'തിരിച്ചുവന്ന് നോക്കുമ്പോൾ ഒരുപാട് മിസ് കോൾ, കൂടുതലൊന്നും എനിക്ക് ആലോചിക്കേണ്ടിവന്നില്ല'; വിനായകൻ
തിയറ്റുകളിൽ ഓളം തീർക്കുകയാണ് രജനീകാന്തിന്റെ ജയിലർ. വമ്പൻ വിജയമാണ പടം. ജയിലർ വിജയം ആകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ വിനായകന്റേത്. രജനീകാന്തിനോട് കട്ടയ്ക്ക് നിന്ന വില്ലൻ.
മനസ്സിലായോ സാറേ എന്ന വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രത്തിന്റെ ഡയലോഗും ഹിറ്റാണ്. പടം വമ്പൻ ഹിറ്റാകുമ്പോഴും മലയാളികൾ കേൾക്കാൻ കാത്തിരുന്നത് വിനായകന്റെ പ്രതികരണമാണ് ഇപ്പോൾ അദ്ദേഹം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സൺ പിക്ച്ചേഴ്സാണ് വിനായകൻ ചിത്രത്തെക്കുറിച്ചും ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്.

വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റായി മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാൻ ആയതെന്നും വിനായകൻ വ്യക്തമാക്കി. 'മനസ്സിലായോ, നാൻ താൻ വർമൻ' എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞാണ് വിനായകൻ അനുഭവം പങ്കുവെച്ചത്.
ജയിലറിൽ വിളിക്കുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും ഒരു കാട്ടിലായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല 10- 15 ദിവസം അവിടെയായിരുന്നുവെന്നും ഫോൺ ഓഫായിരുന്നുവെന്നും വിനായകൻ പറഞ്ഞു. പിന്നീട് തിരിച്ചുവന്ന് നോക്കിയപ്പോഴായിരുന്നു ഒരുപാട് മിസ് കോൾ കണ്ടതെന്നും മാനേജർ വിളിച്ച് കാര്യം പറഞ്ഞു.
തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരുപടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്ഷൻനിൽ നിന്നും പറയുന്നത്. നെൽസൺ ആണ് സംവിധാവനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും എനിക്ക് ആലോചിക്കേണ്ടിവന്നില്ല. രജനി സാറിന്റെ പടമല്ലേ..നെൽസണേയും എനിക്കറിയാം. നെൽസൺ ആദ്യം ഒരു ഐഡിയ എനിക്ക് പറഞ്ഞതന്നു. ഞാനാണ് പ്രധാന വില്ലനെന്നും പറഞ്ഞു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്, താരം പറയുന്നു.
രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്നു അദ്ദേഹത്തിനൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എൻർജി തന്നത് മറക്കാൻ പറ്റില്ല, വർമൻ ഇത്രയും ലൈവലിൽ എത്താൻ കാരണം രജനീകാന്താണ് വിനായകൻ പറഞ്ഞു. തന്റെ വേഷത്തെക്കുറിച്ച് മാത്രമാണ് നെൽസൺ പറഞ്ഞതെന്നും താൻ പല സിനിമകളുടേയും സ്ക്രിപ്റ്റ് കേൾക്കാറില്ലെന്നും വിനായകൻ പറഞ്ഞു.
രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് മറക്കാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്.
തന്റെ വേഷത്തെക്കുറിച്ച് മാത്രമാണ് നെൽസൺ പറഞ്ഞതെന്നും താൻ പല സിനിമകളുടേയും സ്ക്രിപ്റ്റ് കേൾക്കാറില്ലെന്നും വിനായകൻ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്ത് പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി., സ്വപ്നത്തിൽ പോലും യോസിക്കലേ സാർ.. വിനായകൻ പറയുന്നു.












Click it and Unblock the Notifications