Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് സാറുമായുള്ള കെമിസ്ട്രി വര്‍ക്കായി, ഒരുപാട് കാര്യങ്ങള്‍ പഠിച്ചു'; തമന്ന പറയുന്നു

ബാന്ദ്ര എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന ഭാട്യ. രാമലീലക്ക് ശേഷം അരുണ്‍ ഗോപി - ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ നായികയായി തമന്ന എത്തണം എന്നായിരുന്നു ആഗ്രഹം എന്ന് ദിലീപ് പറഞ്ഞിരുന്നു. തമന്നയില്ലെങ്കില്‍ ഈ പടം ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നതായും ദിലീപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള അനുഭവം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് തമന്ന ഭാട്യ. മൂവിമാന്‍ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന തമന്ന. കൂടെ അഭിനയിക്കുന്നവരെ പോലും നന്നായി പരിഗണിക്കുന്ന താരമാണ് ദിലീപ് എന്ന് തമന്ന പറയുന്നു. തമന്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

dileep

'എന്റെ ആദ്യ മലയാള സിനിമ എന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്റെ ഓര്‍മ്മയില്‍ ചിലതൊക്കെ ഇത് അടയാളപ്പെടുത്തിയിട്ടുണ്ട്. ദിലീപ് സാര്‍ എന്റെ കുടുംബത്തിലെ ഒരാളെ പോലെയാണ് പെരുമാറിയത്. എന്നെ നന്നായി കെയര്‍ ചെയ്തു. ഈ സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ സമയത്ത് തന്നെ എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ ബാന്ദ്ര ടീം എന്നെ നന്നായി പരിഗണിച്ചു.

വലിയൊരു പ്രൊഡക്ഷനാകുമ്പോള്‍ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് പേരുടെ ഡേറ്റുകള്‍ ക്ലാഷാകുന്ന സ്ഥിതിയുണ്ടാകും. എങ്കിലും പ്രൊഡക്ഷനെ കുറിച്ച് ആലോചിക്കാതെ എന്റെ ആരോഗ്യത്തിനാണ് അവര്‍ മുന്‍ഗണന നല്‍കിയത്. അവര്‍ വലിയ ആസൂത്രണത്തോടെയാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. വലിയ മാനുഷിക പരിഗണനയോടെയും ദയാവായ്‌പോടെയുമാണ് അവര്‍ എന്നെ ട്രീറ്റ് ചെയ്തത്.

അത് ബാന്ദ്രയിലെ ഏറ്റവും വലിയ മെമ്മറി തന്നെയാണ്. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ കൂടുതല്‍ മലയാളം സിനിമ ചെയ്യണം എന്ന് എനിക്ക് തോന്നി. ദിലീപ് സാറിനെ പോലുള്ളവര്‍ ഒപ്പം അഭിനയിക്കുന്നവര്‍ കൂടി നന്നായി പെര്‍ഫോം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ്. മലയാളം സിനിമകള്‍ ഭാഷകള്‍ക്കതീതമാണ്. ലോകത്ത് എവിടെയുള്ളവര്‍ക്കും തങ്ങളുടെ കഥയെന്ന് തോന്നുന്ന തരത്തിലുള്ള സിനിമകളാണ് മലയാളത്തില്‍ നിന്നുണ്ടാകുന്നത്.

അത്തരം കഥകളും കഥാപാത്രങ്ങളുമാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. ദിലീപ് സാറുമായി നല്ല കെമിസ്ട്രിയുണ്ടായിരുന്നു. ഞങ്ങള്‍ അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പ് അധികം സംസാരിച്ചിട്ടൊന്നുമില്ലായിരുന്നു. അദ്ദേഹം എന്ത് ചെയ്യും എന്ന് എനിക്കറിയില്ലായിരുന്നു, ഞാന്‍ എന്ത് ചെയ്യും എന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു. ജെനുവിനായിട്ടുള്ളൊരു ഗിവ് ആന്റ് ടേക്ക് ആയിരുന്നു ഉണ്ടായിരുന്നത്.

ദിലീപ് സാറിനെ പോലുള്ള അഭിനേതാക്കള്‍ ഒപ്പോസിറ്റ് നില്‍ക്കുന്നവര്‍ക്ക് ഒരുപാട് സ്‌പെയ്‌സ് തരും. എന്റെ ടേക്ക് നന്നായിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം സ്വന്തം കാര്യം മാത്രമല്ല, മറ്റുള്ളവരുടെ ഭാഗം കൂടി നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. അത് എന്നെ സംബന്ധിച്ച് വലിയൊരു അറിവായിരുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+