Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് റീപെയർ ചെയ്യാൻ എന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല'; മനസ്സുതുറന്ന് അർജുൻ അശോകൻ‌

യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാക്കാൻ അർജുൻ അശോകന് സാധിച്ചിട്ടുമുണ്ട്. അടുത്തിടെ ഹരിശ്രീ അശോകന്റെ വീട് നിർമാണവുമായി ബന്ധപ്പെട്ട കേസ് വലിയ ചർച്ചയായിരുന്നു.

പ‍ഞ്ചാബി ഹൗസ് എന്ന് പേരിട്ട വീടിന്റെ നിർമാണത്തിൽ‌ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ അടുത്തിടെയാണ് വിധി വന്നത്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് അർജുൻ. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

arjun

സിനിമയിൽ‌ താൻ അത്യാവശ്യം നല്ല നിലയിലേക്ക് എത്തിയപ്പോൾ പോലും വീട്ടിൽ പാകിയ ടൈലുകൾ മാറ്റാൻ അച്ഛൻ അനുവദിച്ചിരുന്നില്ലെന്നും നിമയവഴിയൂട തന്നെ നീതി ഉറപ്പാക്കണമെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നുവെന്നും അർജുൻ പറയുന്നു. കയ്യിൽ അത്ര പൈസയൊന്നും ഉണ്ടായിരുന്നില്ല.

എങ്ങനെയൊക്കയോ തട്ടീം മുട്ടീം ഒരു വീട് വെയ്ക്കണമെന്ന ആ​ഗ്രഹത്തിൽ ഉണ്ടാക്കിയ വീടായിരുന്നുവെന്നും ഇത്രയും കാലം സിനിമയിൽ ജോലി ചെയ്തിട്ട് ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ‌ പറ്റിയില്ലെന്ന സങ്കടമാണ് ഉണ്ടായതെന്നും അർജുൻ പറയുന്നു

' കേസിന് പോകാൻ പ്രധാന കാരണം ഞങ്ങളുടെ കയ്യിൽ അത്ര പൈസ ഒന്നുമില്ല. എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആ​ഗ്രഹത്തിൽ ഉണ്ടാക്കിയ വീടാണ് പ‍ഞ്ചാബി ഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവൻ തീർന്നത്. ഇത്രയും കാലം സിനിമയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ‌ കിടക്കാൻ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതൽ ഉണ്ടായത്. അത് റീപെയർ ചെയ്യാൻ എന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു പണി അവർ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടിക്കളിക്കാൻ പറ്റില്ല വീട്ടിൽ‌. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാൻ എത്തിയപ്പോഴും അച്ഛൻ സമ്മതിച്ചില്ല അത് മാറ്റാൻ. കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിർബന്ധം ഉണ്ടായിരുന്നു, ' അർജുൻ പറഞ്ഞു.

അതേ സമയം, അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായതൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 15 ന് ആണ് പ്രദർശനത്തിന് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+