Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും മോഹന്‍ലാലുമല്ല.. അമ്മ ഭരണസമിതിയിലേക്ക് വരേണ്ടത് ഈ മൂന്ന് പേര്‍; തുറന്നുപറഞ്ഞ് രവീന്ദ്രന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് പുതിയ ആള്‍ക്കാര്‍ വരണം എന്ന് നടന്‍ രവീന്ദ്രന്‍. ഇതുവരെ അവസരം കിട്ടാത്തവര്‍ക്ക് അവസരം ലഭിക്കണം എന്നും എല്ലാ കാലത്തും ഒരേ ആളുകള്‍ തന്നെ ഭരണസമിതിയില്‍ ഇരുന്നാല്‍ മതി എന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രവീന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'പഴയ ആള്‍ക്കാരും പുതിയ ആള്‍ക്കാരും ചേര്‍ന്നുള്ള ഭരണസമിതി വരും. അത് നല്ലതാണ്. അമ്മ ഭരണസമിതിയിലേക്ക് ഞാന്‍ മത്സരിക്കുന്നുണ്ട്. അപേക്ഷ വാങ്ങി വെച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ച ഏത് സ്ഥാനത്തേക്ക് മത്സരിക്കും എന്നത് ആലോചിക്കും. നല്ല ആള്‍ക്കാര്‍ ഭരണസമിതിയിലേക്ക് വരണം. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് എന്നിവരെ പോലുള്ളവര്‍ ഇതിലേക്ക് മുന്നിലേക്ക് വരണം.

AMMA Election

രണ്ടും കൂടി മിക്‌സ് ചെയ്യണം. അന്നാന്ന് കാലത്തുള്ള താരങ്ങളും പഴയ താരങ്ങളും കൂടിയുള്ള ഭരണസമിതി വരണം. മുന്‍പും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. അപ്പോള്‍ ഇത് സുഗമമായി നടന്ന് പോകും. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ് അലി അങ്ങനെ ഒരുപാട് പേരുണ്ട്. ഇവരൊക്കെ മെമ്പേഴ്‌സ് ആയിട്ടുള്ളവരാണ്. പുതിയ ആള്‍ക്കാര്‍ വരട്ടെ എന്നുള്ളതാണ്. അങ്ങനെയാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്.

കുറച്ച് ആളുകള്‍ക്ക് മാത്രമെ പഴയവര്‍ തന്നെ എപ്പോഴും തുടര്‍ന്നാല്‍ മതി എന്നുള്ള ചിന്തയുള്ളത്. പുതിയ ആള്‍ക്കാര്‍ വരട്ടെ എന്നുള്ളതിനാളാണ് മോഹന്‍ലാല്‍ മാറി നില്‍ക്കുന്നത്. എന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ അമ്മ വിട്ട് പോകുക എന്നല്ല. തീര്‍ച്ചയായിട്ടും മോഹന്‍ലാലിന് പോകാന്‍ സാധിക്കില്ല. കാരണം മോഹന്‍ലാലിന് അമ്മയുമായി അത്രയും മാനസികമായ അടുപ്പമുണ്ട്. പുതിയ ആള്‍ക്കാര്‍ ഭരണസമിതിയില്‍ വരട്ടെ.

ഇതുവരെ വരാത്തവര്‍ ആകട്ടെ അത്. പണ്ട് വന്നവര്‍ തന്നെ പിന്നേയും പിന്നേയും വരുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. പുതിയ മാറ്റങ്ങള്‍ വരട്ടെ. പുതിയ ആശയങ്ങള്‍ വരട്ടെ. എല്ലാ തവണയും പുതിയ ഭരണസമിതി വരട്ടെ. മോഹന്‍ലാല്‍, മമ്മൂട്ടി ഒന്നും തിരഞ്ഞെടുപ്പില്‍ വന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനാ ചുമതല ഏറ്റെടുക്കും എന്ന് എനിക്ക് തോന്നുന്നില്ല. ആരോപണ വിധേയര്‍ തലപ്പത്ത് വരാന്‍ പാടില്ല.

അത്തരക്കാര്‍ തലപ്പത്തേക്ക് വന്നതാണ് ഇങ്ങനെ ഒരു ഗതികേടിന് കാരണമായത്. മുന്‍പ് എന്തൊരു റെസ്‌പെക്ടായിരുന്നു അമ്മ സംഘടനയ്ക്ക്. ഇപ്പോള്‍ ഒരു മൂന്നോ നാലോ വര്‍ഷമായി സോഷ്യല്‍ ഓഡിറ്റിലൂടെ വന്നിട്ട് ഭയങ്കരമായ അവഗണനയും പുച്ഛവും ഒക്കെയായിട്ടാണ് ആള്‍ക്കാര്‍ സംസാരിക്കുക. സംഘടനയിലെ മൊത്തം ആളുകളെ അടച്ചാക്ഷേപിക്കുന്നതിലേക്ക് മാറുന്നത് ആരോപണവിധേയര്‍ ഉള്ളതിനാലാണ്.

ഇവര്‍ സ്വയം മാറി നില്‍ക്കുന്നത് കൂടെയുള്ളവരോട് ചെയ്യുന്ന ഏറ്റവും വലിയ നല്ല കാര്യമായിരിക്കും. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് നമുക്ക് അറിയില്ല. അത് വിധിക്കാനും നമ്മള്‍ ആളല്ല. പക്ഷെ കലാകാരന്‍ പൊതുമണ്ഡലത്തില്‍ നില്‍ക്കുന്ന ആളായതിനാല്‍ അവര്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയരാകും. അത് നമുക്ക് തടുക്കാന്‍ പറ്റില്ല. പഴയ ഭരണസമിതിയിലുള്ളവര്‍ തന്നെ പുതിയ നേതൃത്വത്തിലേക്ക് വന്നാല്‍ അത് കളിയാക്കലുകള്‍ക്ക് വിധേയമാകും.

അമ്മയില്‍ നിന്ന് അവര്‍ മാറി നില്‍ക്കുന്നതാണ് അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരുപാട് അംഗങ്ങള്‍ അമ്മയിലുണ്ട്. അമ്മയില്‍ കാവിവല്‍ക്കരണം എന്നൊരു വിഷയമില്ല. സുരേഷ് ഗോപി വന്നിട്ട് രാഷ്ട്രീയപരമായിട്ടോ മതപരമായിട്ടോ ഉള്ള പ്രവര്‍ത്തനം ഒന്നുമല്ല നടത്തുന്നത്. അമ്മ നിലനില്‍ക്കണം എന്നുള്ള ആഗ്രഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പുറത്ത് മാത്രം പ്രവര്‍ത്തിക്കുന്നതാണ്.

അങ്ങനെയൊന്നും അമ്മയില്‍ നടക്കില്ല. ആരും അങ്ങനെ ചിന്തിക്കുക പോലുമില്ല. കൂടെ നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന സംഘടനയാണിത്. സിദ്ദീഖാണ് അംഗങ്ങള്‍ക്ക് മരുന്ന് കൊടുക്കണം എന്ന ആശയം മുന്നോട്ട് വെച്ചത്. അയാള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ മാറി നില്‍ക്കാന്‍ മാന്യത കാണിച്ചു. മറ്റ് പലരും ആ മാന്യത കാണിക്കുന്നില്ല എന്നതും സംസാര വിഷയമാണ്', രവീന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+