Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാദക വേഷം, ഈയിടെ ജനിച്ച മകള്‍ക്ക് കൊടുത്ത ഉടുപ്പ്': ഒടുവില്‍ അമലയുടെ മറുപടി, ഷൂട്ട് ചെയ്ത വിധം അനുചിതം

ലെവല്‍ ക്രോസ് എന്ന തങ്ങളുടെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആസിഫ് അലിയും അമലപോളും കഴിഞ്ഞ ദിവസം കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയിരുന്നു. സംഗീതജ്ഞന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആസിഫ് അലി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയുന്നതും ഇവിടെ വെച്ചായിരുന്നു. ഇതിനിടയിലാണ് പരിപാടിയില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും വിമർശനങ്ങള്‍ ഉയർന്നത്.

കാസ ഉള്‍പ്പെടേയുള്ള സംഘടനകളും അമല പോളിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി അമല പോള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ലെന്നുമാണ് അമല പോള്‍ വ്യക്തമാക്കുന്നത്.

amala-paul

അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. പക്ഷേ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല. നിങ്ങൾ എന്താണ് അതുപോലെ തന്നെ ആയിരിക്കുക എന്ന സന്ദേശമാണ് കോളജിൽ പോകുമ്പോൾ എനിക്ക് നൽകുവാനുള്ളതെന്നും അമല പോള്‍ പറഞ്ഞു.

നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം എന്നാല്‍ കോളേജ് അധികൃതർ ഇതിന് തയ്യാറാകാന്‍ പാടില്ലായിരുന്നുവെന്നുമാണ് കാസ തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചത്. കാസയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ ആ സദസ്സിന്റെ മുൻനിരയിൽ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങൾ രണ്ടുപേരും ! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മെൻ്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിൻ്റെ ഉദ്ഘാടനത്തിനായിരുന്നില്ല.

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ കഴിഞ്ഞ ദിവസം വൈദികർ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നിൽ വന്ന അമല പോൾ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയിൽ കാണുന്നത്.

കോളേജ് യൂണിയൻ നേതാക്കളാണ് പരിപാടിക്ക് അതിഥികളെ ക്ഷണിച്ചതെന്ന് പറഞ്ഞു തടിയൂരുവാൻ കോളേജ് മാനേജ്മെൻ്റിന് കഴിയുമായിരിക്കും പക്ഷേ വിളമ്പുന്നവൻ അറിയുന്നില്ലെങ്കിൽ ഉണ്ണുന്നവനെങ്കിലും അറിയണം എന്നൊരു ചൊല്ലുണ്ട് അതാണ് കോളേജ് മാനേജ്മെൻ്റിനും ആ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വൈദികർക്കും ഇല്ലാതായി പോയത്.

നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലെ പൊതുപരിപാടിക്ക് വരുവാൻ അവൾക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവൾ ആ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ തങ്ങൾക്ക് അതിനോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റിലെ വൈദികർ സ്വീകരിക്കേണ്ടിയിരുന്നത്. പോട്ടെ അവൾ ആ കോലത്തിൽ സ്റ്റേജിൽ കയറി ആഭാസനൃത്തമാടുമ്പോൾ അതിൽ പ്രതിഷേധിച്ച് ആ വേദിയിൽ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികർക്ക് തയ്യാറാവേണ്ടതായിരുന്നു.

പകരം ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൻ്റെ ഐഡി കാർഡും കഴുത്തിൽ അണിഞ്ഞു മുൻവശത്തിരുന്ന കോളേജിൻ്റെ നടത്തിപ്പുകാരായ വൈദികർ ആ സ്റ്റേജിന് ചുറ്റിലും ഒപ്പം ഹാളിലുമായി പ്രേക്ഷകരായിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്ത സന്ദേശം ഏത് ക്രൈസ്തവ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ???

ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാൻ കുത്ത് ഡാൻസുകൾക്കും കുറച്ച് അടിമകൾ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജിലേക്ക് കുട്ടികളെ അയച്ചതും ഇനി അയക്കാൻ ആഗ്രഹിക്കുന്നതുമായ മാതാപിതാക്കൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഇതല്ലായെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

ഇനിയിപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ ഇത്തരം പരിപാടികൾക്ക് അതിഥികളായി ചലച്ചിത്രതാരങ്ങൾ കൂടിയേ തീരുവെങ്കിൽ പൊതു പരിപാടികളിൽ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാർ ഈ മലയാള സിനിമയിലുണ്ട്. പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആർക്കാണിത്ര താൽപര്യം ? കോളേജ് ക്യാമ്പസിനുള്ളിൽ നടത്തുന്ന പരിപാടികളിൽ ആരൊക്കെ ക്ഷണിക്കണമെന്നുള്ള കാര്യത്തിൽ മാനേജ്മെന്റിന്റെ അഭിപ്രായത്തിന് വിലയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ആസ്ഥാനത്ത് തുടരുന്നത് ???

ക്രിസ്ത്യൻ സഭകളുടെ കീഴിലും വൈദീകരുടെ നേതൃത്വത്തിലും നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകൾ എല്ലാ രീതിയിലും ക്രൈസ്തവ സംസ്കാരത്തിനു ചേർന്നതും സമൂഹത്തിലെ മറ്റുള്ളവർക്ക് മാതൃക ആകുന്നതും ഒപ്പം കോളജുമായി ബന്ധപ്പെട്ട പരിപാടികളും മാത്രമായിരിക്കണം.

പക്ഷേ കത്തോലിക്കാ സഭയുടെയും അനുബന്ധ സന്യാസ സമൂഹങ്ങളുടെയും കീഴിലുള്ള പല സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് യാതൊരു അർഹതയുമില്ലാത്ത ആളുകളെ മുതൽ സഭാ ദ്രോഹികളെവരെ ചീഫ് ഗസ്റ്റുകളായി ക്ഷണിക്കുന്നതും കോളജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ബിസിനസ് പ്രമോഷൻ പരിപാടികൾ കോളേജുകളിൽ നടത്തുന്നതും ഒരു പതിവായി മാറിയിരിക്കുന്നു. അത്തരം പരിപാടികൾ ഇനിയെങ്കിലും നിങ്ങൾ അവസാനിപ്പിക്കണം .

ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണോ മിയാ ഖലീഫയോ തന്നെയാകട്ടെ മുഖ്യാതിഥി.

NB- പ്രശ്നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിൻറെ താഴത്തോട്ട് വരണ്ട. യുവത്വം നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഞങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത്. ഇത്തരം പരിപാടികൾ കൂടിയേ കഴിയൂ എന്നുള്ളവർ അത് കോളേജ് ക്യാമ്പസിൽ പുറത്തുവച്ച് നടത്തട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+