'ദാമ്പത്യത്തിൽ എന്താണ് സംഭവിച്ചത്?'; ജിഷിൻ മോഹനുമായി വേർപിരിഞ്ഞതിൽ വരദയുടെ മറുപടി എങ്ങനെ
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടി വരദയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയെന്ന് നടൻ ജിഷിൻ മോഹൻ വ്യക്തമാക്കിയത്. വേർപിരിഞ്ഞത് മൂടിവെയ്ക്കേണ്ട കാര്യമില്ലെന്നും അതേസമയം വേർപിരിയാനുണ്ടായ കാരണങ്ങളെ കുറിച്ച് പ്രതികരിക്കണമെന്ന് കരുതുന്നില്ലെന്നും നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് നടി വരദയും പ്രതികരിച്ചിരിക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ദാമ്പത്യത്തിൽ സംഭവിച്ചത് എന്താണെന്ന ചോദ്യതിന് അതിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി. പലരും അവരവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ അതിനോടൊന്നും പ്രതികരിക്കാനില്ല. വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കില്ലെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരാൾ പറയാനുള്ളതൊക്കെ പറയുന്നുണ്ടല്ലോ. മകന്റെ ഭാവിയെ ഒന്നൂം ബാധിക്കരുതെന്ന് ആഗ്രഹമുണ്ട്', വരദ പറഞ്ഞു.

'ഒരു ബന്ധത്തിൽ പരസ്പര ബഹുമാനം വേണം എന്നാണ് അഭിപ്രായം. വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ തുറന്നടിക്കാൻ താത്പര്യമില്ല. വളരെ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. മകൻ ഇപ്പോൾ തന്നെ അമ്മയ്ക്കൊപ്പമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങൾ ജോലിക്ക് പോകുന്നത് അവൻ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അവന് യാതൊരു ബുദ്ധിമുട്ടുകളുമില്ല', നടി വ്യക്തമാക്കി.
വിവാഹ ബന്ധം വേണ്ടെന്ന് വെച്ചതോടെ വരദ ഹരീഷ് എന്ന നടനുമായി ലിവിംഗ് ടുഗദറിലേക്ക് എന്ന തരത്തിൽ വന്ന അഭ്യൂഹങ്ങൾക്കെതിരേയും താരം തുറന്നടിച്ചു. 'ലിവിങ് ടുഗതർ' എന്ന തന്റെ വെബ് സീരിസിന്റെ രണ്ടാം ഭാഗത്തിൻറെ അനൗൺസമെന്റായിരുന്നു അത്. യൂട്യൂബിൽ ആണ് ഒന്നാം ഭാഗം വന്നത്. വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ് ഇട്ടത്. തന്റെ ഉറ്റസുഹൃത്തായ ജസ്നമയുടെ ഭാർത്താവാണ് ഹരീഷ്. ഞാൻ പങ്കുവെച്ച ഫോട്ടോ ഇട്ടപ്പോൾ വന്ന വാർത്ത ജസ്നയാണ് തനിക്ക് അയച്ച് തന്നത്. 'ലിവിങ് ടുഗതർ വെളിപ്പെടുത്തി വരദ' എന്ന ടൈറ്റിലായിരുന്നു ചിലർ നൽകിയത്.
എന്തിനാണ് ഇത്തരത്തിൽ തലക്കെട്ടുകൾ കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല. കൃ
എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കിൽ മനഃസുഖം ഇല്ലാത്തത് പോലെയാണ്. അവർക്ക് അതിൽ സന്തോഷം കിട്ടുന്നെങ്കിൽ കിട്ടട്ടെ. എല്ലാവരും നമ്മളെ കുറിച്ച് നല്ലത് മാത്രം പറയണമെന്ന് വിചാരിച്ചാൽ അത് നടക്കില്ലല്ലോ. എന്തായാലും ഗോസിപ്പുകളോട് പ്രതികരിക്കാൻ ഞാൻ തയ്യാറല്ല', നടി വ്യക്തമാക്കി.












Click it and Unblock the Notifications