചിറ്റാരിക്കരയില്‍ ഒരു ബുക്ക് ഉണ്ട്. അതിന് ഞങ്ങള്‍ ഇട്ട പേരി ഗിന്നസ് ബുക്ക് എന്നാണ്. സംഭവം പറ്റ് ബുക്കാണ്. ഗിന്നസ് ബുക്കിലെ റെക്കോർഡ് ആരും തകർക്കാറില്ല. അതുപോലെയാണ് ഈ പറ്റ് ബുക്കും, അത് തിരുത്തിയിട്ട് മുന്നോട്ട് പോകാന്‍ ആർക്കും താല്‍പര്യമില്ല. പറ്റിയത് പറ്റിയത് തന്നെ. കിട്ടിയാല്‍ കിട്ടി എന്നായി. അങ്ങനെ ചായക്കട നിർത്താനുള്ള അലോചനയിലായിരുന്നു.

ചായക്കട നിർത്താനും പെട്ടെന്ന് ഒരു കാരണമുണ്ടായി. എന്റെ സഹോദരി ആ ചായക്കടയിലെ ജോലിക്കാരനുമായി പ്രണയത്തിലായി. അവരെ കല്യാണം കഴിപ്പിക്കുകയും ചെയ്തു. കച്ചവടം നഷ്ടത്തിലായെങ്കിലും സ്വന്തം മകള്‍ക്ക് ബ്രോക്കർ ഇല്ലാതെ ഒരു ചെറുക്കനായി എന്നത് അല്ലാതെ അച്ഛനെ സംബന്ധിച്ച് ലാഭമൊന്നും ഉണ്ടായില്ല. ഇളയമകന്‍ ഒരു കുട്ടിക്കളിയിലൂടെ കണ്ടകശനി അവർക്ക് മുമ്പില്‍ ഇട്ടുകൊടുക്കുകയായിരുന്നുവെന്നും സലീം കുമാർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+