Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേഷ് പിഷാരടിയുടെ തുറന്ന് പറച്ചില്‍ വെറുതെയായില്ല: മാറ്റം വരുന്നു, ജോമോള്‍ പുതിയ പ്രതിനിധി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ ആ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം കൊച്ചിയില്‍ നടന്ന ആദ്യ യോഗ്യത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോഹന്‍ലാലും സിദ്ധീഖും അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയത്.

നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തിരഞ്ഞെടുത്തു. സംഘടനയുടെ ബൈലോ പ്രകാരം ഭരണ സമിതിയില്‍ നാല് അംഗങ്ങളാണ് വേണ്ടതുള്ളത്. ഇതില്‍ അനന്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചപ്പോള്‍ സരയൂ, അന്‍സിബ എന്നിവരെ വോട്ടില്‍ പിറകിലായിട്ടും കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നാലാമത്തെ ഒഴിവിലേക്കാണ് ജോമോളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ramesh-pisharody-jomol

കുറച്ച് അംഗങ്ങള്‍ക്ക് കൂടെ കൈനീട്ടം കൊടുക്കാനും ഇന്നത്തെ യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കും. അനന്യ, വിനു മോഹന്‍, സരയൂ എന്നിവർക്കായിരിക്കും അതിന്റെ ചാർജ്. ഇത്തരത്തിലുള്ള വളരെ ചെറിയ തീരുമാനങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളു. സന്തോഷപൂർവ്വമായി തന്നെ യോഗം അവസാനിച്ചെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കുന്നുണ്ട്. വനിതകള്‍ക്കായി പ്രത്യേക സീറ്റ് സംവരണം ചെയ്യുന്ന രീതിയിലായിരിക്കും ഭേദഗതിയെന്ന് വൈസ് പ്രസിഡന്റുമാരിലൊരാളായ ജഗദീഷ് പറഞ്ഞു. മഴവില്‍ മനോരമായുമായി ചേർന്ന് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ഷോ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ ഇതുവരെ ആർക്കും കിട്ടിയിട്ടില്ല. അദ്ദേഹത്തെ സെക്രട്ടറി തന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു പിഷാരടി ചൂണ്ടിക്കാട്ടിയത്. ഇത് ചൂണ്ടിക്കാട്ടി രമേഷ് പിഷാരടി എല്ലാ അംഗങ്ങൾക്കും കത്തയക്കുകയും ചെയ്തിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയിയാവേണ്ടത്. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്ക് വേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

താൻ പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നുവെന്നും രമേശ് പിഷാരടി ചൂണ്ടിക്കാട്ടി. 'അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു' എന്നും കത്തിൽ പറയുന്നുണ്ട്.

കലാഭവന്‍ ഷാജോണ്‍ 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനന്‍ -271, ടൊവിനോ തോമസ് -268, രമേഷ് പിഷാരടി 266, സരയൂ 256, അന്‍സിബ 233, റോണി 207 എന്നിങ്ങനെയായിരുന്നു എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച അംഗങ്ങള്‍ക്ക് ലഭിച്ച വോട്ട്. 4 സ്ത്രീകളെ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നതിനാല്‍ അന്‍സിബയ്ക്ക് വേണ്ടി രമേഷ് പിഷാരടിയെ ഒഴിവാക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+